Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    പത്രൊസിന്‍റെ ദര്‍ശനം

    കൊർന്നല്യോസുമായി സംസാരിച്ചു കഴിഞ്ഞ ഉടനെ ദൈവദൂതൻ പത്രൊസിന്‍റെ അടുക്കലേക്ക് പോയി, അപ്പോൾ പത്രൊസ് യാത്രയിൽനി ന്നുള്ള ക്ഷീണവും വിശപ്പും ഉള്ളവനായി പ്രാർത്ഥനാമുറിയിൽ കയറി പ്രാർത്ഥിക്കയായിരുന്നു. അവൻ പ്രാർത്ഥിക്കുമ്പോൾ അവനൊരു ദർശനം ഉണ്ടായി. ആകാശം തുറന്നിരിക്കുന്നതും വലിയൊരു തുപ്പെട്ടിപോലെ നാലു കോണും കെട്ടിയിട്ട് ഭൂമിയിലേക്കിറക്കി വിട്ട ഒരു പാത്രം വരുന്നതും അവൻ കണ്ടു. അതിൽ ഭൂമിയിലെ നാല്ക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു. “പത്രൊസേ, എഴുന്നേറ്റ് അറുത്ത് തിന്നുക എന്നൊരു ശബ്ദം ഉണ്ടായി. കർത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ. ആ ശബ്ദം രണ്ടാം പ്രാവശ്യം അവനോട്; ദൈവം ശുദ്ധീകരിച്ചതു നീ മലിനം എന്നു വിചാരിക്കരുതെന്നു പറഞ്ഞു. ഇങ്ങനെ മൂന്ന് പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം ആകാശത്തിലേക്കു വലിച്ചെടുക്കപ്പെട്ടു.”വീച 318.1

    ഇവിടെ നാം ഗ്രഹിക്കേണ്ടത്, ദൈവേഷ്ടം സ്വർഗ്ഗത്തിലും ഭൂമിയിലും ആകുവാൻ ദൈവിക പദ്ധതി എങ്ങനെയാണ് നടപ്പാക്കുന്നതെന്നത്രെ. പത്രൊസ് സുവിശേഷം ഇതുവരെ ജാതികളോടറിയിച്ചിട്ടില്ല. അവൻ പഠിപ്പിച്ച സത്യത്തോടു താല്പര്യമുള്ളവർ പലരും ഉണ്ടായിരുന്നു. എന്നാൽ ക്രിസ്തുവിന്‍റെ മരണത്താൽ ഇടിച്ചുകളഞ്ഞ വേർപാടിന്‍റെ നടുച്ചുവർ ഇപ്പോഴും അപ്പൊസ്തലന്മാരുടെ മനസ്സിൽനിന്നും മാറിയിട്ടില്ല. അതിനാൽ അവർ ജാതികളെ സുവിശേഷത്തിന്‍റെ സൗഭാഗ്യങ്ങളിൽനിന്നും ഒഴിച്ച്നിർത്തി. യവനന്മാരായ യെഹൂദന്മാരിൽ പലരും അപ്പൊസ്തലന്മാരുടെ ഉപദേശത്തിൽ ആകൃഷ്ടരായി യേശുവിലുള്ള വിശ്വാസത്തിലേക്ക് വന്നു. ജാതികളിൽനിന്നുള്ള മാനസാന്തരത്തിന്‍റെ കൂട്ടത്തിൽ പ്രാധാന്യം അർഹിക്കുന്ന ഒന്നാമത്തേത് കൊർന്നല്യോസിന്‍റെതായിരുന്നു.വീച 318.2

    സ്വർഗ്ഗത്തിൽനിന്നു കെട്ടിയിറക്കിയ തുപ്പെട്ടിയും അതിലെ ഉള്ളടക്കത്തെയുംകുറിച്ചു പോസിനുണ്ടായ ദർശനം ജാതികളെക്കുറിച്ച് അവന്‍റെ മനസ്സിൽ രൂപപ്പെട്ടിരുന്ന മുൻവിധി മാറ്റി ക്രിസ്തുവിൽകൂടെ ജാതികളും ദൈവാനുഗ്രഹങ്ങൾക്കും പ്രത്യേക പദവികൾക്കും അർഹരാണെന്നു അവനെ ഗ്രഹിപ്പിക്കുവാനായിരുന്നു. ചിലർ ആ ദർശനത്തെ വ്യാഖ്യാനിക്കുന്നതു മാംസഭക്ഷണത്തിൽ ശുദ്ധവും അശുദ്ധവും എന്നുള്ള വേർതിരിവു നീക്കം ചെയ്യാനുള്ളതാണെന്നത്രേ. അതിനാൽ പന്നിയിറച്ചി ഭക്ഷ്യയോഗ്യമാണെന്നും അവർ തീരുമാനിക്കുന്നു. ഇതു വളരെ സങ്കുചിതവും തെറ്റുമായ വ്യാഖ്യാനമാണ്. അതു തിരുവചന വിവരണത്തിലെ ദർശനത്തിനും അതിന്‍റെ ഫലത്തിനും എതിരുമത്രെ.വീച 319.1

