Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    അശക്തമായ എതിര്‍പ്പ്

    സാത്താനും അവന്‍റെ ദൂതന്മാരും യെഹൂദന്മാരുടെ കണ്ണുകളെ കുരുടാക്കുകയും അറിവിനെ അന്ധമാക്കുകയും ചെയ്തു. ജനങ്ങളിൽ പ്രധാനികളെയും ഭരണാധികാരികളെയും സ്വാധീനിച്ച യേശുവിനെ അവരുടെ അടുക്കൽ കൊണ്ടുവരുവാൻ അവർ ആളയച്ചു; എന്നാൽ അവർ യേശുവിന്‍റെ അടുത്തു ചെന്നപ്പോൾ അതിശയിച്ചുപോയി. മനുഷ്യരുടെ മഹാവ്യസനം കണ്ടിട്ടു. അവൻ സഹതാപവും അനുകമ്പയും ഉള്ളവനായിരിക്കുന്നത് അവർ കണ്ടു. ബലഹീനരോടും കഷ്ടപ്പെടുന്നവരോടും അവൻ സ്നേഹത്തോടും ദയയോടും കൂടെ ധൈര്യപ്രദമായി സംസാരിച്ചു കൊണ്ടിരുന്നു. സാത്താന്‍റെ ശക്തിക്കെതിരായി അധികാരത്തോടെ അവൻ സംസാരിക്കുകയയും ശാസിക്കയും ചെയ്തുകൊണ്ട് അവന്‍റെ പിടിയിലുള്ളവരെ മോചിപ്പിച്ചു. അവന്‍റെ അധരത്തിൽനിന്നും വീഴുന്ന വചനങ്ങളിലെ പരിജ്ഞാനത്തിൽ ആകൃഷ്ടരായ അവർക്ക് യേശുവിനെ പിടിക്കുവാൻ കഴിഞ്ഞില്ല. അവർ പുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ യേശുവിനെക്കൂടാതെ മടങ്ങിവന്നു.വീച 224.1

    “നിങ്ങൾ എന്തുകൊണ്ട് അവനെ കൊണ്ടുവന്നില്ല? എന്നു ചോദിച്ചപ്പോൾ യേശുവിന്‍റെ അത്ഭുതങ്ങളെയും പരിജ്ഞാന വചനങ്ങളെയുംകുറിച്ച് അവർ ഇപ്രകാരം പറഞ്ഞു: “ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ മറ്റാരും സംസാരിച്ച് ഞങ്ങൾ കേട്ടിട്ടില്ല.” അവരും വഞ്ചിക്കപ്പെട്ടോ എന്ന് മഹാപുരോഹിതൻ കുറ്റപ്പെടുത്തി. അവർ അവനെ കൊണ്ടുവരാഞ്ഞതിൽ ചില ഉദ്യോഗസ്ഥർ ലജ്ജിതരായി. പുരോഹിതന്മാർ പരിഹാസരൂപത്തിൽ ചോദിച്ചു: “ഭരണാധികാരികൾ ആരെങ്കിലും അവനെ വിശ്വസിച്ചോ?” എന്നാൽ അനേക ന്യായാധിപന്മാരും മൂപ്പന്മാരും യേശുവിൽ വിശ്വസിച്ചത് ഞാൻ കണ്ടു, അവർ യാഥാർത്ഥ്യം അംഗീകരിപ്പാൻ സാത്താൻ സമ്മതിച്ചില്ല; അവർ ദൈവത്തെക്കാൾ കൂടുതൽ ജനങ്ങളുടെ അധിക്ഷേപം ഭയപ്പെട്ടു.വീച 224.2

    ഇതുവരേയും സാത്താന്‍റെ വഞ്ചനയ്ക്കും വിദ്വേഷത്തിനും രക്ഷാപദ്ധതിയെ തകർക്കുവാൻ കഴിഞ്ഞില്ല. യേശു ഈ ലോകത്തിലേക്കു വന്ന് ലക്ഷ്യം നിറവേറ്റുന്നതിനുള്ള സമയം അടുത്തുവന്നു. സാത്താനും അവന്‍റെ ദൂതന്മാരും ഒത്തുകൂടി തീരുമാനിച്ചത്. ക്രിസ്തുവിന്‍റെ സ്വന്തം ജാതിയെ പ്രേരിപ്പിച്ച് അവന്‍റെ രക്തത്തിനുവേണ്ടി നിലവിളികൂട്ടുവാനും അവന്‍റെമേൽ ക്രൂരതയും പരിഹാസവും വർദ്ധിപ്പിക്കുവാനുമായിരുന്നു. അപ്രകാരമുള്ള പ്രവർത്തനംകൊണ്ട് യേശു തന്‍റെ താഴ്മയും സൗമ്യതയും പരിരക്ഷിക്കുന്നതിൽ പരാജയപ്പെടുമെന്നു അവൻ പ്രത്യാശിച്ചു.വീച 225.1

    സാത്താൻ തന്‍റെ പദ്ധതി ഒരുക്കുമ്പോൾ യേശു സൂക്ഷ്മതയോടെ താൻ കടന്നുപോകേണ്ട കഷ്ടപ്പാടുകളും ക്രൂശുമരണവും മൂന്നാംദിവസമുള്ള ഉയിർപ്പുമെല്ലാം തന്‍റെ ശിഷ്യൻമാരെ അറിയിച്ചു. എന്നാൽ അവരുടെ അറിവ്‌ മന്ദീഭവിച്ചതുപോലെ തോന്നുകയും അവൻ പറഞ്ഞതൊക്കെ അവർക്ക് ഗ്രഹിപ്പാൻ കഴിയാതിരിക്കയും ചെയ്തു.വീച 225.2

    Larger font
    Smaller font
    Copy
    Print
    Contents