Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    പ്രഥമ പ്രതിനിധി സമ്മേളനം

    യെഹൂദ്യയിൽനിന്നുള്ള ചില യെഹൂദന്മാർ ജാതികളിൽനിന്നുള്ള വിശ്വാസികൾ പരിച്ഛേദന ഏല്ക്കുന്നതിനെക്കുറിച്ച് ചോദ്യം ഉന്നയിച്ചത് പൊതുവെ സംഭ്രാന്തിയുളവാക്കി. പരിച്ഛേദന ഏലക്കാതെയും കർമ്മാചാരപരമായ ന്യായപ്രമാണം മുഴുവനും ആചരിക്കാതെയും ആർക്കും രക്ഷപ്രാപിപ്പാൻ സാദ്ധ്യമല്ലെന്നു അവർ തറപ്പിച്ച് പറഞ്ഞു.വീച 340.1

    ഇത് ഒരു പ്രധാന ചോദ്യവും സഭയെ മുഴുവനും കാര്യമായി ബാധിച്ചതുമായ ഒന്നായിരുന്നു. പൗലൊസും ബർന്നബാസും ഈ വിഷയം ജാതികളിൽനിന്നു വന്ന് വിശ്വാസികളുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിനെ ഏതിർക്കുകയും ചെയ്തു. അന്ത്യോക്യയിൽനിന്നുള്ള യെഹൂദാവിശ്വാസികൾ പൗലൊസിന്‍റെ അഭിപ്രായത്തോടു വിയോജിച്ച് യെഹൂദ്യയിൽനിന്നുള്ള യെഹൂദ്യാവിശ്വാസികളോട് ചേരുകയും ചെയ്തു. സഭയിൽ യോജിപ്പില്ലാതെ ഈ വിഷയം വളരെ ചർച്ചയ്ക്ക് ഇടയാക്കി. അവസാനം അന്ത്യോക്യയിലെ സഭയിൽ വിയോജിപ്പിന് ഇടയാക്കാതെ അവർ പൗലൊസിനെയും ബർന്നബാസിനെയും ഉത്തരവാദപ്പെട്ട കുറെ സഭാഗങ്ങളെയും യെരുശലേമിൽ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും മുമ്പിൽ ഈ വസ്തുത അവതരിപ്പിക്കുന്നതിന് അയയ്ക്കാൻ തീരുമാനിച്ചു. അവിടെ അവർ വാർഷിക ഉത്സവത്തിന് വിവിധ സഭകളിൽനിന്നും വരുന്ന പ്രതിനിധികളുമായി ചർച്ച ചെയ്യാൻ തീരുമാനിച്ചു. അവിടെനിന്നുമുള്ള തീരുമാനം അറിയുന്നതുവരെ എതിരഭിപ്രായങ്ങളൊക്കെ നിർത്തിവയ്ക്കാനും അവർ തീരുമാനിച്ചു. അങ്ങനെ എല്ലാ സഭകളിൽനിന്നുമുള്ള പ്രതിനിധികളും അപ്പൊസ്തലന്മാരും മൂപ്പന്മാരുംകൂടി എടുക്കുന്ന തീരുമാനം സാർവ്വത്രിക സമ്മതമായി അംഗീകരിപ്പാനും തീരുമാനിച്ചു.വീച 340.2

    യെരുശലേമിൽ വന്നുചേർന്നപ്പോൾ ജാതികൾ ക്രിസ്ത്യാനികളായാൽ അവരും പരിച്ഛേദന ഏൽക്കണമെന്നും മോശെകന്യായപ്രമാണം മുഴുവനും പാലിച്ചെങ്കിൽ മാത്രമെ രക്ഷപ്രാപിക്കാൻ കഴികയുള്ളുവെന്നും ക്രിസ്ത്യാനികളായ ചില പരീശന്മാർ പ്രസ്ഥാവിച്ചത് പ്രാദേശിക സഭയിൽ ചിന്താക്കുഴപ്പം ഉണ്ടാക്കി എന്നു അന്ത്യോക്യയിൽനിന്നുള്ള സഭാപ്രതിനിധികൾ പ്രസ്ഥാവിച്ചു.വീച 341.1

