Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    തേജസ്‌കരണം

    ക്രിസ്തുവിന്‍റെ തേജസ്കരണം ദർശിപ്പാനും അവന്‍റെ ദിവ്യസ്വഭാവത്തെക്കുറിച്ച് സ്വർഗ്ഗത്തിൽനിന്നുള്ള സാക്ഷ്യം കേൾപ്പാനും അനുവദിച്ചപ്പോൾ ശിഷ്യൻമാരുടെ വിശ്വാസം വളരെ ശക്തിപ്പെട്ടു. ക്രിസ്തുവിന്‍റെ ക്രൂശീകരണത്തിൽ ശിഷ്യന്മാർക്കുണ്ടാകാവുന്ന കഠിനസങ്കടത്തിലും നിരാശയിലും അവർ പൂർണ്ണമായി ആശയറ്റവരായിത്തീരാതെ അവൻ വാഗ്ദത്ത മശിഹാ ആണെന്നു. ശക്തമായ തെളിവുകൾ നല്കാൻ ദൈവം തീരുമാനിച്ചു. തേജസ്കരണസമയത്ത് യേശുവിന്‍റെ കഷ്ടപ്പാടിനെയും മരണത്തെയും കുറിച്ച് സംസാരിപ്പാൻ ദൈവം മോശെയേയും ഏലിയാവിനേയും അയച്ചു. തന്‍റെ പുത്രനോട് സംസാരിപ്പാൻ ദൂതന്മാരെ അയയ്ക്കാതെ ഈ ലോകത്തിൽവെച്ച് ശോധനകൾ അനുഭവിച്ചവരെത്തന്നെ അയയ്ക്കാൻ ദൈവം തിരഞ്ഞെടുത്തു.വീച 225.3

    ഏലിയാവ്‌ ദൈലത്തോടുകൂടെ നടന്നു. അവനിൽകൂടെ യീസ്രായേലിന്‍റെ പാപങ്ങളെ ദൈവം ശാസിച്ചു. ഏലിയാവ്‌ ദൈവത്തിന്‍റെ ഒരു പ്രവാചകനായിരുന്നെങ്കിലും തന്‍റെ ജീവനെ രക്ഷിപ്പാൻ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് അവന് ഓടിപ്പോകേണ്ടി വന്നു. ഒരു വന്യമൃഗത്തെ വേട്ടയാടുംപോലെ അവന്‍റെ സ്വന്തം രാജ്യക്കാർ അവനെ നശിപ്പിക്കാൻ തേടി നടന്നു. എന്നാൽ ദൈവം ഏലിയാവിനെ രൂപാന്തരപ്പെടുത്തി. ദൂതന്മാർ അവനെ മഹത്വത്തിൽ ജയോത്സവമായി സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോയി.വീച 226.1

    മോശെയെക്കാൾ മുമ്പ് ജീവിച്ചിരുന്ന ഏതൊരാളേക്കാളും മോശെ ശ്രേഷ്ഠനായിരുന്നു. ഒരു മനുഷ്യൻ തന്‍റെ സ്നേഹിതനോട് സംസാരിക്കും പോലെ മോശെ ദൈവത്തോട് മുഖാമുഖം സംസാരിക്കാനുള്ള ബഹുമതി അവന് ലഭിച്ചു. പിതാവിനെ മൂടിയിരുന്ന വലിയ മഹത്വവും പ്രകാശവും കാണ്മാന്‍ അവനെ അനുവദിച്ചു. മിസ്രയീമ്യ അടിമത്വത്തിൽനിന്നും യിസ്രായേലിനെ വിടുവിപ്പാൻ ദൈവം മോശെയെ ഉപയോഗിച്ചു. മോശെ യിസ്രായേലിനും ദൈവത്തിനുമിടയിൽ ഒരു മദ്ധ്യസ്ഥനായിരുന്നു. പലപ്പോഴും ദൈവകോപത്തിനും അവർക്കും ഇടയിൽ മോശെ നിന്നിരുന്നു. യിസ്രായേലിന്‍റെ അവിശ്വാസവും പിറുപിറുപ്പും അവരുടെ കഠിന പാപങ്ങളും മൂലം ദൈവകോപം ഏറ്റവും രൂക്ഷമായപ്പോൾ അവരോടുള്ള മോശെയുടെ സ്നേഹം പരീക്ഷിക്കപ്പെട്ടു. അവരെ നശിപ്പിച്ചിട്ടു മോശെയെ ഒരു വലിയ ജാതിയാക്കുമെന്ന് ദൈവം നിർദ്ദേശിച്ചു. അവർക്കുവേണ്ടിയുള്ള മോശെയുടെ ആത്മാർത്ഥമായ അഭ്യർത്ഥനയിൽ മോശെയ്ക്ക് അവരോടുള്ള സ്നേഹമാണ് കാണപ്പെടുന്നത്. അവന്‍റെ സങ്കടത്തിൽ അവൻ ദൈവത്തോട് പ്രാർത്ഥിച്ചത് യില്രായേലിനോടുള്ള ഉഗ്രകോപം മാറ്റി അവരോട ക്ഷമിക്കാനാണ്. അല്ലെങ്കിൽ അവന്‍റെ പേര് ദൈവത്തിന്‍റെ പുസ്തകത്തിൽനിന്ന് നീക്കിക്കളയാൻ അവൻ അപേക്ഷിച്ചു.വീച 226.2

