Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    21 - മോശെയുടെ പാപം

    (സംഖ്യാപുസ്തകം 20)

    മിസ്രയീം വിട്ട് അധികം കഴിയുന്നതിനുമുമ്പ് യിസ്രായേൽ എത്തിയ അതേ മരുഭൂമിയിൽ വീണ്ടും അവരെ കൊണ്ടുവന്നു. പാറയിൽനിന്നുള്ള ജീവനീരൊഴുക്ക് അവർ വീണ്ടും അവിടെ എത്തുന്നതിന് അല്പം മുമ്പ് നിന്നുപോയി. അത് അവർ വിശ്വാസത്തിന്‍റെ ശോധനയെ നേരിട്ടു സഹിച്ചു നില്ക്കുമോ അതോ ദൈവത്തിനെതിരായി പിറുപിറുക്കുമോ എന്ന് അറിയാനായിരുന്നു.വീച 179.1

    എബ്രായർക്ക് ദാഹിച്ചപ്പോൾ അവർ വെള്ളം കിട്ടായ്കയാൽ അക്ഷമ രായി. ഏകദേശം നാല്പതു വർഷം മുമ്പ് ദൈവശക്തിയാൽ പാറയിൽനിന്ന് അവർക്ക് വെള്ളം നല്കിയത് അവർ വിസ്മരിച്ചു. ദൈവത്തിൽ ആശ്രയിക്കുന്നതിനുപകരം അവർ മോശെയ്ക്കും അഹരോനും എതിരായി കല ഹിച്ചു. “ഞങ്ങളുടെ സഹോദരന്മാർ മരിച്ചപ്പോൾ ഞങ്ങളും മരിച്ചുപോയി രുന്നെങ്കിൽ കൊള്ളായിരുന്നു.” അതായത് കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ മത്സരത്തിൽ ബാധയാൽ നിഗ്രഹിക്കപ്പെട്ട കൂട്ടരോടൊപ്പം ആയിത്തീരുവാൻ അവർ കാംക്ഷിച്ചു.വീച 179.2

    അവർ കോപിഷ്ടരായി ചോദിച്ചു: “ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെ കിടന്നു ചാകേണ്ടതിനു നിങ്ങൾ യഹോവയുടെ സഭയെ ഈ മരുഭൂമിയിൽ കൊണ്ടുവന്നത് എന്ത്? ഈ വല്ലാത്ത സ്ഥലത്ത് ഞങ്ങളെ കൊണ്ടുവരുവാൻ നിങ്ങൾ മിസ്രയീമിൽനിന്നു ഞങ്ങളെ പുറപ്പെടുവിച്ചതെന്തിനു? ഇവിടെ വിത്തും അത്തപ്പഴവും മുന്തിരിപ്പഴവും ഇല്ല. കുടിപ്പാൻ വെള്ളവു മില്ല എന്നു പറഞ്ഞു.”വീച 179.3

    മോശെയും അഹരോന്നും സഭയുടെ മുമ്പിൽനിന്നു സമാഗമന കൂടാ രത്തിന്‍റെ വാതില്ക്കൽ ചെന്നു കവിണ്ണൂ വീണു. യഹോവയുടെ തേജസ്സ് അവർക്ക് പ്രത്യക്ഷമായി. യഹോവ മോശെയോട് നിന്‍റെ വടി എടുത്തു നീയും സഹോദരനായ അഹരോന്നും സഭയെ വിളിച്ചുകൂട്ടി അവർ കൺകെ പാറയോട് കല്പിക്ക, എന്നാലത് വെള്ളം തരും. പാറയിൽനിന്ന് അവർക്ക് വെള്ളം പുറപ്പെടുവിച്ച ജനത്തിനും അവരുടെ കന്നുകാലികൾക്കും കുടിപ്പാൻ കൊടുക്കേണം എന്ന് അരുളിചെയ്തു തന്നോട് കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയിൽനിന്നു വടി എടുത്തു.വീച 180.1

    Larger font
    Smaller font
    Copy
    Print
    Contents