Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    വന്‍സംഘട്ടനത്തിന്‍റെ വിശാലദര്‍ശനം

    സിംഹാസനത്തിനു മീതെ ക്രൂശു വെളിപ്പെടുകയും ഒരു സമ്പൂർണ്ണ കാഴ്ചപോലെ ആദാമിന്‍റെ പരീക്ഷയും വീഴ്ചയും മുതലുള്ള വലിയ വീണ്ടെടുപ്പിൻ പദ്ധതിയുടെ പടികളെല്ലാം കാണുകയും ചെയ്തു. രക്ഷകന്‍റെ താണ ജനനം, യോർദ്ദാനിലെ സ്നാനം, ഉപവാസം, മരുഭൂമിയിലെ പരീക്ഷകൾ, സ്വർഗ്ഗത്തിന്‍റെ ഏറ്റവും വിലയേറിയ അനുഗ്രഹങ്ങൾ വെളിപ്പെടുത്തുന്ന പരസ്യ ശുശ്രൂഷ, സ്നേഹത്തിന്‍റെയും കരുണയുടെയും ദിനങ്ങൾ, രാത്രി പ്രാർത്ഥന, പർവ്വതത്തിന്‍റെ ഏകാന്തതയിലെ കാത്തിരിപ്പ്, അവന്‍റെ നന്മകൾക്കു പ്രതിഫലമായി അസൂയയുടെയും വിദ്വേഷത്തിന്‍റെയും ദ്രോഹാലോചനകൾ, ഗെത്ശെമനയിലെ ദുർഗ്രാഗ്യമായ ഭയങ്കര യാതന, മുഴുലോകത്തിന്‍റെയും പാപങ്ങളുടെ ഫലമായുള്ള ഞെരുക്കുന്ന ഭാരത്തിന്‍റെ സമ്മർദ്ദം അവനെ കൊലപാതകരായ ജനങ്ങൾക്കു ഒറ്റിക്കൊടുത്തത്, ആ ഘോരരാത്രിയിലെ ഭയങ്കര സംഭവങ്ങൾ, തന്‍റെ ഉത്തമസ്നേഹിതരായ ശിഷ്യന്മാരാൽ ഉപേക്ഷിക്കപ്പെട്ടതിനെ എതിർക്കാത്ത തടവുകാരൻ, യെരുശലേമിന്‍റെ തെരുവുകളിൽകൂടെ ദയവില്ലാതെ ധൃതിയിൽ നടത്തിയത്, ദൈവപുത്രനെ മതിമറന്ന് ആഹ്ലാദത്തോടെ അന്നാസിന്‍റെ മുമ്പിൽ പ്രദർശിപ്പിക്കപ്പെട്ടത്, മഹാ പുരോഹിതന്‍റെ കൊട്ടാരത്തിൽ കുറ്റപ്പെടുത്തപ്പെട്ടത്, പീലാത്തോസിന്‍റെ ന്യായവിസ്താര സഭ, ഭീരുവും ക്രൂരനുമായ ഹെരോദാവിന്‍റെ മുമ്പിൽ പരിഹസിക്കപ്പെട്ടത്, പീഡിപ്പിച്ചതും മരണ ശിക്ഷയ്ക്ക് വിധിച്ചതും എന്നിവയെല്ലാം വളരെ സ്പഷ്ടമായി ചിത്രീകരിച്ചു.വീച 477.2

    ഇപ്പോൾ ജനതതി പിരിഞ്ഞുപോകുംമുമ്പ് അവർക്ക് വെളിപ്പെടുത്ത പ്പെട്ടത് സ്വർഗ്ഗത്തിന്‍റെ രാജകുമാരൻ ക്രൂശിൽ തൂങ്ങുംമുമ്പ് അവൻ കാൽവറിയിലേക്ക് നടന്നുപോകുന്ന ദൃശ്യമായിരുന്നു. ധിക്കാരികളായ പുരോഹിതന്മാർ, പരിഹസിച്ച നീചന്മാർ, അവന്‍റെ വ്യഥയുടെ അവസാനം ജീവൻ വെടിയുമ്പോൾ ഭൂമി കുലുങ്ങുകയും പാറകൾ പിളരുകയും, കല്ലറകൾ തുറക്കപ്പെടുകയും പ്രകൃത്യതീതമായ അന്ധകാരം ഭൂമിയിൽ വ്യാപിക്കുകയും ചെയ്തത്, എന്നിവയെല്ലാം വ്യക്തമാക്കപ്പെട്ടു.വീച 478.1

