Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ഒന്നാം പുനരുത്ഥാനം

    ഉറങ്ങുന്ന വിശുദ്ധന്മാരെ ദൈവപുത്രൻ വിളിച്ചപ്പോൾ ഭൂമി ശക്തി യായി കുലുങ്ങി. അതിനുത്തരമായി അമർത്യത ധരിച്ചുകൊണ്ട് അവൻ പുറത്തുവരികയും, “വിജയം, വിജയം മരണത്തിന്മേലും കല്ലറകളിന്മേലും വിജയം. ഹേ മരണമേ, നിന്‍റെ ജയം എവിടെ? ഹേ മരണമേ, നിന്‍റെ വിഷമുളെളവിടെ? (1കൊരി. 15:55) എന്ന് ആർക്കുകയും ചെയ്തു. അനന്തരം ജീവനുള്ള വിശുദ്ധന്മാരും ഉയിർത്ത വിശുദ്ധരും ചേർന്ന് അത്യാനന്ദത്തോടെ ശബ്ദം ഉയർത്തി ദീർഘസമയം വിജയാഹ്ലാദം മുഴക്കി. രോഗത്തിന്‍റെ അടയാളങ്ങളോടെ മരിച്ച് അടക്കപ്പെട്ടവർ അനശ്വരമായ ആരോഗ്യത്തോടും ഊർജ്ജസ്വലതയോടുംകൂടെ പുറത്തുവന്നു. ജീവനോടിരിക്കുന്ന വിശുദ്ധന്മാർ ഒരു നിമിഷംകൊണ്ട്, കണ്ണിമയ്ക്കുന്ന നേരംകൊണ്ട് രൂപാന്തരം പ്രാപിച്ച് ഉയിർത്ത വിശുദ്ധരുമായി ചേർന്ന് തങ്ങളുടെ കർത്താവിനെ ആകാശത്തിൽ എതിരേറ്റു! എത്ര മഹത്വകരമായ കൂടിക്കാഴ്ച! മരണത്താൽ വേർപെട്ട സ്നേഹിതർ ഇനി ഒരിക്കലും വേർപെടേണ്ടാത്തതുപോലെ ചേർന്നു.വീച 466.1

    മേഘത്തേരിന്‍റെ ഓരോ പാർശ്വത്തിലും ചിറകുകൾ ഉണ്ടായിരുന്നു; അതിന്‍റെ കീഴിൽ ജീവനുള്ള ചക്രം ഉണ്ടായിരുന്നു; തേര് മേലോട്ട് ഉയർന്നപ്പോൾ ചക്രങ്ങൾ “പരിശുദ്ധൻ” എന്നു ഘോഷിച്ചുകൊണ്ടിരുന്നു. ചിറകുകൾ “പരിശുദ്ധൻ” എന്ന് ആർത്തുഘോഷിച്ചു; വിശുദ്ധ ദൂതസംഘം “സർവ്വശക്തനായ ദൈവമായ കർത്താവു പരിശുദ്ധൻ, പരിശുദ്ധൻ, പരി ശുദ്ധൻ” എന്നാർത്തു പാടി. മേഘത്തിലുണ്ടായിരുന്ന വിശുദ്ധന്മാർ “മഹത്വം ഹല്ലേലൂയ്യാ!” എന്നു ഘോഷിച്ചു. രഥം വിശുദ്ധ നഗരത്തിലേക്ക് ഉയർന്നു. പട്ടണത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് വിശുദ്ധന്മാർ ഒരു പരിപൂർണ്ണ സമചതുരത്തിലും കർത്താവ് അവരുടെ മദ്ധ്യത്തിലുമായി ക്രമീകരിക്കപ്പെട്ടു. കർത്താവിന്‍റെ തോളും ശിരസ്സും വിശുദ്ധന്മാരെയും ദൂതന്മാരെയുംകാൾ ഉയരത്തിലായിരിക്കത്തക്കവണ്ണം നിന്നു. അവന്‍റെ മഹത്വമുള്ള രൂപവും സ്നേഹസമ്പൂർണ്ണമായ മുഖവും ചതുരത്തിൽനിന്നു എല്ലാവർക്കും കാണാമായിരുന്നു.വീച 466.2