Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    9 - ബാബേൽ ഗോപുരം

    (ഉല്പത്തി 11:1-9)

    നോഹയുടെ പിൻഗാമികളിൽ ചിലർ പെട്ടെന്നു വിശ്വാസത്യാഗികളായി. ഒരു കൂട്ടർ നോഹയുടെ മാതൃകയെ പിൻപറ്റി ദൈവത്തെ അനുസരിച്ച് ദൈവകല്പനകൾ പാലിക്കുകയും മറ്റുള്ളവർ അവിശ്വാസികളും മത്സരികളുമായി ജലപ്രളയ കഥ എല്ലാം വിശ്വസിക്കാതിരിക്കുകയും ചെയ്തു. ചിലർ ദൈവത്തിൽ വിശ്വസിക്കാതെ സ്വന്തചിന്തയിൽ പ്രകൃതിയിലെ പ്രതിഭാസത്താലുണ്ടായതാണ് ജലപ്രളയമെന്നു കരുതി. മറ്റുള്ളവർ ദൈവം ഉണ്ടെന്നും ജലപ്രളയത്തിനുമുമ്പുള്ള ലോകത്തെ ദൈവം ജലപ്രളയത്താൽ നശിപ്പിക്കയാൽ അവർ കയീനെപ്പോലെ ചിന്തിച്ചുകൊണ്ട് മൂന്നാം പ്രാവിശ്യം ദൈവം ഭൂമിയെ ശപിക്കയാൽ മത്സരികളായിത്തീരുകയും ചെയ്തു.വീച 77.1

    നീതിമാന്മാരുടെ സംസാരവും ദൈവത്തെ സ്നേഹിക്കയും അനുസരിക്കയും ചെയ്യുന്ന ജീവിതവും ദൈവത്തോട് മത്സരിക്കുന്നവർക്ക് ശകാരമായി അനുഭവപ്പെട്ടു. വിശ്വാസികൾ കൂടിയാലോചിച്ച് മറ്റുള്ളവരിൽനിന്ന്‍ വേർപെടുവാൻ തീരുമാനിച്ചു. നീതിമാന്മാരുടെ ജീവിതം തുടർച്ചയായി ദുഷ്ടന്മാരുടെ ചെയ്തികൾക്ക് തടസ്സമായിരുന്നു. അവർ തമ്മിൽ വേർപെട്ടു ദുഷ്ടന്മാർ കുറെ യാത്രചെയ്തു ഒരു സമതലത്തിലെത്തി. അവിടെ ജീവിക്കാൻ തിരഞ്ഞെടുത്തു. അവർ ഒരു പട്ടണം പണിതു. അതിനുശേഷം മേഘങ്ങളോളം ഉയരമുള്ള ഒരു വലിയ ഗോപുരം പണിതു. അവരെല്ലാം ചിതറിപ്പോകാതെ പട്ടണത്തിലും ഗോപുരത്തിലുമായി അധിവസിക്കാനും തീരുമാനിച്ചു.വീച 77.2

    മറ്റൊരു ജലപ്രളയം ഉണ്ടായാൽ സ്വയം രക്ഷിക്കണമെന്നുള്ളതിനാൽ മുമ്പുണ്ടായ ജലപ്രളയത്തിന്‍റെ ജലവിതാനത്തെക്കാൾ ഉയരത്തിൽ ഒരു ഗോപുരം നിർമ്മിച്ചാൽ എല്ലാവരും അവരെ മാനിക്കുമെന്നും അവർ ദൈവത്തെപ്പോലെ ആയി എല്ലാവരെയും ഭരിക്കാമെന്നും കരുതി. ഈ ഗോപുരനിർമ്മാതാക്കളെ മാനിക്കുവാനും മറ്റുള്ളവരുടെ ശ്രദ്ധ അതിലേക്കു തിരിച്ചു എല്ലാവരും അവരുടെ വിഗ്രഹാരാധനയിൽ അവരോടു ചേരുവാനും സംവിധാനം ചെയ്തിട്ടുള്ളതായിരുന്നു ആ ഗോപുരം, അതിന്‍റെ പണി പൂർത്തിയാക്കുന്നതിനുമുമ്പ് ജനം അവരുടെ വാസം ഗോപുരത്തിൽ തന്നെ ആക്കി. മുറികൾ മനോഹരമായി അലങ്കരിച്ച് സജ്ജീകരിച്ച് അവരുടെ വിഗ്രഹങ്ങൾക്കായി നീക്കിവെച്ചു. ദൈവത്തിൽ വിശ്വസിക്കാത്തവർ വിഭാവന ചെയ്തത് അവരുടെ ഗോപുരം മേഘങ്ങളോളം ഉയർത്താൻ കഴിഞ്ഞെങ്കിൽ അവർക്ക് ജലപ്രളയത്തിന്‍റെ കാരണം കണ്ടുപിടിക്കാൻ കഴിയുമെന്നാണ്.വീച 78.1

    അവർ ദൈവത്തിനെതിരായി സ്വയം ഉയർത്തി. എന്നാൽ അവരുടെ വേല പൂർത്തീകരിക്കാൻ ദൈവം അനുവദിച്ചില്ല. അവരുടെ ഗോപുരം ഉയർന്നപ്പോൾ അവരുടെ വേലയെ കുഴപ്പത്തിലാക്കാൻ ദൈവം രണ്ടു ദൂതന്മാരെ അയച്ചു മീതെനിന്നു പണിയുന്നവർക്ക് പണിയാനുള്ള വസ്തുക്കൾ എത്തിച്ചുകൊടുക്കുന്നതിന് തങ്ങളുടെ കീഴിലുള്ളവരോടും അതിന്‍റെ താഴെയുള്ളവരോടും പിന്നെ മൂന്നാമത്തെ കൂട്ടരോടും അവസാനം താഴെ ഉള്ളവരോടും വിവരങ്ങൾ കൈമാറുന്നതിന് നിയോഗിക്കപ്പെട്ടിരുന്നവർ ദൂത് കൈമാറുമ്പോൾ ദൂതന്മാർ അവരുടെ ഭാഷ കലക്കി. അങ്ങനെ താഴെ നിൽക്കുന്ന ജോലിക്കാർക്ക് ദൂത് ലഭിക്കുമ്പോൾ ആവശ്യമുള്ള സാധനം അല്ലായിരിക്കും കിട്ടുന്നത്. അപ്പോൾ അവർ കോപിച്ച് താഴെയുള്ളവരെ ശകാരിച്ചുതുടങ്ങി.വീച 78.2

    അതിനുശേഷം അവരുടെ ജോലിയിൽ യോജിപ്പ് ഇല്ലാതായി. അവർ പരസ്പരം കോപിച്ച് തമ്മിൽ പിരിഞ്ഞ് ജോലി ഉപേക്ഷിച്ച് ഭൂമിയുടെ ഉപരിതലത്തിൽ ചിതറിപ്പാർത്തു. ഇതുവരെ മനുഷ്യരെല്ലാവരും ഒരു ഭാഷയായിരുന്നു സംസാരിച്ചിരുന്നത്. ദൈവകോപം എന്നവണ്ണം സ്വർഗ്ഗത്തിൽനിന്നും ഒരു ഇടിമിന്നലുണ്ടായി. ഗോപുരത്തിന്‍റെ ഉപരിതലം നിലംപതിച്ചു. അങ്ങനെ ദൈവമാണ് ശ്രേഷ്ഠനെന്നു മത്സരികളായവരെ കാണിച്ചു.വീച 78.3