Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    നേതൃത്വത്തിനുള്ള പ്രത്യേക ഒരുക്കം

    ദൈവം അവനെ യിസ്രായേൽ മക്കളെ വിടുവിപ്പാൻ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് ദൈവദൂതന്മാർ അവരോട് പറഞ്ഞു. യിസ്രായേൽ മക്കളുടെ ഇടയിലുള്ള നേതാക്കന്മാരെയും ദൈവദൂതന്മാർ പഠിപ്പിച്ചത് അവരുടെ വിടുതലിനുള്ള സമയം അടുത്തിരിക്കുന്നു എന്നും ഈ ജോലി നിർവഹിക്കുന്നതിന് ദൈവം തിരഞ്ഞെടുത്ത മനുഷ്യൻ മോശെയാണെന്നും അത്രെ. യീസ്രായേൽ മക്കളെ യുദ്ധം ചെയ്തു വിടുവിക്കണമെന്നായിരുന്നു മോശെ കരുതിയത്. അതിനാൽ അവൻ യിസ്രായേൽ സൈന്യത്തിന്‍റെ തലവനായി നിന്നു മിസ്രയീമ്യരോടു യുദ്ധം ചെയ്തു മിസ്രയീമ്യ പീഡനങ്ങളിൽനിന്നും തന്‍റെ സഹോദരങ്ങളെ വിടുവിക്കണം എന്നു മോശെ കരുതി. ഈ വീക്ഷണത്തിൽ, ദൈവേഷ്ടം ചെയ്യുവാൻ സ്വതന്ത്രമായി നിലകൊള്ളുന്നതിന് കൂടുതൽ പ്രയാസമുണ്ടാകാതിരിപ്പാൻ ദത്തെടുത്ത മാതാവിനോടോ ഫറവോനോടോ ഉള്ള തന്‍റെ അനുരാഗം അമിതമാകാതെ ജാഗ്രതയോടെ സൂക്ഷിച്ചു.വീച 117.2

    ദൈവം മോശെയെ അവനു ചുറ്റുമുള്ള ദുർനടപടിയുടെ പ്രേരണയിൽ നിന്നും കാത്തുസൂക്ഷിച്ചു. തന്‍റെ യൗവ്വനത്തിൽ ദൈവഭക്തരായ മാതാ താക്കളിൽനിന്നു ലഭിച്ച സത്യത്തിന്‍റെ തത്വങ്ങൾ അവൻ ഒരിക്കലും വിസ്മരിച്ചുകളഞ്ഞില്ല. രാജകൊട്ടാരത്തിലെ ജീവിതത്തിന്‍റെ ചുറ്റുമുള്ള ദുർനടപടികളുടെ പ്രേരണയിൽനിന്നു അവരെ പരിരക്ഷിപ്പാൻ യൗവ്വനത്തിൽ പഠിച്ച പാഠങ്ങൾ അവന് ഒരു പരിചയായിരുന്നതിനാൽ ദൈവഭയം അവന്‍റെ മുമ്പിൽ ഉണ്ടായിരുന്നു. അവന്‍റെ സഹോദരങ്ങളോടുള്ള സ്നേഹം വളരെ ശക്തിയേറിയതായിരുന്നു. എബ്രായരുടെ വിശ്വാസത്തോട് അവന് വളരെ ബഹുമാനം ആയിരുന്നു. രാജകീയ കുടുംബത്തിൽ ഒരു അവകാശി ആയിരുന്നതിനാൽ അവന്‍റെ പൈതൃകം അവൻ മറച്ചുവയ്ക്കയില്ല.വീച 118.1

