Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    യോഹന്നാന്‍റെ ശുശ്രൂഷ

    ലോക രക്ഷിതാവായ വാഗ്ദത്ത മശീഹ യേശുവാണെന്നു യോഹന്നാൻ തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു. യേശു വലിയ ഗുരു ആകയാൽ അവനെ അനുഗമിപ്പിൻ എന്നു യോഹന്നാൻ തന്‍റെ ശുശ്രൂഷ അവസാനിക്കാറായപ്പോൾ തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു. യോഹന്നാന്‍റെ ജീവിതം സങ്കടഭൂയിഷ്ടവും നിസ്ഥാർത്ഥവുമായിരുന്നു. അവൻ ക്രിസ്തുവിന്‍റെ ഒന്നാം വരവിനെ ഘോഷിച്ചു. പക്ഷെ അവന്‍റെ അത്ഭുതങ്ങളും അവൻ പ്രദർശിപ്പിച്ച ശക്തിയും കണ്ടു സന്തോഷിപ്പാൻ യോഹന്നാന് അനുവാദം ഇല്ലായിരുന്നു. യേശു ഒരു ഉപദേഷ്ടാവായിത്തീരുമ്പോൾ യോഹന്നാൻ മരിക്കും എന്നുള്ളത് യോഹന്നാൻ അറിഞ്ഞിരുന്നു. അവന്‍റെ ശബ്ദം മരുഭൂമിയിൽ അല്ലാതെ വിരളമായിട്ടേ കേട്ടിരുന്നുള്ളൂ. അവന്‍റെ ജീവിതം ഏകാന്തമായിരുന്നു. അവൻ പിതാവിന്‍റെ ഭവനത്തിൽ സാമൂഹ്യജീവിതം സന്തോഷമായി കഴിക്കാതെ തന്‍റെ ദൗത്യനിർവ്വഹണം കഴിഞ്ഞു അവരെക്കാൾ നേരത്തെതന്നെ ഇഹ ലോകവാസം വിട്ടുപിരിയേണ്ടിവന്നു. വളരെ ജോലിത്തിരക്കുള്ള പട്ടണങ്ങളും ഗ്രാമങ്ങളും വിട്ടു ജനങ്ങൾ ഈ പ്രവാചകനെ കേൾപ്പാൻ മരുഭൂമിയിലേക്ക് പോയി. യോഹന്നാൻ മരത്തിന്‍റെ ചുവട്ടിൽ കോടാലി വെച്ചു. അവൻ നിർദ്ദയം പാപത്തെ അപലപിച്ചുകൊണ്ടു ദൈവകുഞ്ഞാടിനു വഴി ഒരുക്കി.വീച 215.2

    യോഹന്നാന്‍റെ ശക്തിയേറിയ സാക്ഷ്യത്തിൽ വളരെ ആകൃഷ്ടനായി ഹെരോദാവ് ഏറെ താല്പര്യത്തോടെ അവന്‍റെ ശിഷ്യനാകാൻ എന്തു ചെയ്യണം എന്ന് അന്വേഷിച്ചു. ഹെരോദാവ് അവന്‍റെ സഹോദരൻ ജീവിച്ചിരിക്കുമ്പോൾതന്നെ അവന്‍റെ ഭാര്യയെ വിവാഹം കഴിക്കാനിരിക്കുകയാണെന്നുള്ള വിവരം യോഹന്നാന് അറിയാമായിരുന്നു. അവളുടെ ഭർത്താവ ജീവിച്ചിരിക്കുമ്പോൾ അങ്ങനെ ചെയ്യുന്നതു നിയമാനുസൃതമല്ലെന്നു യോഹന്നാൻ ഹെരോദാവിനെ അറിയിച്ചു. എന്നാൽ അവൻ തന്‍റെ തീരുമാനത്തിൽ മാറ്റം വരുത്തിയില്ല. ഹെരോദാവ് അവളെ വിവാഹം കഴിക്കുകയും അവളുടെ പ്രേരണയാൽ യോഹന്നാനെ തടവിലാക്കുകയും ചെയ്തു. പിന്നീട് അവനെ സ്വതന്ത്രനാക്കാമെന്നും കരുതി. യോഹന്നാൻ തടവിലായിരുന്നപ്പോൾ യേശുവിന്‍റെ അത്ഭുതപ്രവൃത്തികളെക്കുറിച്ച് തന്‍റെ ശിഷ്യന്മാരിൽ നിന്നും കേൾക്കാനിടയായി. അവനു യേശുവിന്‍റെ ഉപദേശമൊന്നും കേൾപ്പാൻ കഴിഞ്ഞില്ല. എന്നാൽ അവന്‍റെ ശിഷ്യന്മാർ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങൾ പറഞ്ഞ് യോഹന്നാനെ അവർ സമാശ്വസിപ്പിച്ചു. പെട്ടെന്നു യോഹന്നാനെ ഹെരോദാവിന്‍റെ ഭാര്യയുടെ പ്രേരണയാൽ ശിരഃഛേദം ചെയ്തു. യേശുവിനെ അനുഗമിച്ച വിനയശീലരായ ശിഷ്യന്മാർ അവന്‍റെ അത്ഭുതങ്ങൾ കാണുകയും ആശ്വാസവചനങ്ങൾ ശ്രവിക്കുകയും ചെയ്തശേഷം അതു സ്നാപക യോഹന്നാന്‍റെ വചനങ്ങളെക്കാൾ ശ്രേഷ്ഠമാകയാൽ അവർ ഉയർത്തപ്പെടുകയും കൂടുതൽ മാനിക്ക പ്പെടുകയും അവരുടെ ജീവിതത്തിൽ കൂടുതൽ സന്തുഷ്ടരായിരിക്കുകയും ചെയ്തതു ഞാൻ കണ്ടു.വീച 216.1

    യോഹന്നാൻ ഏലിയാവിന്‍റെ ആത്മാവോടും ശക്തിയോടുംകൂടെ യേശുവിന്‍റെ പ്രഥമാഗമനത്തെ ഘോഷിപ്പാനായി വന്നു. അവസാനനാളുകളിൽ യോഹന്നാനെ പ്രതിനിധീകരിക്കുന്നവർ ഏലിയാവിന്‍റെ ആത്മാവോടും ശക്തിയോടുംകൂടെ ദൈവകോപത്തിന്‍റെ ദിവസത്തെക്കുറിച്ചും യേശുവിന്‍റെ രണ്ടാം വരവിനെക്കുറിച്ചും ഘേഷിപ്പാൻ പോകുന്നതു എനിക്കു കാട്ടിത്തന്നു.വീച 216.2

    Larger font
    Smaller font
    Copy
    Print
    Contents