Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    ഫെലിസ്ത്യരുടെ നാട്ടില്‍

    ദൈവത്തിന്‍റെ പെട്ടകം യീസ്രായേലിന്‍റെ ശതുക്കളാൽ പിടിക്കപ്പെടുവാൻ ദൈവം അനുവദിച്ചു. പെട്ടകത്തിൽ അടങ്ങിയിരുന്ന ന്യായപ്രമാണത്തെ അശുദ്ധമാക്കിക്കൊണ്ട് ദൈവസാന്നിദ്ധ്യത്തിന്‍റെ പ്രതീകമായി പെട്ടകത്തിൽ ആശ്രയിക്കുന്നത് എത്ര വ്യർത്ഥമെന്ന് യിസ്രായേലിനു കണിച്ച് കൊടുക്കാനായിരുന്നു ദൈവം അങ്ങനെ ചെയ്തത്. അവരുടെ ശക്തിയും ഉറപ്പും എന്ന് അവർ പ്രശംസിച്ചിരുന്നത് അവരിൽനിന്ന് എടുക്കപ്പെട്ടതിനാൽ അവർ താഴ്മയുള്ളവരായി.വീച 204.2

    യിസ്രായേല്യരുടെ പ്രശസ്തനായ ദൈവം, അവർക്കു വേണ്ടി അത്ഭുതങ്ങൾ പ്രവർത്തിച്ച് അവരുടെ ശതുക്കൾക്കെല്ലാം അവർ ഭയമായിത്തീരുവാൻ ഇടയാക്കിയ ദൈവം, തങ്ങളോടൊപ്പം ഉണ്ടെന്നുള്ളതിൽ ഫെലിസ്ത്യർ അഭിമാനിച്ചു. അവർ ദൈവത്തിന്‍റെ പെട്ടകം അസ്തോദിലേക്ക് കൊണ്ടുപോയി അവരുടെ പകിട്ടേറിയവനും പ്രശസ്തനുമായ ദേവനായ ദാഗോന്‍റെ ക്ഷേത്രത്തിൽ ദാഗോനെ മാനിക്കുവാനായി അവന്‍റെ അരികിൽ വെച്ചു. രാവിലെ ദേവന്മാരുടെ പുരോഹിതന്മാർ ക്ഷേത്രത്തിൽ പ്രവേശിച്ചപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിന്‍റെ മുമ്പിൽ കവിണ്ണ് വീണ് കിടക്കുന്നത് കണ്ട് അവർ ഭയപ്പെട്ടുപോയി. അവർ ദാഗോനെ അവന്‍റെ പൂർവ്വസ്ഥാനത്തുതന്നെ വീണ്ടും വെച്ചു. എന്തോ അപകടമുണ്ടായിട്ട് ദേവന്‍റെ പ്രതിമ വീണതായിരിക്കുമെന്ന് അവർ കരുതി. എന്നാൽ അടുത്ത പ്രഭാതത്തിൽ അവൻ വീണ്ടും വീണുകിടക്കുന്നതും ദാഗോന്‍റെ തലയും കൈകളും മുറിച്ച് കളഞ്ഞിരിക്കുന്നതും കണ്ടു.വീച 204.3

