Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    യെരിഹോ പിടിക്കുന്നത്

    നൂറൈന്‍റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ചു. അവരോട നിയമപ്പെട്ടകം എടുപ്പിൻ, ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിനുമുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ട്നടക്കേണം എന്നുപറഞ്ഞു. ജനത്തോടു അവൻ, നിങ്ങൾ പട്ടണത്തെ ചുറ്റി നടപ്പിൻ, ആയുധപാണികൾ യഹോവയുടെ പെട്ടകത്തിന്‍റെ മുമ്പിൽ നടക്കേണം എന്നുപറഞ്ഞു. യോശുവ പറഞ്ഞുതീർന്നപ്പോൾ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ട് ഏഴു പുരോഹിതന്മാർ യഹോവയുടെ മുമ്പിൽ നടന്നു കാഹളം ഊതി. യഹോവയുടെ നിയമപ്പെട്ടകം അവരുടെ പിന്നാലെ ചെന്നു.വീച 195.2

    “ആയുധപാണികൾ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പിൽ നടന്നു ശേഷമുള്ള കൂട്ടം പെട്ടകത്തിന്‍റെ പിന്നാലെ ചെന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ട് നടന്നു. യോശുവ ജനത്തോടു ഞാൻ ആർപ്പിടുവിൻ എന്നു കല്പിക്കുന്നതുവരെ ആർപ്പിടരുത്, ഒച്ച കേൾപ്പിക്കയുമരുത്; അതിനു ശേഷം ആർപ്പിടാം എന്നു കല്പിച്ചു. അങ്ങനെ യഹോവയുടെ പെട്ടകം ഒരു പ്രാവശ്യം പട്ടണത്തെ ചുറ്റി നടന്നു. പിന്നെ അവർ പാളയത്തിലേക്കു വന്നു പാളയത്തിൽ പാർത്തു.”വീച 195.3

    എബ്രായേന്യം വളരെ അച്ചടക്കത്തോടെ മുമ്പോട്ടുപോയി. ഒന്നാമത് തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം യുദ്ധസന്നദ്ധരായ പട്ടാളക്കാർ പോയത് അവരുടെ കരവിരുത് പ്രദർശിപ്പാനല്ല, പ്രത്യുത അവർക്കു നല്കപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കാനാണ് അവരുടെ പിന്നാലെ കാഹളം പിടിച്ചുകൊണ്ടുള്ള ഏഴു പുരോഹിതന്മാർ പോയി. അനന്തരം തങ്ങളുടെ വിശുദ്ധ പദവിയെ പ്രതിനിധീകരിക്കുന്ന വസ്ത്രങ്ങളോടുകൂടെ പുരോഹിത ന്മാർ ദൈവത്തിന്‍റെ സ്വർണ്ണം തിളങ്ങുന്ന പെട്ടകം വഹിച്ചുകൊണ്ട് അതിന്മീതെ ദൈവമഹത്വവുമായി മുമ്പോട്ടുനീങ്ങി. അതിന് പിന്നാലെ യിസ്രായേലിന്‍റെ വലിയ സൈന്യം ഗോത്രം ഗോത്രമായി അതാതിന്‍റെ കൊടികളുമായി മുമ്പോട്ടുപോയി; ഇങ്ങനെ ദൈവത്തിന്‍റെ പെട്ടകവുമായി പട്ടണത്തെ ഒരു പ്രാവിശ്യം ചുറ്റി. ഈ വലിയ സൈന്യത്തിന്‍റെ കാലൊച്ച അല്ലാതെ മറ്റു യാതൊരു ശബ്ദവും കേട്ടില്ല. കാഹളനാദം കുന്നുകളിലും യെരിഹോ പട്ടണത്തിലും പ്രതിധ്വനിച്ചു.വീച 195.4

