Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ആദാമിനും ഹൗവ്വയ്ക്കും മുന്നറിയിപ്പ്

    ദൈവം ഭയങ്കരമായ തിന്മയെ ഒഴിവാക്കാൻ വേണ്ട നടപടി എടുക്കാൻ സ്വർഗ്ഗീയ സൈന്യത്തെ കൂട്ടിവരുത്തി. സ്വർഗ്ഗീയ ആലോചനാസമിതിയിൽ തീരുമാനിച്ചത് ദൂതന്മാർ എദെൻ സന്ദർശിച്ച് ശത്രുവിൽനിന്നുള്ള അപകടത്തെക്കുറിച്ച് ആദാമിന് മുന്നറിയിപ്പ് നൽകണമെന്നായിരുന്നു നമ്മുടെ ആദിമാതാപിതാക്കളെ സന്ദർശിക്കാൻ രണ്ടു ദൂതന്മാർ ശീഘ്രത്തിൽ പോയി. വിശുദ്ധ ഇണ അവരെ സസന്തോഷം തങ്ങളുടെ നിഷ്ക്കളങ്കതയോടെ സ്വീകരിക്കുകയും തങ്ങളുടെ ചുറ്റുമുള്ള ഉദാരമായ അനുഗ്രഹങ്ങൾക്കു സ്രഷ്ടാവിനോടുള്ള നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. രമണീയവും ആകർഷണീയവുമായ സകലതും അവർക്കുവേണ്ടിയുള്ളതാണ്. അവരുടെ ആവശ്യാനുസരണം ബുദ്ധിപൂർവ്വം ക്രമീകരിച്ചിട്ടുള്ളതാകയാൽ അവ എല്ലാറ്റിനേക്കാളും അവർ വിലമതിച്ചത് ദൈവപുത്രന്‍റെയും സ്വർഗ്ഗീയദൂതന്മാരുടെയും സന്ദർശനമായിരുന്നു. ഓരോ സന്ദർശനത്തിലും അവർക്ക് ധാരാളം സംസാരിക്കാനുണ്ടാവും, പ്രകൃതിസൗന്ദര്യത്തിലെ പുതിയ കണ്ടുപിടിത്തങ്ങൾ, അവരുടെ മനോഹര ഏദെൻ ഭവനം, അവർക്കു വ്യക്തമായി ഗ്രഹിപ്പാൻ കഴിയാത്ത അനേക കാര്യങ്ങൾ ഇതൊക്കെ ആയിരിക്കും സംസാരവിഷയം.വീച 27.3

    അവർ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് സദയം സ്നേഹപൂർവ്വം ദൂതന്മാർ അറിവ് നൽകുമായിരുന്നു. സാത്താന്‍റെ ശോകപൂർണ്ണമായ മത്സരത്തിന്‍റെയും പതനത്തിന്‍റെയും ചരിത്രം ദൂതന്മാർ അവരോടു പറഞ്ഞു. തോട്ടത്തിലുള്ള നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷം അവർക്കു ദൈവത്തോടുള്ള സ്നേഹത്തിന്‍റെയും അനുസരണത്തിന്‍റെയും ഒരു ഉറപ്പാണെന്നും, വിശുദ്ധ ദൂതന്മാരുടെ ഉന്നതവും സന്തുഷ്ടവുമായ നില പരിപാലിക്കുന്നതു അനുസരണത്തിന്‍റെ വ്യവസ്ഥയിലാണെന്നും, ദൈവകല്പനകൾ അനുസരിച്ചാൽ അവർണ്ണനീയ സന്തോഷത്തിൽ കഴിയാമെന്നും, അല്ലെങ്കിൽ അനുസരണക്കേടിനാൽ അവരുടെ ഉന്നതസ്ഥാനം നഷ്ടപ്പെടുകയും പ്രത്യാശാരഹിതമായ നിരാശയിൽ കഴിയുകയും ചെയ്യുമെന്നും ദൂതന്മാർ മുന്നറിയിപ്പ് കൊടുത്തു.വീച 28.1

