Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    32 - പെന്തെക്കൊസ്ത്

    (അപ്പൊ. പ്രവൃത്തികൾ 2)

    തന്നെക്കുറിച്ചുള്ള പ്രവചനത്തിന്‍റെ അർത്ഥം ശിഷ്യന്മാർക്ക് വെളിപ്പെടുത്തിക്കൊടുത്തപ്പോൾ സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും തനിക്കു നല്കപ്പെട്ടിരുന്നതിനാൽ അവർ പോയി സർവ്വ സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പാൻ ആവശ്യപ്പെട്ടു. യെറുശലേമിൽ യേശു ദാവീദിന്‍റെ സിംഹാസനത്തിൽ തന്‍റെ സ്ഥാനം എടുക്കുമെന്നുള്ള ശിഷ്യന്മാരുടെ പഴയ പ്രത്യാശയ്ക്ക് പെട്ടെന്നൊരു ഉണർവ്വണ്ടായിട്ട് അവർ അന്വേഷിച്ചു. “കർത്താവേ, നീ യിസ്രായേലിനു ഇക്കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നത്?” അപ്പൊ. 1;6. ആ വിഷയത്തെക്കുറിച്ച് ഒരു അനിശ്ചിതത്വം അവരുടെ മനസ്സിൽ ഉണ്ടാകുവാൻ കൃത്യമറുപടിയായിരുന്നു യേശു പറഞ്ഞത്; “പിതാവു തന്‍റെ സ്വന്ത അധികാരത്തിൽ വച്ചിട്ടുള്ള കാലങ്ങളേയോ സമയങ്ങളേയോ അറിയുന്നത് നിങ്ങൾക്കുള്ളതല്ല.” അപ്പൊ. 1:7.വീച 269.1

    പരിശുദ്ധാത്മാവിന്‍റെ അത്ഭുതകരമായ വരവോടുകൂടെ യെഹൂദന്മാർ യേശുവിനെ സ്വീകരിക്കുമെന്ന് അവർ പ്രത്യാശിക്കുവാൻ തുടങ്ങി. പരിശുദ്ധാത്മാവ് പൂർണ്ണ അളവിൽ അവരുടെമേൽ വരുമ്പോൾ അവരുടെ മനസ്സ് പ്രകാശിക്കയും അവരുടെ മുമ്പിലുള്ള വേലയെക്കുറിച്ച് പൂർണ്ണമായി ഗ്രഹിച്ച കർത്താവ് ശേഷിപ്പിച്ചിടത്തു തുടങ്ങുകയും ചെയ്യുമെന്നു കർത്താവിനറിയാമായിരുന്നു.വീച 269.2

    കർത്താവിന്‍റെ അമ്മ മറിയയോടും മറ്റു വിശ്വസിക്കുന്ന സ്ത്രീകളോടും കർത്താവിന്‍റെ സഹോദരന്മാരോടുംകൂടെ ശിഷ്യന്മാർ മാളിക മുറിയിൽ ഒരുമിച്ചുകൂടി പ്രാർത്ഥന കഴിച്ചു. ഈ സഹോദരന്മാർ വിശ്വസിക്കാത്തവർ ആയിരുന്നു; ക്രൂശീകരണത്തോടും ഉയിർപ്പിനോടും സ്വർഗ്ഗാരോഹണത്തോടും ബന്ദപ്പെട്ട ദൃശ്യങ്ങളാൽ അവരുടെ വിശ്വാസം സ്ഥാപിക്കപ്പെട്ടു. അവിടെ കൂടിയിരുന്നവർ ഏകദേശം 120 പേർ ആയിരുന്നു.വീച 270.1

    Larger font
    Smaller font
    Copy
    Print
    Contents