Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    രക്ഷയ്ക്കു സാദ്ധ്യമായ ഏക വഴി

    ദൂതന്മാർ അവന്‍റെ മുമ്പിൽ സാഷ്ടാഗം വീണു. അവർ അവരുടെ ജീവൻ നല്കാമെന്നു പറഞ്ഞു. യേശു അവരോടു പറഞ്ഞത് തന്‍റെ മരണം കൊണ്ട് അനേകരെ രക്ഷിക്കാൻ കഴിയുമെന്നും ഒരു ദൂതന്‍റെ മരണത്തിനും പാപകടം വീട്ടുവാൻ കഴികയില്ലെന്നുമാണ്. മനുഷ്യന്‍റെ മറുവിലയായി തന്‍റെ ജീവൻ മാത്രമേ പിതാവിനു സ്വീകാര്യമായിരിക്കയുള്ളൂ. യേശു അവരോടു പറഞ്ഞത് അവർക്കും അവരുടെ പങ്ക് നിർവ്വഹിക്കാനുണ്ടെന്നും അത് പലപ്പോഴും തന്‍റെ ലോക ജീവിതത്തിൽ തന്നെ ശക്തിപ്പെടുത്തുക എന്നുള്ളതുമാണ്. താൻ പാപത്തിൽ നിപതിച്ച മനുഷ്യ പ്രകൃതി എടുക്കും. അപ്പോൾ തന്‍റെ ശക്തി അവരുടേതിനൊപ്പം ഉണ്ടായിരിക്കയില്ല. കൂടാതെ അവർക്ക് പലതിലും സാക്ഷികളായിരിക്കുവാൻ കഴിയും, തന്‍റെ അവിമാനം, വലിയ കഷ്ടപ്പാടുകൾ, തന്നോടു മനുഷ്യർക്കുള്ള വെറുപ്പ് ഇതൊക്കെ കാണുമ്പോൾ യേശുവിനോടുള്ള സ്നേഹത്തിന്‍റെ വികാരക്ഷോഭത്താൽ കൊലയാളികളുടെ കയ്യിൽനിന്നും യേശുവിനെ വിടുവിച്ച് രക്ഷിപ്പാൻ ദൂതന്മാർ ആഗ്രഹിക്കും; പക്ഷേ അതു പാടില്ല? അവർ കാണുന്ന ഒന്നിലും പ്രതികരിക്കാതെ തന്‍റെ ഉയിർപ്പിൽ ഒരു പങ്ക് അവർ വഹിക്കണം. അതു രക്ഷാപദ്ധതിയിൽ ആസൂത്രണം ചെയ്തിട്ടുള്ളതും പിതാവ് അത് അംഗീകരിച്ചിട്ടുള്ളതുമാണ്.വീച 45.1

    ഒരു വിശുദ്ധ സങ്കടത്തോടുകൂടി യേശു ദൂതന്മാരെ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. താൻ വീണ്ടെടുക്കുവാനുള്ളവർ ഇനിമേലാൽ തന്നോടുകൂടെ ഉണ്ടായിരിക്കുമെന്നും തന്‍റെ മരണത്താൽ അനേകർക്കു താൻ മറുവില ആകണമെന്നും മരണത്തിൻമേൽ അധികാരമുള്ളവനെ നശിപ്പിക്കുമെന്നും അറിയിച്ചു തന്‍റെ പിതാവ് രാജത്വവും അതിന്‍റെ സർവ്വ മഹത്വവും തനിക്കു നല്കുമെന്നും അത് എന്നേക്കും അവകാശമാക്കുമെന്നും പറഞ്ഞു. സ്വർഗ്ഗത്തിലും ശുദ്ധീകരിക്കപ്പെട്ട പുതിയ ഭൂമിയിലും ഇനി ഒരിക്കലും ശല്യപ്പെടുത്താതിരിക്കാൻ സാത്താനെയും പാപികളെയും നശിപ്പിക്കുമെന്നും പറഞ്ഞു. പിതാവ് സ്വീകരിച്ച പദ്ധതിയുമായി സ്വർഗ്ഗീയ സൈന്യം മുഴുവനും പൊരുത്തപ്പെടുകയും, തന്‍റെ മരണത്താൽ പാപത്തിൽ വീണുപോയ മനുഷ്യൻ വീണ്ടും ദൈവപ്രീതിക്കായി ഉയർത്തപ്പെടുകയും സ്വർഗ്ഗീയ സന്തോഷത്തിന് അർഹനാവുകയും ചെയ്യുന്നതിൽ അവർ സന്തോഷിക്കുകയും ചെയ്യണമെന്നും പറഞ്ഞു.വീച 45.2