    ദൈവം നല്കിയ ആരാധനയിൽ യെഹൂദന്മാർ അഭിമാനം കൊള്ളുകയും ഒരിക്കൽ ദൈവം അംഗീകരിച്ച എബ്രായരുടെ ആരാധനാക്രമത്തിനു മാറ്റം വരുത്താൻ സാദ്ധ്യമല്ലെന്നു തീരുമാനിക്കയും വ്യതിയാനത്തിനു ആരെയും ദൈവം അധികാരപ്പെടുത്തുകയില്ലെന്നു ചിന്തിക്കുകയും ചെയ്തിരുന്നു. ക്രിസ്ത്യാനിത്വം യെഹൂദ്യമായ പ്രമാണത്തോടും ആചാരങ്ങളോടും ബന്ധപ്പെടുത്തിയുള്ളവ ആയിരിക്കണമെന്ന് അവർ തീരുമാനിച്ചു. ക്രിസ്തുവിന്‍റെ മരണത്താൽ നീങ്ങിപ്പോയതെന്തെന്ന് തിരഞ്ഞിച്ചറിവാൻ അവർക്ക് കഴിഞ്ഞില്ല. എല്ലാ യാഗാർപ്പണങ്ങളും ക്രിസ്തുവിന്‍റെ മരണത്തിന്‍റെ നിഴലായിരുന്നു എന്ന് അവർ ഗ്രഹിച്ചില്ല. നിഴൽ പൊരുളിനെ സന്ധിച്ചശേഷം യെഹൂദ ബലി കർമ്മാദികൾക്കു അർത്ഥമില്ലാതെയായിക്കഴിഞ്ഞിരുന്നു.വീച 341.2

    പൗലൊസ് ഒരു പരീശനെന്ന നിലയിൽ തന്‍റെ കർശനത്തിൽ സ്വയം അഭിമാനിച്ചു എന്നാൽ ദമസ്ക്കൊസിലേക്കുള്ള വഴിയിൽവച്ച് ഉണ്ടായ ക്രിസ്തുവിന്‍റെ ദർശനവും നിയോഗവും അനുസരിച്ച് തന്‍റെ വേല ജാതികളുടെ മാനസാന്തരത്തിന് ചെലവഴിക്കണമെന്നുള്ളത് വ്യക്തമായി അവന്‍റെ മനസ്സിൽ പതിഞ്ഞു. ഒരു സജീവ വിശ്വാസവും മരിച്ച ആചാര നിഷ്ടയും തമ്മിലുള്ള വ്യത്യാസം അവൻ പൂർണ്ണമായി ഗ്രഹിച്ചു. പൗലൊസ് അബ്രഹാമിന്‍റെ മക്കളിൽ ഒന്നായി ഇപ്പോഴും അവകാശപ്പെടുകയും പത്ത് കല്പനകൾ അക്ഷരത്തിലും ആത്മാവിലും ക്രിസ്തുമതത്തിലേക്കുള്ള മാനസാന്തരത്തിനുശേഷവും മുമ്പിലത്തെപ്പോലെ വിശ്വസ്തതയോടെ പാലിക്കുകയും ചെയ്തു. എന്നാൽ പ്രതിരൂപ ആചാരങ്ങൾ പെട്ടെന്നു അവസാനിക്കണമെന്ന് അവൻ അറിഞ്ഞു. സുവിശേഷ വെളിച്ചം അതിന്‍റെ മഹത്വത്തിൽ യെഹൂദാമതത്തിൽ പ്രസരിച്ചിരുന്നു; പഴയ ആരാധനാക്രമത്തിനു ഒരു പുതിയ മാനം നല്കേണ്ടതുണ്ടായിരുന്നു.വീച 341.3