    മോശെക്കു നാല്പതു വയസായപ്പോൾ അവന്‍റെ സഹോദരന്മാരുടെ അടുക്കൽ അവരുടെ ഭാരങ്ങൾ കാണാൻ ചെന്നപ്പോൾ ഒരു മിസ്രയീമ്യൻ തന്‍റെ സഹോദരന്മാരിൽ ഒരാളായ എബ്രായനെ തല്ലുന്നത് കണ്ടു. അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കി, ആരും കാണുന്നില്ലെന്ന് കണ്ടപ്പോൾ മിസ്രയീമ്യനെ അവൻ കൊന്ന്‍ മണലിൽ കുഴിച്ചിട്ടു. രണ്ടാം ദിവസവും അവൻ പോയപ്പോൾ എബ്രായരായ രണ്ട് സഹോദരന്മാർ തമ്മിൽ ശണ്ഠകൂടുന്നത് കാണുകയും അതു തെറ്റാണെന്ന് അവൻ പറയുകയും ചെയ്തു. നീ എന്തു കൊണ്ട് സഹോദരനെ തല്ലുന്നു എന്നു അവനോട് ചോദിച്ചു. “നിന്നെ ഞങ്ങൾക്ക് ന്യായാധിപനും ഭരണ കർത്താവും ആക്കിയതാർ? മിസ്രയിമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുമോ?” എന്ന് അവൻ ചോദിച്ചു. ഇത് പരസ്യമായിപ്പോയല്ലോ എന്നു മോശെ ഭയപ്പെട്ടു. ഇപ്പോൾ ഫറവോനും അത് കേട്ട് മോശെയെ കൊല്ലുവാൻ അന്വേഷിച്ചു. മോശെ ഫറവോന്‍റെ മുമ്പിൽനിന്ന് ഓടി മിദ്യാൻ പ്രദേശത്തു പോയി താമസിച്ചു. മിദ്യാനിൽ ദൈവത്തെ ആരാധിക്കുന്ന ഒരു മനുഷ്യൻ ഉണ്ടായിരുന്നു. യിത്രോ എന്നായിരുന്നു അവന്‍റെ പേർ. ദൈവം മോശെയെ യിത്രോവിന്‍റെ ഭവനത്തിലേക്കു നയിച്ചു. അവൻ ഒരു ആട്ടിടയനും മിദ്യാനിലെ പുരോഹിതനും ആയിരുന്നു. അവന്‍റെ പുത്രിമാരായിരുന്നു ആട്ടിൻകൂട്ടത്തെ മേയ്ച്ചുകൊണ്ടിരുന്നത്. എന്നാൽ യിത്രോവിന്‍റെ ആടുകളെ മേയിപ്പാൻ മോശെയെ ഏല്പിച്ചു. അവൻ യിറ്റേതാവിന്‍റെ മകളെ വിവാഹം കഴിച്ചു. നാല്പതു വർഷം അവിടെ പാർത്തു.വീച 118.2

    മോശെ മിസ്രയീമ്യനെ കൊല്ലാൻ തിടുക്കം കൂട്ടി. യിസ്രായേൽ മക്കളെ വിടുവിപ്പാൻ ദൈവത്തിന്‍റെ പ്രത്യേക കരുതലാണ് അവനെ ഉയർത്തിയത് എന്ന് അവൻ അറിയണമെന്ന് ദൈവം ആഗ്രഹിച്ചു. എന്നാൽ യുദ്ധം ചെയ്ത് അവരെ വിടുവിക്കണമെന്ന് മോശെ കരുതിയതുപോലെ അല്ലായിരുന്നു ദൈവത്തിന്‍റെ പദ്ധതി തന്‍റെ സ്വന്തം ശക്തിയും അവന് മാത്രമുള്ള മഹത്വവും കൊണ്ട് അവരെ വിടുവിക്കണമായിരുന്നു. മിസ്രയീമ്യനെ വധിച്ച ദൈവ ഇഷ്ടം നിറവേറ്റണമെന്ന് മോശെ കരുതിയതിനെ ദൈവം ഒഴിവാക്കി. ദൈവത്തിന്‍റെ പ്രത്യേക കരുതലിലാണ് മോശെയെ മിസ്രയീമിലെ രാജകൊട്ടാരത്തിൽ എത്തിച്ചത്. അവിടെ അവന് നല്ല വിദ്യാഭ്യാസം ലഭിച്ചു എങ്കിലും ദൈവം ഉദ്ദേശിച്ച വലിയ വേല ചെയ്യുവാൻ അവൻ ഒരുങ്ങിയിട്ടില്ലായിരുന്നു. ദൈവത്തിന്‍റെ പ്രത്യേക ജോലി ചെയ്യുവാൻ രാജകൊട്ടാരത്തിലെ സുഖസൗകര്യങ്ങൾ രാജാവിന്‍റെ പുത്രനെന്ന നിലയിൽ ഉപേക്ഷിപ്പാൻ പെട്ടെന്ന് അവന് സാദ്ധ്യമല്ലായിരുന്നു. പ്രതികൂലങ്ങളുടെയും ദാരിദ്ര്യത്തിന്‍റെയും ഇടയിലൂടെയുള്ള അനുഭവങ്ങൾ അവനെ പഠിപ്പിച്ചു. അവൻ ഏകാന്തവാസിയായി കഴിയുമ്പോൾ ദൈവം തന്‍റെ ദൂതന്മാരെ അയച്ച് ഭാവിയെക്കുറിച്ച് നിർദ്ദേശങ്ങൾ നല്കി. ഇവിടെ അവൻ സ്വയനിയന്ത്രണത്തിന്റേയും താഴ്മയുടേയും വലിയ പാഠങ്ങൾ കൂടുതൽ പൂർണ്ണമായി പഠിച്ചു. യിത്രോവിന്‍റെ ആടുകളെ മേയ്ച്ചുകൊണ്ടിരുന്നപ്പോൾ യിസ്രായേൽജനത്തിന്‍റെ ഒരു ആത്മീയ ഇടയനായി ദൈവം അവനെ ഒരുക്കുകയായിരുന്നു.വീച 119.1