    തൽക്ഷണം അവർണ്ണനീയമായ സന്തോഷത്താൽ സ്വർഗ്ഗം നിറഞ്ഞു. സ്വർഗ്ഗീയ സൈന്യം ആരാധനയുടെയും സ്തുതിയുടെയും ഗീതം പാടി. അവർ വീണകൾ എടുത്തു മുമ്പ്ത്തെക്കാളും ഉച്ചത്തിൽ ഒരു ഗാനം ആലപിച്ചു. കാരണം മത്സരികളായ വർഗ്ഗത്തിനുവേണ്ടി തന്‍റെ പ്രിയപുത്രനെ മരിക്കുവാൻ ലോകത്തിലേയ്ക്കയച്ച ദൈവത്തിന്‍റെ മഹാ വലിയ കരുണ എത്രയോ അളവറ്റതത്രെ. തന്‍റെ പിതാവിന്‍റെ മാറിടത്തിൽനിന്നും ഇറങ്ങി കഷ്ടപ്പാടിന്‍റെയും വേദനയുടെയും മാനഹാനിക്ക് അർഹമായി മരണത്താൽ മറ്റുള്ളവർക്കു ജീവൻ നല്കുവാനുള്ള ജീവിതം നയിക്കുന്നതു തിരെഞ്ഞെടുക്കുവാൻ സമ്മതിച്ച യേശുവിന്‍റെ സ്വയത്യാഗത്തിന്‍റെ മുമ്പിൽ സ്തുതിയും ആരാധനയും അർപ്പിച്ചു.വീച 46.1

    “പിതാവു തന്‍റെ പ്രിയപുത്രനെ നല്കുവാൻ പ്രയാസപ്പെട്ടില്ലെന്നു നിങ്ങൾ കരുതുന്നുവോ?”ദൂതൻ ചോദിച്ചു. സ്വർഗ്ഗീയ പിതാവിനു പാപിയായ മനുഷ്യൻ നശിക്കണമോ അതോ തന്‍റെ പ്രിയപുത്രൻ അവനുവേണ്ടി മരിക്കണമോ എന്നുള്ളതായിരുന്നു വലിയ പ്രശ്നം. ദൂതന്മാർ മനുഷ്യന്‍റെ രക്ഷയിൽ വളരെ താല്പരരായിരുന്നു. അവരിൽ സ്വന്തം മഹത്വം വെടിഞ്ഞു നശിക്കുന്ന മനുഷ്യനുവേണ്ടി സ്വന്തം ജീവൻ അർപ്പിക്കുവാൻ താല്പര്യമുള്ളവർ കാണപ്പെട്ടു. “എന്നാൽ അതുകൊണ്ടു പ്രയോജനം ഒന്നും ഉണ്ടാകയില്ല ലംഘനം വലുതാകയാൽ ഒരു ദൂതന്‍റെ ജീവൻകൊണ്ട് കടം വീട്ടപ്പെടുകയില്ല തന്‍റെ പുത്രന്‍റെ മരണവും മദ്ധ്യസ്ഥതയും കൊണ്ടല്ലാതെ കടം വീട്ടാനോ പ്രത്യാശയില്ലാത്ത സങ്കടത്തിൽനിന്നും കഷ്ടതയിൽനിന്നും മനുഷ്യനെ വിടുവിപ്പാനോ കഴികയില്ല.”വീച 46.2

    ദൈവപുത്രന്‍റെ കഷ്ടപ്പാടിൽ അവനെ ശുശ്രൂഷിപ്പാനും ശക്തീകരിക്കാനും മഹത്വത്തിൽ നിന്നുള്ള പരിമളലേപവുമായി കയറുകയും ഇറങ്ങുകയും ചെയ്ക എന്നുള്ള വേല ദൂതന്മാരെ ഏല്പിച്ചിരുന്നു. കൂടാതെ അവർക്കു മറ്റൊരു ജോലികൂടെ നല്കിയിരുന്നത് കൃപയുടെ അവകാശികളുടെ ചുറ്റും സാത്താൻ നിരന്തരം മൂടുന്ന അന്ധകാരത്തിൽനിന്നും ദുഷ്ടദൂതന്മാരിൽനിന്നും അവരെ സംരക്ഷിക്കുക എന്നതായിരുന്നു. ദൈവത്തിന്‍റെ കല്പനയ്ക്കു മാറ്റം വരുത്താൻ ദൈവത്തിനു കഴികയില്ല. അതിനാൽ മനുഷ്യന്‍റെ ലംഘനത്തിനുവേണ്ടി തന്‍റെ പ്രിയപുത്രൻ മരിക്കുവാൻ ദൈവം അനുവദിച്ചു.വീച 47.1

