Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    വിശ്വസ്തരുടെ പിന്‍വാങ്ങല്‍

    ദീർഘകാലത്തെ സംഘട്ടനാനന്തരം വിശ്വസ്തരായ കുറെ വിശ്വാ സികൾ, വിശ്വാസത്യാഗിയായ സഭ വിഗ്രഹാരാധനയും വഞ്ചനയും ഉപേക്ഷിക്കുന്നില്ലെങ്കിൽ അവരുമായുള്ള എല്ലാ ബന്ധങ്ങളും വിടുവാൻ തീരുമാനിച്ചു. അവർക്ക് ദൈവവചനം അനുസരിക്കണമെങ്കിൽ വേർപാട് അനിവാര്യമാണെന്ന് കണ്ടു. സ്വന്തം ആത്മാവിന് അപകടകരമായ തെറ്റുകൾക്ക് ഇടം കൊടുക്കുവാനും അവരുടെ മക്കൾക്കും കൊച്ചുമക്കൾക്കും വിശ്വാസം അപകടത്തിലാക്കുന്ന മാതൃക നൽകുവാനും അവർ ഒരുക്കമല്ലായിരുന്നു. സമാധാനവും ഐക്യവും ഉണ്ടാക്കുവാൻ ദൈവത്തോടുള്ള നിരന്തര ഭക്തിയിൽ ഏതു സൗജന്യവും ചെയ്യാൻ അവർ ഒരുക്കമായിരുന്നു; എന്നാൽ സമാധാനത്തിന് തത്വങ്ങൾ ബലികഴിക്കേണ്ട വലിയ വില കൊടുക്കേണ്ടിവരുമെന്ന് അവർക്ക് തോന്നി. ഐകൃത ഉണ്ടാക്കുവാൻ സത്യവും നീതിയും തമ്മിൽ അനുരഞ്ജനപ്പെട്ടെങ്കിലേ സാധിക്കുകയുള്ളൂയെങ്കിൽ ഭിന്നതയോ യുദ്ധം തന്നെയോ ഉണ്ടായിക്കൊള്ളട്ടെ. ആ ഉറച്ച ആത്മാക്കളെ പ്രേരിപ്പിച്ച തത്വങ്ങൾ ദൈവജനമെന്ന് അഭിമാനിക്കുന്നവരുടെ ഹൃദയത്തെ ബലപ്പെ ടുത്തിയാൽ അത് ലോകത്തിനും സഭയ്ക്കും നന്നായിരിക്കും.വീച 363.1

    അപ്പൊസ്തലനായ പൗലൊസ് പ്രസ്താവിച്ചിരിക്കുന്നു; “ക്രിസ്തു യേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കെല്ലാം ഉപദ്രവം ഉണ്ടാകും.” 2 തിമൊ. 3:12. എന്തുകൊണ്ടാണ് പീഡനങ്ങൾ വളരെ മന്ദീഭവിച്ചിരിക്കുന്നത്? സഭ ലോകമാനദണ്ഡിനോട് അനുരൂപമായ കാരണത്താൽ മാത്രം എതിർപ്പ് ഉണ്ടാകുന്നില്ല. നമ്മുടെ ഈ കാലത്തെ ക്രിസ്തീയ വിശ്വാസം ക്രിസ്തുവിന്‍റെയും അപ്പൊസ്തലന്മാരുടെയും കാലത്തേതു പോലെ നിർമ്മലതയും വിശുദ്ധിയും ഇല്ലാത്തതായി. അതിന്‍റെ കാരണം പാപവുമായുള്ള അനുരഞ്ജനമത്രെ. തിരുവചനത്തിലെ വൻ സത്യങ്ങൾ അലക്ഷ്യമായി പരിഗണിക്കപ്പെടുകയും സഭയിൽ ദൈവികത്വം ഇല്ലാതാകയും ക്രിസ്തുമതം ലോകത്തിൽ ജനസമ്മതി ഉള്ളതാകയും ചെയ്തു. ആദിമസഭയിൽ ഉണ്ടായിരുന്നതുപോലെ വിശ്വാസത്തിൽ ഉണര്‍വ്വും ശക്തിയും ഉണ്ടാകട്ടെ. അപ്പോൾ പീഡനത്തിന്‍റെ ആത്മാവ് വീണ്ടും ബലപ്പെടുകയും പീഡനത്തിന് ശക്തി വർദ്ധിപ്പിക്കുകയും ചെയ്യും.വീച 363.2

    Larger font
    Smaller font
    Copy
    Print
    Contents