    പെട്ടകത്തിന്‍റെകൂടെ എപ്പോഴും ഉണ്ടായിരുന്ന ദൈവദൂതനാണ് ജീവനില്ലാത്ത വിഗ്രഹത്തെ വെട്ടിമുറിച്ച് വികലമാക്കിയത്. ജീവനുള്ള ദൈവമാണ് സകലദേവന്മാരേക്കാളും ഉന്നതന്നെന്നും ആ ദൈവത്തിന്‍റെ മുമ്പിൽ മറ്റുള്ള ദേവന്മാർ ഒന്നുമില്ലെന്നും കാണിക്കാനായിരുന്നു അത്. ജാതികൾക്ക് അവരുടെ ദാഗോൻ ദേവനോട് വളരെ ഭയഭക്തി ഉണ്ടായിരുന്നു. അവരുടെ ദേവൻ വികലാംഗനായി പെട്ടകത്തിന്‍റെ മുമ്പിൽ കമഴ്ന്നു കിടക്കുന്നത് കണ്ടപ്പോൾ അവർക്ക് വളരെ സങ്കടം ഉണ്ടാകയും അത് അവര്‍ക്ക് ഒരു ദുർലക്ഷണമായി പരിഗണിക്കയും ചെയ്തു. ഫെലിസ്ത്യരെയും അവരുടെ സകല ദേവന്മാരെയും എബ്രായർ കീഴടക്കി നശിപ്പിക്കുമെന്നും അവരുടെ ദൈവം സകല ദേവന്മാരിലും വലിയവനും ശക്തനും ആയിരിക്കുമെന്നും അവർ കരുതി പെട്ടകം അമ്പലത്തിൽനിന്നും നീക്കി വേറൊരിടത്ത് വച്ചുവീച 205.1

    ഫെലിസ്ത്യർ ദൈവത്തിന്‍റെ പെട്ടകം ഏഴു മാസം സൂക്ഷിച്ചു. അവർ യിസ്രായേല്യരെ തോൽപ്പിച്ച് പെട്ടകം പിടിച്ചെടുത്തു. അതിൽ യിസ്രായേല്യരുടെ ശക്തി ഉൾപ്പെട്ടിരുന്നെന്നും അവർ ശത്രുക്കളെ ഭയപ്പെടാതെ എന്നും സുരക്ഷിതരായിരിക്കുമെന്നും കരുതിയിരുന്നു. ഭയത്തോടെ അവർ ഓരോ സ്ഥലത്തേക്കും പെട്ടകം കൊണ്ടുപോയി. എല്ലായിടത്തും നാശനഷ്ടങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. അതിനാൽ പെട്ടകം എന്തുചെയ്യണമെന്ന് അറിയാതെ അവർ വളരെ അമ്പരപ്പുള്ളവരായിത്തീർന്നു. പെട്ടകത്തോടു കൂടെ ഉണ്ടായിരുന്ന ദൈവദൂതന്മാർ സകല അപകടങ്ങളിൽനിന്നും അതിനെ സംരക്ഷിച്ചുവന്നു. ഫെലിസ്ത്യർ അത് തുറക്കുവാൻ ഭയപ്പെട്ടിരുന്നു; കാരണം അവരുടെ ദേവനായ ദാഗോന്നുണ്ടായ ദുർവ്വിധിമുലം അവർ അതിനെ സ്പർശിക്കുവാൻ ഭയപ്പെട്ടിരുന്നു. അതിനേടടുക്കുവാൻ പോലും ഭയമായിരുന്നു; അവർ പുരോഹിതന്മാരെയും പ്രശ്നക്കാരെയും കണ്ടു പെട്ടകത്തെ സംബന്ധിച്ച എന്തു ചെയ്യണമെന്ന് ആരാഞ്ഞു. അവർ നല്കിയ മറുപടി ആ പെട്ടകം ആരുടെ വകയാണോ അവർക്ക് അത് തിരികെ നൽകണം എന്നായിരുന്നു. അതോടൊപ്പം വിലയേറിയ ഒരു പ്രായശ്ചിത്തവും കൊടുക്കുക; അതു സ്വീകരിപ്പാൻ ദൈവത്തിന് ഇഷ്ടമാണെങ്കിൽ നിങ്ങൾക്ക് സൗഖ്യം ഉണ്ടാകും. ദൈവത്തിന്‍റെ കരം അവരുടെമേൽ വന്നത് ദൈവത്തിന്‍റെ പെട്ടകം അവർ പിടിച്ചെടുത്തതിനാൽ ആയിരുന്നു. അതു യിസ്രായേലിനു മാത്രം ഉള്ളതായിരുന്നു.വീച 205.2

    Larger font
    Smaller font
    Copy
    Print
    Contents