    മോശെ ആടുകളെ മരുഭൂമിയിൽ മേയ്ച്ചുകൊണ്ടിരുന്നപ്പോൾ ദൈവത്തിന്‍റെ പർവ്വതമായ ഹോരേബ് വരെ അവൻ പോയി. അവിടെ ഒരു കുറ്റിക്കാട്ടിൽ അഗ്നിയുടെ മദ്ധ്യേ ഒരു ദൂതൻ അവന് പ്രത്യക്ഷനായി. യഹോവ അവനോട് അരുളിചെയ്തു. “മിസ്രയീമിലുള്ള എന്‍റെ ജനത്തിന്‍റെ കഷ്ടത ഞാൻ കണ്ടു, ഊഴിയ വിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു. ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു. അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു വിടുവിപ്പാനും ആ ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേയ്ക്ക്, പാലും തേനും ഒഴുകുന്ന ദേശത്തേക്ക്. യിസ്രായേൽ മക്കളുടെ നിലവിളി എന്‍റെ അടുക്കൽ എത്തിയിരുന്നു. മിസ്രയീമ്യർ അവരെ ഞെരുക്കുന്ന ഞെരുക്കവും ഞാൻ കണ്ടിരുന്നു. ആകയാൽ വരിക, നീ എന്‍റെ ജനമായ യിസ്രായേൽ മക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കേണ്ടതിനു ഞാൻ നിന്നെ ഫറവോന്‍റെ അടുക്കൽ അയയ്ക്കും. നീ എന്‍റെ ജനമായ യിസ്രായേൽ മക്കളെ മിസ്രയീമിൽനിന്ന് പുറപ്പെടുവിക്കേണം”.വീച 120.1

    മോശെയുടെ കയ്യിലുള്ള ആട്ടിടയന്‍റെ വടി അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ച തന്‍റെ ജനത്തെ പീഡനത്തിൽനിന്നും വിടുവിപ്പാനും ശത്രുക്കൾ പിന്നാലെ വരുമ്പോൾ അവരിൽനിന്നും രക്ഷിപ്പാനുമുള്ള ദൈവ ത്തിന്‍റെ വടിയാക്കി ദൈവം മാറ്റി.വീച 120.2

    മോശെ തന്‍റെ ജോലി ചെയ്യുവാൻ സമ്മതിച്ചു. ആദ്യം അവന്‍റെ അമ്മാവിയപ്പനുമായി കൂടിയാലോചിച്ച് തന്‍റെ കുടുംബത്തെ തന്നോടൊപ്പം മിസ്രയീമിലേക്കു അയയ്ക്കുന്നതിന് അനുവാദം വാങ്ങി. ഫറവോനോടു പറയേണ്ട ദൂത് യിത്രോവിനോട് അവൻ അറിയിച്ചില്ല. തന്‍റെ ഭാര്യയേയും കൂട്ടികളേയും തന്നോടൊപ്പം അയയ്ക്കുകയില്ലെന്നുള്ള ഭയത്താൽ അവൻ അതു യിത്രോവിനോടു പറയാതിരുന്നു. ദൈവം അവനെ ധൈര്യപ്പെടുത്തി, അവന്‍റെ ഭയമെല്ലാം ദൂരീകരിച്ച് അവനോടു കല്പിച്ചു: “നിന്നെ കൊല്ലുവാൻ ശ്രമിച്ചവർ എല്ലാം മരിച്ചുപോകയാൽ നീ മിസ്രയീമിലേക്കു മടങ്ങി പോക”.വീച 120.3

    Larger font
    Smaller font
    Copy
    Print
    Contents