    സാത്താനും അവന്‍റെ ദൂതന്മാരും ദൈവപുത്രനെ അവന്‍റെ ഉന്നതസ്ഥാനത്തുനിന്നു താഴെ ഇറക്കുവാൻ കഴിഞ്ഞതിൽ വീണ്ടും സന്തോഷിച്ചു. നിപതിച്ച മനുഷ്യന്‍റെ പ്രകൃതി യേശു എടുക്കുമ്പോൾ അവനെ കീഴ്പ്പെടുത്തി രക്ഷാപദ്ധതിക്കു തടസ്സമുണ്ടാക്കാൻ കഴിയുമെന്ന് സാത്താൻ പറഞ്ഞു.വീച 47.2

    സാത്തൻ ഒരിക്കൽ ഉയർത്തപ്പെട്ട ഒരു സന്തുഷ്ടനായ ശ്രേഷ്ഠ ദൂതനായി എനിക്കു കാട്ടിത്തന്നു. അനന്തരം അവന്‍റെ ഇന്നത്തെ നിലയും കാട്ടിത്തന്നു. ഇപ്പോഴും അവന് ഒരു രാജകീയ രൂപമുണ്ട്. അവന്‍റെ മുഖഭാവം ഇപ്പോഴും ശ്രേഷ്ഠമാണ്. കാരണം അവൻ നിപതിച്ചുപോയ ഒരു ദൂതനാണ്. എന്നൽ മുഖത്തു വലിയ ഉത്കണഠയും അസന്തുഷ്ടിയും വെറുപ്പും വഞ്ചനയും വക്രതയും സകലവിധ ദുഷ്ടതയും പ്രകാശിച്ചിരുന്നു. ഒരിക്കൽ ശ്രേഷ്ഠമായ പുരികം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. അവന്‍റെ നെറ്റി പുരികം മുതൽ പിന്നോട്ട് ആയിരുന്നു. അവൻ വളരെ നാളായി തിന്മയ്ക്കുള്ള പ്രവണതയിലാകയാൽ സൽഗുണങ്ങളെ തരം താഴ്ത്തുകയും തിന്മയ്ക്കുള്ള സ്വഭാവങ്ങളെ പുരോഗമിപ്പിക്കുകയും ചെയ്തു. അവന്‍റെ നേത്രങ്ങൾ കൗശലമേറിയതും കാപട്യം നിറഞ്ഞതും നുഴഞ്ഞുകയറുന്നതും ആയിരുന്നു. അവന്‍റെ ശരീരം വലിപ്പമേറിയതായിരുന്നു; എന്നാൽ മുഖത്തും കയ്യിലും മാംസം തൂങ്ങിക്കിടന്നിരുന്നു. ഞാനവനെ നോക്കിയപ്പോൾ അവന്‍റെ താടി ഇടതുകയ്യിൽ വിശ്രമിക്കുകയായിരുന്നു. അവൻ അഗാധ ചിന്തയിലെന്നപോലെ കാണപ്പെട്ടു. അവന്‍റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നത് എന്നെ ഭയവിഹ്വലയാക്കി. അതു തിന്മ നിറഞ്ഞതും പൈശാചിക തന്ത്രപൂർണ്ണവും ആയിരുന്നു. ഇങ്ങനെ അവന്‍റെ മുഖത്ത് പുഞ്ചിരി കാണപ്പെടുന്നതു തന്‍റെ ഇര വലയിൽ കുടുങ്ങി എന്നു സുനിശ്ചിതമാകുമ്പോഴാണ്. അപ്പോഴവന്‍റെ പുഞ്ചിരി ഭയാനകമാകുന്നു.വീച 47.3

    ദൈവത്തിന്‍റെ കല്പന ലംഘിക്കുന്നതിനുമുമ്പ് ആദാമും ഹൗവ്വയും വളരെ സന്തോഷമായി വസിച്ചിരുന്ന മനോഹര തോട്ടം വളരെ താഴ്മയോടും അവർണ്ണനീയമായ സങ്കടത്തോടുംകൂടെ വിട്ടു. അന്തരീക്ഷത്തിനു വ്യതിയാനം സംഭവിച്ചു. അത് ലംഘനത്തിനുമുമ്പെന്നപോലെ മാറ്റമില്ലാത്തതായിരുന്നില്ല, തണുപ്പിൽനിന്നും ചൂടിൽനിന്നും അവരെ സംരക്ഷിപ്പാൻ ദൈവം അവരെ തുകൽ വസ്ത്രങ്ങൾ ധരിപ്പിച്ചു.വീച 48.1

    Larger font
    Smaller font
    Copy
    Print
    Contents