Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    തടവിലെ ശുശ്രൂഷ

    വളരെക്കാലം അവൻ തടവിലായിരുന്നെങ്കിലും ദൈവം തന്‍റെ പ്രത്യേക വേല അവനിൽകൂടെ മുമ്പോട്ടുകൊണ്ടുപോയി. അവന്‍റെ കാരാഗൃഹവാസം ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനം പ്രചരിപ്പിക്കുന്നതിനും അങ്ങനെ ദൈവനാമം മഹത്വപ്പെടുന്നതിനും ഇടയായി. അവന്‍റെ ന്യായവിസ്താരത്തിന് പട്ടണത്തിൽനിന്നു പട്ടണത്തിലേക്കു മാറ്റപ്പെട്ടപ്പോൾ യേശുവിനെക്കുറിച്ചുള്ള സാക്ഷ്യവും അവന്‍റെ സ്വന്തം മാനസാന്തരത്തെക്കുറിച്ചുള്ള രസകരവുമായ സംഭവവും അവൻ രാജാക്കന്മാരുടെയും ദേശാധിപതികളുടെയും മുമ്പിൽ പറകയാൽ അവർക്ക് ഒഴികഴിവ് പറയാൻ സാദ്ധ്യമായില്ല. ആയിരങ്ങൾ യേശുവിൽ വിശ്വസിക്കയും സന്തോഷിക്കയും ചെയ്തു.വീച 350.3

    പൗലൊസിന്‍റെ കപ്പൽ യാത്രയിൽ ദൈവത്തിന്‍റെ പ്രത്യേക ലക്ഷ്യം നിറവേറിയതായി ഞാൻ കണ്ടു; പൗലൊസിൽകൂടെ കപ്പൽ ജോലിക്കാർ അങ്ങനെ ദൈവശക്തിക്കു സാക്ഷ്യം വഹിക്കുന്നതിനായി ദൈവം ഒരുക്കിയതായിരുന്നു ആ കപ്പൽ യാത്ര. ജാതികളും യേശുവിന്‍റെ നാമം കേൾക്കുകയും പൗലൊസിന്‍റെ ഉപദേശങ്ങളും അത്ഭുതങ്ങളും മൂലം അനേകരും മാനസാന്തരപ്പെടുകയും ചെയ്യണം. അവന്‍റെ പ്രബോധനത്തിൽ രാജാക്കന്മാരും ദേശാധിപതിമാരും ആകർഷിക്കപ്പെട്ടു. പരിശുദ്ധാത്മശക്തിയോടും തീക്ഷ്ണതയോടുംകൂടെ പ്രസംഗിക്കുകയും തന്‍റെ അനുഭവങ്ങൾ വിവരിക്കയും ചെയ്തപ്പോൾ യേശു ദൈവപുത്രനായിരുന്നു എന്ന് അവർക്കു ബോദ്ധ്യമായി.വീച 351.1