    വിധിക്കപ്പെട്ടുകഴിഞ്ഞ് ആ പട്ടണത്തിന്‍റെ കാവൽക്കാർ സംഭവവികാസങ്ങളെ സംബന്ധിക്കുന്ന ഓരോ ചലനത്തെക്കുറിച്ചും അധികൃതരെ അറിയിച്ചുകൊണ്ടിരുന്നു. ഇതിന്‍റെയൊക്കെ അർത്ഥമെന്തെന്ന് അവർക്ക് അറിഞ്ഞുകൂടായിരുന്നു. ഇങ്ങനെയാണോ പട്ടണം പിടിക്കുന്നതെന്നു ചിലർ കളിയാക്കി. മറ്റു ചിലർ പുരോഹിതന്മാരുടെ വിശേഷവസ്ത്രങ്ങളും പെട്ടകത്തിന്‍റെ മഹത്വവും യിസ്രായേൽ ഗണങ്ങളുടെ തലപ്പത്തു യോശുവയും ഉള്ളതു കണ്ടപ്പോൾ സംഭ്രമിച്ചു. നാൽപതു വർഷംമുമ്പു ചെങ്കടൽ രണ്ടായി അവരുടെ മുമ്പിൽ വിഭാഗിക്കപ്പെട്ടതും, യോർദ്ദാൻ നദിയിലൂടെ അവർക്ക് ഒരു വഴി ഒരുക്കിയതും അവർ ഓർമ്മിച്ചു. ഇതിൽ വളരെ ഭയമുള്ളവരായി പട്ടണവാതിൽ കൃത്യമായി അടയ്ക്കുന്നതിലും ശക്തന്മാരായ പോരാളികളെക്കൊണ്ടു വാതിൽ കാവൽ ചെയ്യിക്കുന്നതിലും അവർ ജാഗ്രത പാലിച്ചു.വീച 196.1

    ആറു ദിവസം യിസ്രായേൽ പട്ടണത്തെ പ്രദക്ഷിണം ചെയ്തു. ഏഴാം ദിവസം അവർ ഏഴു പ്രാവശ്യം ചുറ്റി. കാഹളശബ്ദമല്ലാതെ മറ്റൊരു ശബ്ദവും ഉണ്ടാകരുതെന്ന് കല്പന കൊടുത്തിരുന്നു. കാഹളനാദം ദീർഘമായി ധ്വനിപ്പിക്കുമ്പോൾ എല്ലാവരും ദൈവം പട്ടണം നല്കിയിരിക്കുന്നു എന്ന വളരെ ഉച്ചത്തിൽ ഘോഷിക്കണമായിരുന്നു. “പുരോഹിതന്മാർ കാഹളം ധ്വനിപ്പിച്ചപ്പോൾ ജനം അത്യുച്ചത്തിൽ ആർത്തു. അപ്പോൾ യെരിഹോ മതിൽ വീണു. നേരെ അവർ പട്ടണത്തിൽ കയറി അതു കൈവശമാക്കി’വീച 196.2

    കനാൻ കീഴടങ്ങുന്നത് തങ്ങളുടെ ശക്തിയാൽ അല്ലെന്നുള്ളതു ജനം ഗ്രഹിക്കണമെന്നു ദൈവം കരുതി. ദൈവത്തിന്‍റെ സൈന്യാധിപനാണ് യെരിഹോ പിടിച്ച്ത്. സൈന്യാധിപനും അവന്‍റെ ദൂതന്മാരും ഇതിൽ പ്രവർത്തിച്ചു. ക്രിസ്തു സ്വർഗ്ഗീയ സൈന്യത്തിന് കല്പന കൊടുത്തതിനു സരിച്ച് അവരാണ് യെരിഹോ മതിൽ വീഴിച്ച യോശുവയ്ക്കും അവന്‍റെ സൈന്യത്തിനും യരിഹോയിലേക്കു പ്രവേശിക്കുവാൻ വഴി ഒരുക്കിക്കൊടുത്തത്. ഈ അത്ഭുത പ്രവൃത്തികൊണ്ടു അവരുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുക മാത്രമല്ല ദൈവം ചെയ്തത്. പ്രത്യുത, അവരുടെ മുൻകാലത്തെ അവിശ്വാസത്തിന് ശക്തിയായി താക്കീതു ചെയ്യു കയും കൂടെയായിരുന്നു.വീച 197.1

    യെരിഹോ നിവാസികൾ യിസ്രായേൽ സൈന്യത്തെയും സ്വർഗ്ഗ ത്തിലെ ദൈവത്തെയും നിന്ദിച്ചു. ഓരോ ദിവസവും യിസ്രായേൽ സൈന്യം യെരിഹോവിനു ചുറ്റും പോകുന്നതു കണ്ടപ്പോൾ അവർക്ക് അസ്വസ്ഥത ഉണ്ടായി എങ്കിലും അവരുടെ പ്രതിരോധശക്തിയും ഉയർന്ന പട്ടണമതിലും നോക്കി ഏതാക്രമണത്തെയും എതിർക്കാൻ അവർക്കു കഴിയുമെന്ന് അവർ കരുതി. എന്നാൽ അവരുടെ ഉറപ്പുള്ള മതിൽ പെട്ടെന്ന് ഇളകി ഇടിമുഴക്കം പോലെ വീഴുകയും അതിലുള്ള മനുഷ്യർ സ്തബ്ദരായിത്തീരുകയും ചെയ്ക യാൽ അവർക്ക് യാതൊരു എതിർപ്പിനും കഴിഞ്ഞില്ല.വീച 197.2