    മോശെ മരിച്ചു എന്നാൽ അവന്‍റെ ശരീരം ദ്രവത്വം കാണും മുമ്പെ മീഖായേൽ താഴേക്കുവന്ന് അവനെ ജീവിപ്പിച്ചു. സാത്താൻ അവന്‍റെ ശരീരത്തിന് അവകാശവാദം ഉന്നയിച്ചു. പക്ഷെ മീഖായേൽ മോശെയെ ഉയിർപ്പിച്ച സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോയി. തന്‍റെ ഇരയെ തന്നിൽനിന്ന് എടുത്തുകളഞ്ഞതിൽ സാത്താൻ ദൈവത്തെ ദുഷിച്ചു. എന്നാൽ ക്രിസ്തു തന്‍റെ എതിരാളിയെ കുറ്റം പറയാതെ ദൈവദാസൻ വീണു പോയത് അവന്‍റെ പരീക്ഷമുഖാന്തിരം ആകയാൽ ക്രിസ്തു സൗമ്യമായി “കർത്താവ നിന്നെ ഭർത്സിക്കട്ടെ” (യൂദാ. 9)എന്നു പറഞ്ഞതേയുള്ളൂ.വീച 226.3

    യേശു തന്‍റെ ശിഷ്യന്മാരോട് ഈ നിൽക്കുന്നതിൽ ചിലർ സ്വർഗ്ഗ രാജ്യം ശക്തിയോടെ വരുന്നത് കാണുവോളം മരണം ആസ്വദിക്കയില്ല എന്നു പറഞ്ഞു. ഈ വാഗ്ദത്തം തേജസ്കരണത്തോടെ നിറവേറി. യേശുവിന്‍റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു. അവന്‍റെ വസ്ത്രം വെളിച്ചംപോലെ വെണ്മയായിത്തീർന്നു. യേശുവിന്‍റെ രണ്ടാംവരവിൽ മരിച്ചവരിൽനിന്ന് ഉയിർക്കുന്നവരെ പ്രതിനിധീകരിക്കാൻ മോശെ അവിടെ ഉണ്ടായിരുന്നു. മരണം കൂടാതെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ട ഏലിയാവ്‌ കർത്താവിന്‍റെ രണ്ടാംവരവിൽ ജാവനോടിരുന്ന മറുരൂപപ്പെട്ട സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നവരെ പ്രതിനിധീകരിക്കുന്നു. ശിഷ്യന്മാർ യേശുവിന്‍റെ ശക്തിയേറിയ പ്രകാശം അത്ഭുതത്തോടും ഭയത്തോടും വീക്ഷിച്ചു; പ്രകാശമുള്ള ഒരു മേഘം അവരുടെമേൽ നിഴലിട്ടു. മേഘത്തിൽനിന്ന്. “ഇവൻ എന്‍റെ പ്രിയപുത്രൻ ഇവന ചെവികൊടുപ്പിന്‍” എന്ന് ഒരു ശബ്ദവും ഉണ്ടായി.വീച 227.1