Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    കൊര്‍ന്നല്യോസിനെ സന്ദര്‍ശിക്കുന്നു

    പത്രൊസ് ഒരു ജാതിയുടെ ഭവനത്തിലേക്കു വന്നപ്പോൾ കൊർന്നല്യോസ് ഒരു സാധാരണ സന്ദർശകനെന്ന നിലയിലല്ല അഭിവാദ്യം ചെയ്തത്; ദൈവത്താൽ മാനിക്കപ്പെടുകയും അയയ്ക്കപ്പെടുകയും ചെയ്ത വ്യക്തിയോടെന്നവണ്ണം ബഹുമാന പുരസരം അവനെ അഭിവാദ്യം ചെയ്തു. രാജാവിന്‍റെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ മുമ്പിൽ നമിക്കുന്നതും കുട്ടികൾ മാതാപിതാക്കന്മാരുടെ മുമ്പിൽ നമിക്കുന്നതും ഒരു പരസ്യ ആചാരമാണ്. അത് ശ്രേഷ്ഠ പദവിയിലിരിക്കുന്നവരെ ബഹുമാനിക്കാൻ ചെയ്യുന്നതത്രെ. എന്നാൽ കൊർന്നല്യോസ് ദൈവം അയച്ച് അപ്പൊസ്തലന്‍റെ മുമ്പിൽ സാഷ്ടാംഗം വീണ് നമസ്കരിച്ചു.വീച 320.4

    ശതാധിപന്‍റെ ഈ പ്രവൃത്തിയിൽ പത്രൊസ് ഭയത്തോടെ പിന്മാറി അവനെ കൈക്ക് പിടിച്ച് എഴുന്നേല്പിച്ചിട്ട് പറഞ്ഞു: “എഴുന്നേല്ക്കുക ഞാനും ഒരു മനുഷ്യനാണ്. ശതാധിപൻ കാട്ടിയ അമിതമായ ബഹുമാനത്തിലും ഭയത്തിലുംനിന്ന് അവൻ വിടുതൽ പ്രാപിക്കാൻ സാധാരണ നിലയിൽ പത്രൊസ് അവനോട് സംസാരിച്ചു.വീച 321.1

    റോമൻ കത്തോലിക്കാ സഭ നല്കുന്നതുപോലെയുള്ള പദവിയും അധികാരവും നല്കിയിരുന്നെങ്കിൽ പത്രൊസ് തന്നെ അമിതമായി ബഹു മാനിച്ചതിൽ പ്രോത്സാഹിപ്പിക്കപ്പെടുമായിരുന്നു. പത്രൊസിന്‍റെ പിന്‍ഗാമികളെന്നഭിമാനിക്കുന്നവൻ രാജാക്കന്മാരും ചക്രവർത്തികളും തങ്ങളുടെ പാദത്തിൽ വീണു നമസ്കരിപ്പാൻ ആവശ്യപ്പെടുന്നു എന്നാൽ പത്രൊസ് അവ കാശപ്പെട്ടത്. താൻ ഒരു പാപിയും തെറ്റു ചെയ്യുന്നവനുമായ ഒരു മനുഷ്യൻ മാത്രമാണെന്നന്‍റെത്.വീച 321.2

    പത്രൊസ് കൊർന്നല്യോസിനോടും അവന്‍റെ ഭവനത്തിൽ കൂടിയിരുന്നവരോടും ആദ്യം സംസാരിച്ചതു സാമൂഹ്യമായി ജാതികളോട് ഇടകലരുന്നത് അശുദ്ധമായി യെഹൂദന്മാർ പരിഗണിക്കുന്നുവെന്നും അതിനാൽ അവർക്ക് ശുദ്ധീകരണം ആവശ്യമാണെന്നുമുള്ള യെഹൂദാപാരമ്പര്യത്തെക്കുറിച്ചായിരുന്നു. ദൈവത്തിന്‍റെ ന്യായപ്രമാണം അതു വിലക്കിയിരുന്നില്ല. എന്നാൽ മനുഷ്യരുടെ പാരമ്പര്യം അതു നിലനിർത്തിയിരുന്നു. അവൻ പറഞ്ഞു: “അന്യജാതിക്കാരന്‍റെ അടുക്കൽ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും ഒരു യെഹൂദനു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു. അതുകൊണ്ടാ കുന്നു നിങ്ങൾ ആളയച്ചപ്പോൾ ഞാൻ എതിർ പറയാതെ വന്നത്. എന്നാൽ എന്നെ വിളിപ്പിച്ച സംഗതി എന്തെന്നറിഞ്ഞാൽ കൊള്ളാം”വീച 321.3

