Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    ക്രിസ്തുവിന്‍റെ രണ്ടാം വരവ്

    പെട്ടെന്ന് വലിയ വെളുത്ത മേഘം പ്രത്യക്ഷപ്പെട്ടു അതിൽ മനുഷ്യ പുത്രൻ ഉപവിഷ്ടനായിരുന്നു. അത് ആദ്യം പ്രത്യക്ഷപ്പെട്ടപ്പോൾ വളരെ അകലത്തിൽ ആകയാൽ അതു ചെറുതായി കാണപ്പെട്ടു. അതു മനുഷ്യപുത്രന്‍റെ അടയാളമാണെന്ന് ദൈവദൂതൻ പറഞ്ഞു. അതു ഭൂമിയോട് അടുത്തുവന്നപ്പോൾ ഞങ്ങൾക്കും യേശു ജയിച്ചടക്കുവാൻ പോകുന്നതിന്‍റെ ശ്രേഷ്ഠമഹത്വവും പ്രതാപവും കാണാമായിരുന്നു. വലിയൊരു സ്വർഗ്ഗീയ സൈന്യം തങ്ങളുടെ ശിരസിൽ തിളങ്ങുന്ന കിരീടങ്ങളുമായി തന്നെ അകമ്പടി സേവിച്ചിരുന്നു.വീച 464.1

    ഈ ദൃശ്യത്തിന്‍റെ മഹത്വം ഒരു ഭാഷയിലും വർണ്ണിക്കാവതല്ല. ജീവനുള്ള മേഘത്തിന്‍റെ പ്രഭയും അപ്രതീക്ഷിത മഹത്വവും അടുത്തുവരികയും സുന്ദരരൂപനായ യേശുവിനെ ഞങ്ങൾക്കു വ്യക്തമായി കാണ്മാന്‍ കഴികയും ചെയ്തു. അവൻ മുൾക്കിരീടം ധരിച്ചിരുന്നില്ല, പ്രത്യുത മഹത്വത്തിന്‍റെ കിരീടമായിരുന്നു അവന്‍റെ ശിരസ്സിൽ ഉണ്ടായിരുന്നത്. അവന്‍റെ വസ്ത്രത്തിലും തുടയിലും ഒരു പേരെഴുതപ്പെട്ടിരുന്നത് “രാജാധിരാജാവും കർത്താധികർത്താവും” എന്നായിരുന്നു. അവന്‍റെ മുഖം മദ്ധ്യാഹ്നസൂര്യനെപ്പോലെ പ്രകാശിച്ചു. അവന്‍റെ കണ്ണുകൾ ഒരു തീജ്ജ്വാലപോലെയും അവന്‍റെ പാദങ്ങൾ നിർമ്മലമായ പിച്ചളപോലെയും കാണപ്പെട്ടു. അവന്‍റെ ശബ്ദം പല സംഗീതോപകരണങ്ങളുടേതുപോലെയും കേട്ടു. അവന്‍റെ മുമ്പിൽ ഭൂമി വിറയ്ക്കുകയും ആകാശം ഒരു പുസ്തകച്ചുരുൾ ചുരുട്ടുമ്പോലെ മാറി പ്പോകയും ഓരോ പർവ്വതവും ദ്വീപും അതതിന്‍റെ സ്ഥാനത്തുനിന്ന് മാറിപ്പോകയും ചെയ്തു. “ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും സകലദാസരും സ്വന്ത്രന്തനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ട് മലകളോടും പാറകളോടും; ഞങ്ങളുടെമേൽ വീഴുവിൻ; സിംഹാസനത്തിൽ ഇരിക്കുന്നവന്‍റെ മുഖം കാണാതവണ്ണവും കുഞ്ഞാടിന്‍റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറെപ്പിൻ. അവരുടെ മഹാകോപ ദിവസം വന്നു; ആർക്കു നില്പാൻ കഴിയും എന്നു പറഞ്ഞു.” വെളി. 6:15-17.വീച 465.1

    വിശ്വസ്ത കുഞ്ഞുങ്ങളെ അല്പസമയത്തിനുള്ളിൽ ഈ ഭൂമുഖത്തു നിന്ന് നശിപ്പിക്കുവാൻ നോക്കിയവർ ഇപ്പോൾ ദൈവമഹത്വം അവരുടെ മുഖത്ത് പ്രകാശിപ്പിക്കുന്നതിന് സാക്ഷ്യം വഹിച്ചു. അവരുടെ ഭയത്തിനിടയിൽ വിശുദ്ധന്മാരുടെ ശബ്ദം അവർ ശ്രവിച്ചത്, സന്തുഷ്ട സംഗീതംപോലെയാണ്; “ഇതാ, നമ്മുടെ ദൈവം; അവനെ അത്രെ നാം കാത്തിരിക്കുന്നത്: അവൻ നമ്മെ രക്ഷിക്കും.” യെശ. 25.9.വീച 465.2

    Larger font
    Smaller font
    Copy
    Print
    Contents