Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    സമയങ്ങളും നിയമങ്ങളും മാറ്റപ്പെട്ടു

    ഇതുവരെ തടുക്കുന്നവൻ നീങ്ങിപ്പോകുകയും സാത്താൻ തന്‍റെ ഇഷ്ടം പോലെ പ്രവർത്തിക്കുകയും ചെയ്തു. പാപ്പാത്വം “സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാൻ ശ്രമിക്കുമെന്നു” (ദാനി. 7:25) പ്രവചനത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. ഈ ജോലി സാവധാനത്തിലുള്ളതല്ലായിരുന്നു. ജാതികളിൽ നിന്നുള്ള മതപരിവർത്തനം നടത്തിയവർ വിഗ്രഹാരാധനയ്ക്കുപകരം അവരുടെ ആചാരങ്ങൾ നടപ്പാക്കുകയും ക്രിസ്തുമതത്തിലേക്കുള്ള അവരുടെ നാമധേയ അംഗത്വം നിലനിർത്തുകയും ക്രിസ്തീയ ആരാധനയിൽ തിരുശേഷിപ്പുകൾ ക്രമേണ പ്രവേശിപ്പിക്കയും ചെയ്തു. ഒടുവിൽ പൊതുഭരണസമിതിയുടെ കല്പനയാൽ പാപ്പത്വ വിഗ്രഹാരാധനാവ്യൂഹം സ്ഥാപിതമായി. ദൈവനിന്ദിതമായ വേല പൂർത്തിയാക്കാൻ ദൈവകല്പനകളിൽനിന്ന് വിഗ്രഹാരാധനയെ നിരോധിച്ചിരിക്കുന്ന രണ്ടാമത്തെ കല്പന തുടച്ചുമാറ്റി പത്താമത്തെ കല്പന രണ്ടായി വിഭാഗിച്ച് പത്തെന്നുള്ള അക്കം നിലനിർത്താൻ കഴിയുമെന്ന് റോമാസഭ കരുതി.വീച 367.2

    അജ്ഞാനമതത്തോടുള്ള വിട്ടുവീഴ്ചാമനോഭാവം സ്വർഗ്ഗീയ അധി കാരത്തെ കൂടുതൽ അവഗണിക്കുവാൻ വഴിയൊരുക്കി. ദൈവം അനുഗ്ര ഹിച്ചു ശുദ്ധീകരിച്ച പൗരാണിക ശബ്ബത്തിനെ മാറ്റി അതിനുപകരം വിഗ്ര ഹാരാധികൾ സൂര്യാരാധാനാദിവസമായ ഞായറാഴ്ചയിലേക്കു മാറ്റി. ഈ വൃതിയാനം ആദ്യം പരസ്യമായി ശ്രദ്ധിച്ചില്ല. ഒന്നാം നൂറ്റാണ്ടിൽ എല്ലാ ക്രിസ്ത്യാനികളും യഥാർത്ഥ ശബ്ബത്ത് ആചരിച്ചിരുന്നു. എല്ലാവരും ദൈവത്തെ ബഹുമാനിക്കുന്നതിൽ തീക്ഷ്ണതയുള്ളവരായിരുന്നു. ദൈവത്തിന്‍റെ കല്പനകൾ മാറ്റമില്ലാത്തവയാണെന്ന് അവർ വിശ്വസി ക്കുകയും അതിന്‍റെ വിശുദ്ധിയെ സംരക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ സാത്താൻ തന്‍റെ അനുയായികളിൽകൂടെ ആരും തിരിച്ചറിയാത്ത വിധത്തിൽ തന്‍റെ ലക്ഷ്യം നേടാൻ പ്രവർത്തിച്ചു. ക്രിസ്തുവിന്‍റെ ഉയിർപ്പിനെ മാനിക്കുവാൻ ജനത്തിന്‍റെ ശ്രദ്ധ ഞായറാഴ്ചയിലേക്കു തിരിപ്പിച്ചു. ആ ദിവസത്തിൽ മതപരമായ ശുശ്രൂഷകൾ നടത്തുകയും ക്രിസ്തുവിന്‍റെ ഉയിർപ്പുദിനമായി അതിനെ പരിഗണിക്കുകയും ചെയ്തു. എന്നാൽ അതിനെ വിനോദത്തിന്‍റെ ദിവസമായി മാത്രം ആദ്യം പരിഗണിച്ചിരുന്നു; ശബ്ബത്ത് വിശുദ്ധമായിത്തന്നെ ആചരിച്ചിരുന്നു.വീച 368.1

