Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    കഠിന ശിക്ഷ

    മോശെയെ വാഗ്ദത്തനാട്ടിൽ പ്രവേശിക്കുവാൻ അനുവദിക്കാത്തതു മൂലം ദൈവം അവരുടെ മനസ്സിൽനിന്നും ഈ തോന്നൽ എന്നേക്കുമായി മാറ്റി. ദൈവം മോശെയെ ഏറ്റവും ഉയർത്തി. ദൈവത്തിന്‍റെ വലിയ മഹത്വം അവന് വെളിപ്പെടുത്തി. പർവ്വതത്തിൽ അവനെ ദൈവവുമായുള്ള വിശുദ്ധ സാമീപ്യത്തിലാക്കി ഒരു മനുഷ്യൻ തന്‍റെ സ്നേഹിതനോട് സംസാരിക്കുന്നതുപോലെ അവനോട് സംസാരിപ്പാൻ മടിച്ചില്ല. ദൈവേഷ്ടവും ചട്ടങ്ങളും കല്പനകളും ജനങ്ങൾക്കു നല്കിയതു മോശെയിൽക്കൂടെ ആയിരുന്നു. ദൈവം അവനെ മാനിക്കയും ഇത്രയും ഉയർത്തുകയും ചെയ്ത നിലയ്ക്ക് അവന്‍റെ തെറ്റ് വളരെ പ്രാധാന്യം അർഹിക്കുന്നു. മോശെ തന്‍റെ പാപത്തിന് ദൈവമുമ്പാകെ അനുതപിക്കയും സ്വയം വിനയപ്പെടുകയും ചെയ്തു. അവൻ തന്‍റെ പാപത്തെക്കുറിച്ചുള്ള സങ്കടം സകല യിസ്രായേലിനോടും പറഞ്ഞു. പാപത്തിന്‍റെ ഫലം അവൻ മറച്ചുവച്ചില്ല; പ്രത്യുത, അവരോടു പറഞ്ഞതു ദൈവത്തിനു മഹത്വം അർപ്പിക്കേണ്ടിടത്തു ഇങ്ങനെ പരാജയപ്പെടുകയാൽ അവരെ വാഗ്ദത്തനാട്ടിലേക്കു നയിക്കുവാൻ തനിക്ക് കഴികയില്ലെന്നത്രെ. തന്‍റെ പാപം ഇങ്ങനെ ശിക്ഷിക്കപ്പെടത്തക്കവണ്ണം വലുതാണെങ്കിൽ അവരുടെ തുടർച്ചയായുള്ള മുറുമുറുപ്പും അവർ മോശെയോടു കലഹിച്ചതും അവരുടെ പാപങ്ങൾക്കുള്ള ശോധനയും ദൈവം എങ്ങനെ പരിഗണിക്കും?വീച 182.1

    ഈ ഒരു സന്ദർഭത്തിൽ മോശെ പാറയിൽനിന്ന് അവർക്ക് വെള്ളം കൊടുത്തു എന്നു ചിന്തിക്കുവാനിടയാക്കുന്നതിനുപകരം അവൻ ജനത്തിന്‍റെ ഇടയിൽ ദൈവനാമം മഹത്വപ്പെടുത്തണമായിരുന്നു. തന്‍റെ ജനവുമായി ദൈവം ഇപ്പോൾ കാര്യം തീർച്ചപ്പെടുത്തും, മോശെ തന്നെക്കാൾ ശക്തനായ ദൈവപുത്രന്‍റെ മാർഗ്ഗ നിർദ്ദേശങ്ങളും ഉപദേശങ്ങളും പാലിച്ച കേവലം ഒരു മനുഷ്യൻ മാത്രമായിരുന്നു. ഇക്കാര്യത്തിൽ ദൈവം അവർക്ക് സംശയാതീതമായ രീതിയിൽ സത്യം വെളിപ്പെടുത്തി. കൂടുതൽ നല്കപ്പെട്ടവരിൽനിന്നു കൂടുതൽ ആവശ്യപ്പെടുന്നു. ദൈവത്തിന്‍റെ മഹത്വം പ്രത്യേക വീക്ഷണത്തിൽ മോശെയ്ക്കു നല്കപ്പെട്ടു. ദൈവത്തിന്‍റെ മഹത്വവും പ്രകാശവും ധാരാളമായി അവനിൽ നിക്ഷിപ്തമാക്കി. ജനത്തിന്‍റെ മുമ്പിൽ, അവന്‍റെ മുഖത്തു ദൈവത്തിന്‍റെ മഹത്വം പ്രതിഫലിക്കുവാൻ ഇടയാക്കി. എല്ലാവരും വിധിക്കപ്പെടുന്നതു അവർക്കു നല്കപ്പെട്ട വിശേഷ അധികാരവും വെളിച്ചവും നന്മകളും അനുസരിച്ചായിരിക്കും.വീച 183.1

    നല്ല മനുഷ്യരുടെ പൊതുവെയുള്ള പെരുമാറ്റരീതിയിൽ പാപങ്ങൾ അനുകരണീയമായിരിക്കുന്നതു പ്രത്യേകിച്ചു ദൈവത്തിനു നിന്ദ്യമാ യിരിക്കും. അവ സാത്താൻ വിജയിക്കുന്നതിന് കാരണമാവുകയും ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരുടെ പരാജയം നിമിത്തം ദൈവ ദൂതന്മാർ അപഹസിക്കപ്പെടുകയും ദൈവത്തിനെതിരായി സ്വയം ഉയരാൻ അവസരം അവർക്കു നല്കുകയും ചെയ്യുന്നു. ദൈവം ഒരു പ്രത്യേക രീതിയിൽ മോശെയെ ഉയർത്തിയിട്ടു ദൈവമഹത്വം ഭൂമിയിൽ മറ്റാർക്കും നല്കിയിട്ടില്ലാത്തവിധം മോശെയ്ക്കു വെളിപ്പെടുത്തി. അവൻ സ്വാഭാവികമായി അക്ഷമനായിരുന്നു. എന്നാൽ അവൻ ദൈവകൃപയെ മുറുകെപ്പിടിച്ചു സ്വർഗ്ഗീയ ജ്ഞാനത്തിനായി കേണപേക്ഷിക്കയും തന്‍റെ അക്ഷമയെ ജയിക്കുകയും ചെയ്തതിനാലാണ് ദൈവം അവനെക്കുറിച്ച് ലോകത്തിലേറ്റം താഴ്മയുള്ളവനെന്നു സാക്ഷ്യം പറഞ്ഞിരിക്കുന്നത്.വീച 183.2

    അഹരോൻ ഹോർ പർവ്വതത്തിൽവച്ചു മരിച്ചു കാരണം, മെരീബയിൽവച്ചു മോശെയോടുകൂടെ പാറയിൽനിന്നു വെള്ളം പുറപ്പെടുവിച്ചപ്പോൾ അവനും പാപം ചെയ്കയാൽ അവൻ വാഗ്ദത്തനാട്ടിൽ പ്രവേശിക്കയില്ല എന്നു ദൈവം പറഞ്ഞിരുന്നു. മോശെയും അഹരോന്‍റെ പുത്രന്മാരും അവിടെ അവനെ സംസ്കരിച്ചതു ജനം അവന്‍റെ ശരീരസംസ്കരണത്തിൽ വലിയ പരിപാടികൾ ആവിഷ്ക്കരിച്ച് വിഗ്രഹാരാധനയുടെ പാപത്തിലേക്ക് തിരിയാതിരിപ്പാനായിരുന്നു.വീച 184.1

    Larger font
    Smaller font
    Copy
    Print
    Contents