    ദൈവത്തെ അനുസരിപ്പാൻ ആരേയും നിർബ്ബന്ധിക്കുകയില്ലെന്ന് അവർ ആദാമിനോടും ഹൗവ്വയോടും പറഞ്ഞു. അവർക്ക് അനുസ രിക്കയോ അനുസരിക്കാതിരിക്കയോ ചെയ്യാം. ദൈവേഷ്ടത്തിനെതിരായി പ്രവർത്തിക്കാനുള്ള കഴിവ് അവരിൽനിന്ന് നീക്കം ചെയ്തിട്ടില്ല. ഒരു നിരോധനം അവർക്ക് ഉണ്ടായിരിക്കുന്നത് നല്ലതെന്നു ദൈവത്തിന് അറിയാമായിരുന്നു. ദൈവേഷ്ടം ലംഘിച്ചാൽ അവർ നിശ്ചയമായും മരിക്കും. ക്രിസ്തു കഴിഞ്ഞാൽപിന്നെ ഏറ്റവും ഉന്നതനായ ദൂതൻ ദൈവകല്പന അനുസരിക്കുന്നത് നിരസിച്ചു. സ്വർഗ്ഗീയ ഭരണത്തിന്‍റെ അടിസ്ഥാനം ദൈവകല്പനയാണ്. അത് അനുസരിക്കുന്നത് നിരസിക്കയാൽ സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി. അതുമൂലം മത്സരിയേയും അവനെ അനുകൂലിച്ച ദൂതന്മാരെയും സ്വർഗ്ഗത്തിൽനിന്ന് പുറത്താക്കി. അവർ യഹോവയുടെ അധികാരത്തെ ചോദ്യം ചെയ്തതാണ് ഇതിന് കാരണം. ദൈവത്തിന്‍റെയും അവന്‍റെ പ്രിയ പുത്രന്റേയും താല്പര്യങ്ങൾക്കെല്ലാം അവൻ ശത്രുവായിത്തീർന്നു.വീച 28.2

    ഈ വീണുപോയ ശത്രു അവരെ ഉപദ്രവിക്കാൻ നിശ്ചയിച്ചു എന്ന് അവരോടു പറഞ്ഞു. അവൻ അവരുമായി സമ്പർക്കപ്പെടാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കണമെന്നും, അവർ ദൈവകല്പന അനുസരിക്കുന്നതിനാൽ അവർക്ക് ഉപദ്രവം ഉണ്ടാകയില്ലെന്നും പറഞ്ഞു. ശത്രുവായവൻ ഉപദ്രവിക്കാൻ വന്നാൽ അവരുടെ സഹായത്തിന് സ്വർഗ്ഗീയ ദൂതന്മാരെല്ലാം സന്നദ്ധരാണെന്നും അറിയിച്ചു. എന്നാൽ അവർ ദൈവകല്പന അനുസരിക്കാതിരുന്നാൽ സാത്താന് എപ്പോഴും അവരെ ശല്യപ്പെടുത്താനും അമ്പരിപ്പിക്കുവാനും ഉപദ്രവിക്കാനും ശക്തി ഉണ്ടായിരിക്കും. സാത്താന്‍റെ പ്രഥമ നുഴഞ്ഞുകയറ്റത്തിന് എതിരായി അവർ സ്ഥിരചിത്തരായി ഉറച്ചു നിന്നാൽ അവർ സ്വർഗ്ഗീയ ദൂതന്മാരെപ്പോലെ സുരക്ഷിതരത്രെ. എന്നാൽ അവർ പരീക്ഷകനു കീഴ്ചപ്പെട്ടാൽ ഉന്നത ദൂതനെപ്പോലും ആദരിക്കാഞ്ഞവന് അവരെയും ആദരിക്കാൻ കഴികയില്ല. ലംഘനത്തിന്‍റെ ശിക്ഷ അവർ അനുഭവിക്കണം. കാരണം ദൈവത്തിന്‍റെ കല്പന ദൈവത്തെപ്പോലെ വിശുദ്ധമാണ്. സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകലരും അതിനെ ആത്മാർത്ഥമായി അനുസരിക്കുന്നവർ ആയിരിക്കണം.വീച 29.1