    ഭയങ്കര ദൃശ്യം അത് ആയിരുന്നതുപോലെ പ്രത്യക്ഷമായി. സാത്താനും അവന്‍റെ ദൂതന്മാരും അവന്‍റെ പ്രജകളും തങ്ങളുടെ സ്വന്തം പ്രവൃത്തികളുടെ ചരിത്രത്തിൽനിന്നും തിരിയാൻ ശക്തിയില്ലാതെയായി. ഓരോരുത്തരും വഹിച്ച പങ്ക് അവൻ ഓർമ്മിക്കുന്നു. യിസ്രായേലിന്‍റെ രാജാവിനെ കൊലപ്പെടുത്താൻ ബേത്തലേഹെമിലെ നിഷ്കളങ്കരായ കുഞ്ഞുങ്ങളെ കൊല്ലിച്ച ഹെരോദാവ്; ഹെരോദ്യയുടെ അധമത്വം, യോഹന്നാൻ സ്നാപകന്‍റെ രക്തം അവളുടെ കുറ്റമുള്ള ആത്മാവിൽ വന്നത്, ആ സമയത്ത് ബലഹീനനായ പീലാത്തോസ്, പരിഹാസികളായ പടയാളികൾ, പുരോഹിതന്മാരും ഭരണാധിപന്മാരും ഭ്രാന്തരായ ജനാവലിയും, “അവന്‍റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ” എന്നട്ടഹസിച്ചത് എല്ലാം വെളിപ്പെടുന്നു. അവരെല്ലാം തങ്ങളുടെ തെറ്റിന്‍റെ ഭയങ്കരത്വം കണ്ടു. സൂര്യപ്രഭയെ വെല്ലുന്ന അവന്‍റെ മുഖശോഭയിൽനിന്നും ദിവ്യമഹ ത്വത്തിൽനിന്നും മറഞ്ഞിരിപ്പാനുള്ള വൃഥാ ശ്രമത്തിലാണവർ; അപ്പോൾ വീണ്ടെടുക്കപ്പെട്ടവർ തങ്ങളുടെ കിരീടങ്ങൾ രക്ഷകന്‍റെ കാൽക്കലിട്ടിട്ട് “അവൻ എനിക്കുവേണ്ടി മരിച്ചു” എന്നുച്ചത്തിൽ ഘോഷിച്ചു.വീച 478.2

    വീണ്ടെടുക്കപ്പെട്ടവരുടെ സമൂഹത്തിൽ ക്രിസ്തുവിന്‍റെ അപ്പസ്തൊ ലന്മാരും ധീരനായ പൗലൊസും തീക്ഷ്ണതയുള്ള പത്രൊസും സ്നേഹി ക്കപ്പെടുകയും സ്നേഹിച്ചവനുമായ യോഹന്നാനും സത്യസന്ധരായ സഹോദരന്മാരും അവരോടുകൂടെ രക്തസാക്ഷിമരണം വരിച്ച വലിയൊരു സമൂഹവും ഉണ്ടായിരുന്നു. നഗരഭിത്തിക്ക് വെളിയിൽ നീചവും വെറുപ്പും ഉണ്ടാക്കുന്നതായ ഓരോന്നും ഉണ്ടായിരുന്നു. വിശുദ്ധന്മാരെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തവർ പുറത്തുണ്ടായിരുന്നു. അവിടെ ക്രൂരനും ദുർവൃത്തനുമായ നീറോ ഉണ്ട്. ഒരിക്കൽ അവൻ പീഡിപ്പിച്ചവരുടെ സന്തോഷവും ഔന്നത്യവും ഇപ്പോൾ അവൻ കാണുന്നു; അവരുടെ തീവ്രവേദനയിൽ സാത്താന്‍റെ സന്തോഷവും അവൻ കണ്ടു. അവന്‍റെ മാതാവ് സ്വന്തം പ്രവൃത്തിയുടെ ഫലം കാണ്മാന്‍ അവിടെയുണ്ട്. എങ്ങനെ ദുഷ്ടസ്വഭാവങ്ങൾ അവളുടെ മാതൃകയാലും പ്രേരണയാലും മകനിൽ കടത്തിവിട്ട് ഘോരകുറ്റകൃത്യങ്ങളാൽ ലോകം വിറച്ചു എന്നവൾക്ക് അറിയാമായിരുന്നു.വീച 479.1

    ദൈവജനങ്ങളുടെ മനസ്സാക്ഷിയെ നിയന്ത്രിപ്പാൻ ക്രിസ്തുവിന്‍റെ സ്ഥാനാപതികളെന്ന് അഭിമാനിച്ചിരുന്ന റോമാ പുരോഹിതന്മാരും പീഡന ങ്ങളും ജയിലറകളും ഉപയോഗിച്ചിരുന്നു. അഹങ്കാരികളായി തങ്ങളെത്തന്നെ ദൈവത്തെക്കാൾ ഉയർത്തുന്ന മഹാപുരോഹിതനും ദൈവത്തിന്‍റെ നിയമം മാറ്റാൻ അധികാരമുണ്ടെന്നു കരുതുന്ന സഭാപിതാക്കന്മാരായി അഭിനയിച്ചവരും ദൈവത്തോട് ഒരു കണക്കു ബോധിപ്പിക്കണം. അതിൽനിന്ന് ഒഴിഞ്ഞുമാറാവുന്നതുമല്ല. സർവ്വജ്ഞനായ ദൈവം തന്‍റെ നിയമത്തെ സംബന്ധിച്ചു തീക്ഷ്ണതയുള്ളവനാണെന്നു ഗ്രഹിപ്പാൻ അവർ വളരെ വൈകിപ്പോയി; അവൻ പാപികളെ വെറുതെ വിടുകയില്ല. ക്രിസ്തു തന്‍റെ താല്പര്യം കഷ്ടപ്പെടുന്നവരുമായി താദാത്മ്യപ്പെടുത്തുന്നു എന്നും തന്‍റെ വചനങ്ങളുടെ ശക്തി അവർ ഗ്രഹിക്കുകയും ചെയ്തു എന്നും ഇപ്പോൾ അവർ മനസ്സിലാക്കി. “എന്‍റെ ഈ എറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തനു നിങ്ങൾ ചെയ്തിടത്തോളമെല്ലാം എനിക്കു ചെയ്തു എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നരുളിചെയ്യും” (മത്താ. 25:40) എന്നത് അവർക്ക് വ്യക്തമായി.വീച 479.2

    Larger font
    Smaller font
    Copy
    Print
    Contents