Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ദൈവത്തിന്‍റെ ഗംഭീര മഹത്വപ്രകടനം

    മൂന്നാം ദിവസം നേരം വെളുത്തപ്പോൾ ഇടിമുഴക്കവും മിന്നലും പർവ്വതത്തിൽ കാർമേഘവും മഹാഗംഭീരമായ കാഹളധ്വനിയുമുണ്ടായി; പാളയത്തിലുള്ള ജനമെല്ലാം നടുങ്ങി. അസംഖ്യം ദൈവദൂതന്മാരുടെ അകമ്പടിയോടു കൂടെ ദൈവം മേഘത്തിലിറങ്ങിയപ്പോൾ അവരെല്ലാം തീജ്വാലയ്ക്കു സമീപമായിരുന്നു. “ദൈവത്തെ എതിരേല്പ്പാൻ മോശെ ജനത്തെ പാളയത്തിൽനിന്നു പുറപ്പെടുവിച്ചു; അവർ പർവ്വതത്തിന്‍റെ അടിവാരത്തുനിന്നു.” യഹോവ തീയിൽ പർവ്വതത്തിൽ ഇറങ്ങുകയാൽ അതു മുഴുവൻ പുകകൊണ്ട് മൂടി; അതിന്‍റെ പുക, തീചൂളയിലെ പുകപോലെ പൊങ്ങി. പര്‍വ്വതം ഒക്കെയും ഏറ്റവും കുലങ്ങി.”വീച 150.2

    “മഹാ കാഹളധ്വനി ദീർഘമായി ഉറച്ചുറച്ചുവന്നപ്പോൾ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തിൽ അവനോടുത്തരമരുളി യഹോവ മോശെയോടു കല്പിച്ചതെന്തെന്നാൽ, ജനം നോക്കേണ്ടതിന് യഹോവയുടെ അടുക്കൽ കടന്നുവന്നിട്ടു അവരിൽ പലരും നശിച്ചുപോകാതിരിക്കേണ്ടതിനു നീ ഇറങ്ങിച്ചെന്നു അവരോടു അമർച്ചയായി കല്പിക്ക, യഹോവയോടടുക്കുന്ന പുരോഹിതന്മാരും അവർക്കു ഹാനിവരുത്താതിരിക്കേണ്ടതിന് തങ്ങളെ തന്നെ ശുദ്ധീകരിക്കട്ടെ’വീച 150.3

    അങ്ങനെ യഹോവ ഭയങ്കര മഹത്വത്തിൽ സീനായി പർവ്വതത്തിൽ വെച്ച് ജനം വിശ്വസിക്കേണ്ടതിന് തന്‍റെ ന്യായപ്രമാണം പ്രസ്ഥാവിച്ചു. അനന്തരം തന്‍റെ ശ്രേഷ്ഠ അധികാരപ്രകടനത്തോടെ പ്രസ്താവിച്ചത് താൻ മാത്രമാണ് യഥാർത്ഥ ജീവനുള്ള ദൈവമെന്ന് ജനം വിശ്വസിക്കേണ്ടതിന് ആയിരുന്നു. മോശെയെ ശ്രേഷ്ഠ മഹത്വമുള്ള മേഘത്തിനുള്ളിൽ പ്രവേശിപ്പാൻ അനുവദിച്ചില്ല, പ്രത്യുത മഹത്വപ്രകാശത്തിനുചുറ്റും ഉണ്ടായിരുന്ന കട്ടിയുള്ള അന്ധകാരത്തിനടുത്തു വരുവാൻ മാത്രം അനുവദിച്ചു. ജനത്തിനും ദൈവത്തിനും മദ്ധ്യേ അവൻ നിന്നു.വീച 151.1