    തുപ്പെട്ടിയിലുണ്ടായിരുന്ന ജീവനുള്ള മൃഗങ്ങളെയെല്ലാം കൊന്നു തിന്നുവാൻ പത്രൊസിനോടാജ്ഞാപിക്കുകയും ദൈവം ശുദ്ധീകരിച്ചതിനെ അശുദ്ധമെന്നു പരിഗണിക്കരുതെന്നു പറകയും ചെയ്തത് അവന്‍റെ മനസ്സിന് ക്രിസ്തുവിന്‍റെ മരണത്താൽ ജാതികളും യീസ്രായേലിനെപ്പോലെ രക്ഷയ്ക്കവകാശികളാണെന്നു ബോധ്യം വരുത്താനുള്ള ഒരു ഉപാധി ആയിരുന്നു. അതു പത്രൊസിനെ തിരുത്തുകയും നിർദ്ദേശിക്കയും ചെയ്തു. ഇതുവരെ പത്രൊസ് യെഹൂദന്മാരുടെ ഇടയിൽ മാത്രമായിരുന്നു തന്‍റെ വേല കേന്ദ്രീ കരിച്ചിരുന്നത്. ജാതികളെ അശുദ്ധ വർഗ്ഗമായി പരിഗണിക്കുകയും അവർ ദൈവവാഗ്ദത്തങ്ങൾക്ക് അർഹരല്ലെന്നു അവൻ കരുതി. ലോകവ്യാപകമായ ദൈവത്തിന്‍റെ രക്ഷാപദ്ധതിയെക്കുറിച്ച് അവൻ ഇപ്പോൾ ഗ്രഹിപ്പാനിടയായി.വീച 319.2

    ദർശനത്തെക്കുറിച്ച് അവൻ ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ അവനത് വിശദീകരിച്ചു കൊടുക്കപ്പെട്ടു. “പത്രൊസ് കണ്ട ദർശനത്തെക്കുറിച്ച് അതിന് അർത്ഥം എന്തായിരിക്കുമെന്ന് സംശയിച്ചിരിക്കുമ്പോൾ കൊർന്നെല്യോസ് അയച്ച പുരുഷന്മാർ ശീമോന്‍റെ വീട് അന്വേഷിച്ച് വീട്ടുപടിക്കൽ വന്നു. പത്രൊസെന്നു മറുപേരുള്ള ശീമോൻ അവിടെ താമസിക്കുന്നുണ്ടോ എന്നു ചോദിച്ചു. പത്രൊസ് ദർശനത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ ആത്മാവ് അവനോട് മൂന്ന് പുരുഷന്മാർ നിന്നെ അന്വേഷിക്കുന്നു; നീ എഴുന്നേറ്റു ഇറങ്ങിച്ചെല്ലുക; ഞാൻ അവരെ അയച്ചതാകയാൽ ഒന്നും സംശയിക്കാതെ അവരോടുകൂടെ പോക എന്നു പറഞ്ഞു.”വീച 319.3

    അത് അവനെ ബുദ്ധിമുട്ടിക്കുന്ന ഒരു കല്പനയായിരുന്നു; എന്നാൽ അവന്‍റെ ഇഷ്ടപ്രകാരം പ്രവർത്തിക്കാതെ അവന്‍റെ മുറിയിൽനിന്നും ഇറങ്ങിച്ചെന്ന് കൊർന്നല്യോസ് അയച്ച ദൂതന്മാരെ സ്വീകരിച്ചു. അവരുടെ വരവിന്‍റെ ഉദ്ദേശം പത്രൊസിനെ അറിയിച്ചു. ദൈവനിർദ്ദേശപ്രകാരമാണ് കൊർന്നല്യോസ് അവരെ അയച്ചതെന്നറിഞ്ഞപ്പോൾ അടുത്ത ദിവസം രാവിലെ അവരോടുകൂടെ പോകാമെന്നു സമ്മതിച്ചു. അന്നു രാത്രി അവരെ ഉപചാരപൂർവ്വം സല്ക്കരിച്ചിട്ട് അടുത്ത പ്രഭാതത്തിൽ ആറു സഹോദരന്മാരെയും കൂട്ടി കൈസര്യയിലേക്കു യാത്രയായി. അവിടെ പറയുന്നതും ചെയ്യുന്നതുമൊക്കെ യെഹൂദന്മാരുടെ ഉപദേശത്തിനും വിശ്വാസത്തിനും എതിരാകുമെന്നുള്ളതിനാൽ അതിന് സാക്ഷ്യം വഹിപ്പാനായിട്ടാണ് ആറു സഹോദരന്മാരെക്കൂടെ കൂട്ടിക്കൊണ്ടു പോയത്.വീച 320.1

    അവരുടെ യാത്രയ്ക്കു ഏകദേശം രണ്ടു ദിവസം വേണ്ടിവന്നു. കൊർന്നല്യോസിന്‍റെ ഭവനം സുവിശേഷ ശുശ്രൂഷകനു സന്തോഷത്തോടെ തുറന്നുകൊടുത്തു. താനും തന്‍റെ കുടുംബവും എങ്ങനെ രക്ഷപ്രാപിക്കണമെന്നുള്ളതിനു ദൈവത്തിന്‍റെ ഉറപ്പോടെ പഠിപ്പിക്കണം. ദൂതന്മാർ പോയപ്പോൾ കൊർന്നല്യോസ് തന്‍റെ സ്വന്തക്കാരെയെല്ലാം തന്‍റെ ഭവനത്തിൽ കൂട്ടിവരുത്തി. അവരും സത്യത്തിൽ പ്രബോധനം ലഭിക്കണമെന്ന് അവൻ കാംക്ഷിച്ചു.വീച 320.2

    പത്രൊസ് അവിടെ എത്തിയപ്പോൾ അവിടെ ഒരു വലിയ കൂട്ടം പത്രൊസിന്‍റെ വചനം ശ്രവിപ്പാൻ ആകാക്ഷയോടെ കാത്തിരിക്കയായിരുന്നു.വീച 320.3