Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    പീഡനം

    മിസ്രയീമിലെ ഈ പുതിയ രാജാവിന് അവരുടെ സേവനം രാജ്യത്തിനു വളരെ വിലപ്പെട്ടതാണെന്ന് അറിയാമായിരുന്നു. അനേകരും നല്ല ബുദ്ധിമാന്മാരും നല്ല പണക്കാരുമായിരുന്നു. അവരുടെ വേല നഷ്ടപ്പെടുത്താൻ രാജാവ് ഇഷ്ടപ്പെട്ടില്ല. ഈ പുതിയ രാജാവ് അവരെ അടിമകളായി കണക്കാക്കി തങ്ങളുടെ ആടുമാടുകളെയും നിലങ്ങളെയും തങ്ങളെത്തന്നെയും രാജ്യത്തിനുവേണ്ടി വില്ക്കുന്നവരാണ് അടിമകൾ, അതിനാൽ അവരുടെ ഭാരം വർദ്ധിപ്പിക്കാൻ കഠിനജോലി ചെയ്യിക്കുന്നവരെ അവരുടെ മേൽ നിയമിച്ചു. അവർ പിത്തോം, രമെസേസ് എന്നീ സംഭാരനഗരങ്ങളെ പണിതു.വീച 113.4

    “എന്നാൽ അവരെ കൂടുതൽ കഷ്ടപ്പെടുത്തിയപ്പോൾ അവർ കൂടുതൽ പെറ്റു പെരുകി. യിസ്രായേൽമക്കൾമൂലം അവർ കൂടുതൽ ദുഃഖിതരായി. മിസ്രയീമ്യർ യിസ്രായേൽ മക്കളെക്കൊണ്ട് കഠിനമായ അടിമവേല ചെയ്യിച്ച് അവരുടെ ജീവിതം കൈപ്പേറിയതാക്കി. അവരുടെ വേലയുടെ നിയമങ്ങൾ കഠിനമാക്കി”.വീച 114.1

    അടിമകളെപ്പോലെ അവരുടെ സ്ത്രീകളും വയലിൽ ജോലി ചെയ്യാൻ നിർബ്ബന്ധിതരായി. എങ്കിലും അവരുടെ സംഖ്യ കുറഞ്ഞില്ല. രാജാവും ഭരണാധിപന്മാരും അവരുടെ നിരന്തരമുള്ള പുരോഗമനം കണ്ടിട്ടു കൂടിയാലോചിച്ച് ഓരോ ദിവസവും ഇത് ജോലി ചെയ്യണമെന്ന് നിർബ്ബന്ധമാക്കുകയും അത് നിരന്തരം വർദ്ധിപ്പിക്കുകയും ചെയ്തു. ഇതുകൊണ്ടൊന്നും അവരെ കീഴടക്കുവാനോ അവരുടെ സ്വാതന്ത്ര്യത്തെ തകർക്കുവാനോ കഴിയാത്തതിൽ അവർ കുപിതരായി.വീച 114.2

    അവരുടെ ലക്ഷ്യം നേടാൻ പരാജയപ്പെട്ടപ്പോൾ അവർ ഹൃദയം കഠിനമാക്കി. യിസ്രായേൽ ജനങ്ങൾക്കുണ്ടാകുന്ന ആൺകുട്ടികൾ ജനിക്കുമ്പോൾതന്നെ കൊന്നുകളയണമെന്ന് രാജാവ് കല്പന കൊടുത്തു. ഇതിനു പ്രേരിപ്പിച്ചത് സാത്താനായിരുന്നു. പീഡനത്തിൽനിന്നും അവരെ വിടുവിപ്പാൻ എബ്രായരുടെ കൂട്ടത്തിൽനിന്ന് ഒരു രക്ഷകൻ ഉണ്ടാകുമെന്ന് അവനറിയാമായിരുന്നു. ആൺകുട്ടികളെയെല്ലാം കൊന്നുകളഞ്ഞാൽ ദൈവത്തിന്‍റെ പദ്ധതി പരാജയപ്പെടുമെന്ന് അവൻ കരുതി രാജാവിനെ അതിനു വേണ്ടി പ്രേരിപ്പിച്ചു. സൂതികർമ്മിണികൾ ദൈവത്തെ ഭയപ്പെടുകയാൽ അവർ ആൺകുട്ടികളെ കൊന്നില്ല. അതിനാൽ അവർ ജീവിക്കാൻ അനുവദിക്കപ്പെട്ടു.വീച 114.3

    രാജകല്പനപ്രകാരം എബ്രായകുഞ്ഞുങ്ങളെ കൊന്നുകളയാതെയിരിക്കയാൽ ദൈവം സൂതികർമ്മിണികളെ അനുഗ്രഹിച്ചു. മിസ്രയീമിലെ രാജാവിന്‍റെ കല്പനകൾ സ്ത്രീകൾ പാലിക്കുന്നില്ലെന്നുകണ്ട് രാജാവ് വളരെ കോപിച്ചു ആൺകുഞ്ഞുങ്ങളെ നദിയിൽ ഒഴുക്കിക്കളയുവാനും പെൺകുഞ്ഞുങ്ങളെ ജീവനോടെ സൂക്ഷിപ്പാനും രാജാവ് കല്പന കഠിനമാക്കി.വീച 114.4

    Larger font
    Smaller font
    Copy
    Print
    Contents