    കുസ്തന്തീനോസ് ഒരു വിഗ്രഹാരാധി ആയിരിക്കുമ്പോൾതന്നെ റോമാസാമ്രാജ്യത്ത് എല്ലായിടത്തും ഞായറാഴ്ച പൊതു ഉത്സവദിനമായി ആചരിപ്പാൻ ഒരു കല്പന പുറപ്പെടുവിച്ചു. അദ്ദേഹത്തിന്‍റെ മാനസാന്തര ത്തിനുശേഷം തന്‍റെ പുതിയ വിശ്വാസത്തിന്‍റെ താൽപര്യത്താൽ ഞായറാഴ്ച ആചാരത്തിന്‍റെ ഒരു പ്രധാന പ്രചാരകനായിത്തീർന്നു. തന്‍റെ ജാതീയ കല്പന നിർബ്ബന്ധിതമാക്കി. എന്നാൽ ഈ ദിനത്തോടു കാട്ടുന്ന ബഹുമാനം ക്രിസ്ത്യാനികൾ യഥാർത്ഥ ശബ്ബത്ത് വിശുദ്ധമായിത്തന്നെ കരുതുന്നതിനു തടസ്സമായില്ല. തെറ്റായ ശബ്ബത്തിനെ യഥാർത്ഥമായ ശബ്ബത്തിന് തുല്യമായി ഉയർത്തുന്നതിന് മറ്റൊരു നടപടി എടുക്കണം. കുസ്തന്തീനോസിന്‍റെ കല്പനയ്ക്കുശേഷം ഏതാനും വർഷങ്ങൾ കഴിഞ്ഞ് റോമിലെ ബിഷപ്പ് ഞായറാഴ്ചയ്ക്കു കര്‍ത്തൃദിവസമെന്ന പേര് നല്കി. അങ്ങനെ ജനം ക്രമേണ ആ ദിവസത്തിനും വിശുദ്ധിയുണ്ടെന്നു പരിഗണിച്ചു. അപ്പോഴും യഥാർത്ഥ ശബ്ബത്ത് ആചരിച്ചിരുന്നു.വീച 368.2

    വൻ വഞ്ചകൻ തന്‍റെ വേല തീർത്തില്ല. ക്രിസ്തീയലോകം മുഴുവനും അവന്‍റെ കൊടിക്കീഴിലാക്കാൻ അവൻ തീരുമാനിച്ചു. ക്രിസ്തുവിന്‍റെ പ്രതിനിധിയെന്ന് അവകാശപ്പെട്ട പോപ്പിൽകൂടെ തന്‍റെ ശക്തി പ്രയോഗിപ്പാൻ അവൻ തീരുമാനിച്ചു. പകുതി മാനസാന്തരപ്പെട്ട വിഗ്രഹാരാധികളിലൂടെയും ലോക സ്നേഹികളായ സഭാംഗങ്ങളിലൂടെയും അതിമോഹമുള്ള മഹാപുരോഹിതന്മാരിലൂടെയും തന്‍റെ ലക്ഷ്യം സാധിച്ചു. ലോകമെങ്ങുമുള്ള ഉന്നത പദവിയിലിരിക്കുന്ന സഭാംഗങ്ങളെ ചേർത്തു വിശാലമായ ഉപദേശക സമിതികൾ പലപ്പോഴും വിളിച്ചുകൂട്ടുക പതിവായിരുന്നു. ഓരോ ഉപദേശക സമിതിയിലും ദൈവം സ്ഥാപിച്ച ശബ്ബത്തിനെ അല്പം താഴ്ത്തുകയും ഞായറാഴ്ചയെ ഉയർത്തുകയും ചെയ്തു. അങ്ങനെ വിഗ്രഹാരാധികളുടെ ഉത്സവം അവസാനം ഒരു ദിവ്യസ്ഥാപനമായി മാനിക്കപ്പെടുകയും ബൈബിൾ ശബ്ബത്ത് യെഹൂദന്മാരുടെ ആചാരാവശിഷ്ടമായി പരിഗണിക്കപ്പെടുകയും അത് ആചരിക്കുന്നവർ ശപിക്കപ്പെട്ടവരായി പ്രസ്താവിക്കപ്പെടുകയും ചെയ്തു. ആരാധനയ്ക്കും ബഹുമാനത്തിനും അർഹനായ ജീവനുള്ള ദൈവത്തെ എപ്പോഴും മനുഷ്യമനസ്സുകളിൽ സൂക്ഷിക്കണമെന്നാണ് ദൈവം ആസൂത്രണം ചെയ്തിരിക്കുന്നത്. സാത്താൻ മനുഷ്യരെ ദൈവഭക്തി യിൽനിന്നും കല്പനാനുസരണത്തിൽനിന്നും പിൻതിരിപ്പിക്കാനാണ് ശ്രമി ക്കുന്നത്; അതിനാൽ സ്രഷ്ടാവായ ദൈവത്തെ ചൂണ്ടിക്കാട്ടുന്ന കല്പനയ്ക്ക് എതിരായിട്ടാണ് അവന്‍റെ ശ്രമം.വീച 369.1