    ദൂതന്മാർ ഹൗവ്വയ്ക്കു മുന്നറിയിപ്പ് നൽകിയത് തന്‍റെ ഭർത്താവിൽ നിന്നു വേർപെട്ടിരിക്കരുതെന്നാണ്, കാരണം ശത്രുവായവൻ അവളുമായി ബന്ധപ്പെടുവാനിടയുണ്ട്. അവർ ഒരുമിച്ച് ഇരിക്കുന്നതിനെക്കാൾ അപകടം നിറഞ്ഞതാണ് തനിയെ ഇരിക്കുന്നത്. അറിവിന്‍റെ വൃക്ഷത്തെ സംബന്ധിച്ചുള്ള ദൈവിക നിർദ്ദേശം പരിപൂർണ്ണമായി അനുസരിച്ചാൽ അവർ സുരക്ഷിതരായിരിക്കുമെന്നും നിപതിച്ച ശത്രുവിന് അവരെ വഞ്ചിപ്പാൻ ശക്തി ഉണ്ടായിരിക്കയില്ലെന്നും ദൂതന്മാർ ആജ്ഞാപിച്ചു. നിരന്തരമായി വിശുദ്ധ ഇണകളെ പരീക്ഷയുമായി പിൻതുടരുവാൻ ദൈവം സാത്താനെ അനുവദിക്കുകയില്ല. നന്മതിന്മകളെക്കുറിച്ചുള്ള വൃക്ഷത്തിൽകൂടെ മാത്രമേ അവന് അവരെ സമീപിക്കുവാൻ കഴിയുമായിരുന്നുള്ളൂ.വീച 29.2

    ആദാമും ഹൗവ്വയും അവർ ഒരിക്കലും ദൈവകല്പന ലംഘിക്കുകയില്ലെന്നും അവന്‍റെ ഇഷ്ടം ചെയ്യുന്നതവരുടെ പ്രമോദമാണെന്നും ദൂതന്മാർക്ക് ഉറപ്പ് നൽകി. ആദാമിനോടും ഹൗവ്വയോടും ചേർന്ന് ദൂതന്മാർ ശ്രുതിമധുരമായ ഇമ്പഗാനങ്ങൾ പാടി. അവരുടെ പാട്ടിന്‍റെ ശബ്ദവും അനുഗ്രഹം നിറഞ്ഞ ഏദെനിൽനിന്നും പിതാവിനെയും പുത്രനെയും സസന്തോഷം ആരാധിക്കുന്നതും സാത്താൻ ശ്രവിച്ചു. സാത്താൻ അതു കേട്ടപ്പോൾ അവന്‍റെ ശത്രുതയും വെറുപ്പും ദ്രോഹചിന്തയും വർദ്ധിച്ചു. അവൻ തന്‍റെ അനുയായികൾക്കു നിർദ്ദേശം നൽകിയത് ആദാമിനേയും ഹൗവ്വയേയും ഉടൻതന്നെ അനുസരണക്കേടിനു പ്രേരിപ്പിക്കാനാണ്. അങ്ങനെ ദൈവകോപം അവരുടെമേൽ ഉണ്ടായിട്ട് അവരുടെ സന്തുഷ്ടസംഗീതത്തിനു പകരം സ്രഷ്ടാവിനെ വെറുക്കുകയും ശപിക്കുകയും ചെയ്യുന്ന ശബ്ദം ഉയരുവാൻ ഇടയാകട്ടെ എന്ന് അവൻ ആശിച്ചു.വീച 30.1