    അപ്പോൾ കൊർന്നല്യോസ് തന്‍റെ അനുഭവം പറയുകയും ദർശനത്തിൽ താൻ കണ്ട ദൈവദൂതന്‍റെ വാക്കുകൾ അവനെ അറിയിക്കുകയും ചെയ്തു. “ക്ഷണത്തിൽ ഞാൻ നിന്‍റെ അടുക്കൽ ആളയച്ചു. നീ വന്നതു ഉപകാരം, കർത്താവു നിന്നോടു കല്പിച്ചതൊക്കെയും കേൾപ്പാൻ ഞങ്ങൾ എല്ലാവരും ഇവിടെ ദൈവത്തിന്‍റെ മുമ്പാകെ കൂടിയിരുന്നു എന്നു പറഞ്ഞു. അപ്പോൾ പത്രൊസ് വായ് തുറന്ന് പറഞ്ഞുതുടങ്ങിയത് ദൈവത്തിന് മുഖ പക്ഷമില്ലെന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ സ്വീകരിക്കുന്നുവെന്നു ഞാനിപ്പോൾ യാഥാർത്ഥമായി ഗ്രഹിക്കുന്നു.” മറ്റെല്ലാവരെക്കാളും യെഹൂദാഏജാതിയെ ദൈവം അനുഗ്രഹിച്ചു ഉയർത്തിയെങ്കിലും അവർ വെളിച്ചം നിരസിക്കുകയും ദൈവനിയോഗ്രപ്രകാരം ജീവിക്കാതിരിക്കയും ചെയ്കയാൽ അവരെ മറ്റു ജാതിയെക്കാൾ ശ്രേഷ്ഠരായി ദൈവം പരിഗണിക്കുന്നില്ല. ദൈവത്തെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും തങ്ങൾക്ക് ലഭിച്ചിട്ടുള്ള വെളിച്ചത്തിന് അനുസരണമായി ജീവിക്കുകയും ചെയ്യുന്ന കൊർന്നല്യോസിനെപ്പോലെയുള്ളവരെ ദൈവം ദയയോടെ പരിഗണിക്കയും അവരുടെ ആത്മാർത്ഥ സേവനം സ്വീകരിക്കയും ചെയ്യുന്നു.വീച 322.1

    ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനം കൂടാതെ കൊർന്നല്യോസിന്‍റെ വിശ്വാസവും നീതിയും പരിപൂർണ്ണമാകാൻ കഴിയാഞ്ഞതിനാൽ നീതിയുള്ള അവന്‍റെ സ്വഭാവത്തിന്‍റെ കൂടുതൽ പുരോഗമനത്തിനായി ആ വെളിച്ചവും ദൈവം അയച്ചുകൊടുത്തു. ദൈവം അയച്ചുകൊടുക്കുന്ന വെളിച്ചം നിരസിക്കാതിരിക്കുന്നതിനു കൊർന്നല്യോസിനോടും സ്നേഹിതരോടും പത്രൊസ് പറഞ്ഞ വാക്കുകൾ ഇപ്രകാരമായിരുന്നു: “എന്നാൽ ഏതു ജാതിയിലും ദൈവത്തെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു. മനുഷ്യൻ എന്തു വിശ്വസിച്ചാലും അവന്‍റെ പ്രവൃത്തി നന്നായിരുന്നാൽ മതിയെന്ന് അവരുടെ നിലപാട് തെറ്റാണ്. വിശ്വാസം പ്രവൃത്തിയുമായി ബന്ധമുള്ളതായിരിക്കണം. അവർക്കു നല്കപ്പെടുന്ന വെളിച്ചവുമായി അവർ പുരോഗമിക്കണം. ദൈവവചനാനുസരണം പുതിയ സത്യം താൻ തന്‍റെ ദാസന്മാർക്കു നല്കിയാൽ അവർ അത് സന്തോഷത്തോടെ സ്വീകരിക്കണം. സത്യം എപ്പോഴും മുമ്പോട്ടും ഉയരത്തിലേക്കും ഉള്ളതാണ്. നേരേമറിച്ച് തങ്ങളുടെ വിശ്വാസം മാത്രം തങ്ങളെ രക്ഷിക്കുമെന്നു അവകാശപ്പെടുന്നതു മണ്ണുകൊണ്ടുള്ള കയറിൽ ആശ്രയിക്കുന്നതു പോലെയാണ്; കാരണം വിശ്വാസം പൂർണ്ണമാക്കപ്പെടുന്നതു പ്രവൃത്തിയാലാണ്’ വീച 322.2