    ക്രിസ്തുവിന്‍റെ ഉയിർപ്പ് ഞായറാഴ്ച ആകയാൽ അതു ക്രിസ്തീയ ശബ്ബത്താക്കിയെന്നു ഇപ്പോൾ പ്രോട്ടസ്റാന്‍റുകാർ പറയുന്നു. അതിന് തിരു വചന തെളിവുകൾ ഒന്നും ഇല്ല. അപ്രകാരം ഒരു ബഹുമാനം ക്രിസ്തു വിന്‍റെ കാലത്തോ അപ്പൊസ്തലന്മാരുടെ കാലത്തോ നല്കിയിട്ടില്ല. ഞായറാഴ്ച ആചാരം ഒരു ക്രിസ്തീയ സ്ഥാപനമായും അതിന്‍റെ ആരംഭം “നിയമരാഹിത്യത്തിന്‍റെ മർമ്മമായും” പൗലൊസിന്‍റെ കാലത്തുതന്നെ പ്രവർത്തനം തുടങ്ങിയിരുന്നു. എവിടെ എപ്പോൾ പാപ്പാത്വത്തിന്‍റെ ഈ ശിശുവിനെ ചേർത്തു? തിരുവചനത്തിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു വ്യതിയാനത്തിന് എന്തു കാരണം നല്കാനുണ്ട്.വീച 369.2

    ആറാം നൂറ്റാണ്ടിൽ പാപ്പാത്വം ഉറപ്പായി സ്ഥാപിക്കപ്പെട്ടു. അതിന്‍റെ ആസ്ഥാനം തലസ്ഥാനനഗരി ആയിരിക്കണമെന്ന് തീരുമാനിക്കുകയും റോമിലെ ബിഷപ്പ് മുഴുസഭയുടെയും തലവനായിരിക്കണമെന്നു പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. അജ്ഞാനമതം പാപ്പാത്വത്തിനു വഴിയൊരുക്കി. “മഹാസർപ്പം മൃഗത്തിന് തന്‍റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു.” വെളി. 13:2. ഇപ്പോൾ ദാനിയേൽ പ്രവാചകൻ പറ ഞ്ഞിട്ടുള്ള 1260 വർഷത്തിന്‍റെ പീഡനം ആരംഭിച്ചു. ദാനി. 7:25; വെളി. 13:5-7. ക്രിസ്ത്യാനികൾ അവരുടെ സത്യസന്ധത ഉപേക്ഷിച്ച് പാപ്പാത്വ ആചാരങ്ങളും ആരാധനകളും അംഗീകരിക്കുവാൻ നിർബ്ബന്ധിതരായി; അല്ലെങ്കിൽ അവരുടെ ജീവിതം ജയിലറകളിൽ കഴിച്ചുകൂട്ടുകയോ അഥവാ അവർ കൊല്ലപ്പെട്ട് ഉന്മൂല നാശത്തിനിടയാകുകയോ ചെയ്തിരുന്നു. യേശുവിന്‍റെ വചനം അപ്പോൾ നിറവേറപ്പെട്ടു. “അമ്മയപ്പന്മാരും സഹോദരന്മാരും ചാർച്ചക്കാരും ചങ്ങാതികളും നിങ്ങളെ ഏല്പിച്ചുകൊടുക്കുകയും നിങ്ങളിൽ ചിലരെ കൊല്ലിക്കുകയും ചെയ്യും. എന്‍റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും” ലൂക്കൊ. 21:16, 17. വിശ്വസ്തരുടെ മേൽ പീഡനം മുമ്പത്തേക്കാളും ശക്തിയായിത്തുടങ്ങി. ലോകം ഒരു വലിയ യുദ്ധക്കളമായി. ക്രിസ്തീയസഭ നൂറ്റാണ്ടുകളായി വിജനതയിലും അജ്ഞാതസ്ഥലത്തും സങ്കേതം കണ്ടെത്തി. പ്രവാചകൻ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: “സ്ത്രീ മരുഭൂമിയിലേക്ക് ഓടിപ്പോയി; അവിടെ അവളെ ആയിരത്തി ഇരുനൂറ്ററുപത് ദിവസം പോറ്റേണ്ടതിന് ദൈവം ഒരുക്കിയോരു സ്ഥലം അവൾക്കുണ്ട്.” വെളി. 12:6.വീച 370.1

    Larger font
    Smaller font
    Copy
    Print
    Contents