Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    64 - രണ്ടാമത്തെ പുനരുത്ഥാനം

    അനന്തരം യേശുവും തന്നെ അനുഗമിക്കുന്ന വിശുദ്ധ ദൂതന്മാരും വീണ്ടെടുക്കപ്പെട്ട വിശുദ്ധന്മാരെല്ലാവരും കൂടെ പട്ടണം വിട്ടു. ദൂതന്മാർ തങ്ങളുടെ നായകനു ചുറ്റുമായി അനുധാവനം ചെയ്യുകയും വീണ്ടെടുക്കപ്പെട്ട വിശുദ്ധന്മാർ അവരെ അനുഗമിക്കുകയും ചെയ്തു. അതിനുശേഷം ഭയങ്കര പ്രതാപത്തോടെ യേശു മരിച്ചുപോയ ദുഷ്ടന്മാരെ വിളിക്കുകയും, അവർ മരിക്കുമ്പോൾ ഉണ്ടായിരുന്ന രോഗം ബാധിച്ച ശരീരങ്ങളോടെ എഴുന്നേറ്റു വരികയും ചെയ്തു. എന്തൊരു അത്ഭുത കാഴ്ച! എന്തു ദൃശ്യം! ഒന്നാമത്തെ പുനരുദ്ധാനത്തിൽ എല്ലാവരും അമർത്യത ധരിച്ചും രണ്ടാമത്തേതിൽ ശാപത്തിന്‍റെ അടയാളങ്ങൾ ധരിച്ചും പുറത്തുവന്നു. ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും താഴെക്കിടയിൽ പെട്ടവരും പണ്ഡിതനും പാമരനും ഒരുമിച്ച് എഴുന്നേറ്റു. എല്ലാവരും മനുഷ്യപുത്രനെ കാണുന്നു; അവനെ നിന്ദിച്ചവരും പരിഹസിച്ചവരും മുൾക്കിരീടം അവന്‍റെ തിരുനെറ്റിയിൽ വച്ചവരും കോൽകൊണ്ട് അവനെ തല്ലിയവരും, സകലരും അവനെ തന്‍റെ എല്ലാ രാജകീയ പ്രതാപത്തോടുംകൂടെ കണ്ടു. അവന്‍റെ വിസ്താരസമയത്തു അവനെ തുപ്പിയവർ ഇപ്പോൾ അവന്‍റെ തുളച്ചുകയറുന്ന നോട്ടത്തിൽനിന്നും മുഖപ്രകാശത്തിൽനിന്നും തിരിഞ്ഞു. അവന്‍റെ കൈകാലുകളിൽ ആണി തറച്ചവർ ഇപ്പോൾ അവന്‍റെ ക്രൂശീകരണത്തിന്‍റെ അടയാളങ്ങളിന്മേൽ നോക്കി. അവന്‍റെ വിലാപുറത്തു കുന്തം കുത്തിയിറക്കിയവർ അവരുടെ ക്രൂരതയുടെ അടയാളം അവന്‍റെ ശരീരത്തിൽ കണ്ടു. അവർ ക്രൂശിക്കയും മരണവേദനയിൽ നിന്ദിക്കുകയും ചെയ്തവനെയാണ് അവർ ഇപ്പോൾ കാണുന്നത്. രാജാധിരാജാവും കർത്താധികർത്താവും ആയവന്‍റെ സാന്നിദ്ധ്യത്തിൽ നിന്നും അപ്പോൾ അവർ ഓടി മറയുകയും ഒരു ദീർഘവേദനയുടെ മുറ വിളി ഉയരുകയും ചെയ്തു.വീച 472.1

    ഒരിക്കൽ തങ്ങൾ നിന്ദിച്ചവന്‍റെ ഭയങ്കര മഹത്വത്തിൽനിന്നും മറഞ്ഞി രിക്കുവാൻ എല്ലാവരും പാറകളിൽ ഒളിക്കുവാൻ ശ്രമിച്ചു. അവന്‍റെ പ്രതാപവും സീമാതീതമായ മഹത്വവും മൂലം തടുക്കാൻ കഴിയാത്ത വേദനയാൽ അവരെല്ലാം ഏകസ്വരത്തിൽ തങ്ങളുടെ ശബ്ദം ഉയർത്തി വളരെ വ്യക്തമായി ഉച്ചത്തിൽ ഘോഷിച്ചു, “കർത്താവിന്‍റെ നാമത്തിൽ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍!”വീച 473.1

    അനന്തരം യേശുവും വിശുദ്ധ ദൂതന്മാരും അവരോടൊപ്പം വിശുദ്ധ രെല്ലാവരും വീണ്ടും പട്ടണത്തിലേക്ക് പോകയും വിധിക്കപ്പെട്ട ദുഷ്ടന്മാരുടെ വിലാപവും മുറവിളിയുംകൊണ്ട് അന്തരീക്ഷം മുഖരിതമാകയും ചെയ്തു. അപ്പോൾ സാത്താൻ വീണ്ടും തന്‍റെ പ്രവർത്തനം തുടങ്ങി; അവൻ തന്‍റെ പ്രജകളുടെ ഇടയിൽ ചുറ്റിനടന്ന് ബലഹീനരെ ശക്തിപ്പെടുത്തുകയും അവനും അവന്‍റെ ദൂതന്മാരും ശക്തരായിരുന്നെന്നു പറകയും ചെയ്തു. ഉയിർത്തെഴുന്നേറ്റ സംഖ്യാതീതമായ ജനത്തെ അവൻ ചൂണ്ടിക്കാട്ടി. അവിടെ ശക്തരായ പടയാളികളും, രാജാക്കന്മാരും ഉണ്ടായിരുന്നു. അവർ യുദ്ധവീരരും രാജ്യങ്ങളെ കീഴടക്കിയവരും ആയിരുന്നു. ഒരിക്കലും യുദ്ധത്തിൽ പരാജയപ്പെട്ടിട്ടില്ലാത്ത ശ്രേഷ്ടമല്ലന്മാരും ശൂരന്മാരും അതിലുണ്ടായിരുന്നു. അവിടെ അഹങ്കാരിയും ഉൽക്കർഷോഛാലുവുമായ നെപ്പോളിയൻ ഉണ്ടാ യിരുന്നു; അവന്‍റെ വരവിനെക്കുറിച്ച് അറിയുന്ന രാജ്യങ്ങൾ വിറയ്ക്കുമായിരുന്നു. അവിടെ നല്ല പൊക്കവും ശ്രേഷ്ടശരീരഘടനയുള്ളവരും യുദ്ധങ്ങളിൽ മരണപ്പെട്ടുപോയവരും ഉണ്ടായിരുന്നു.വീച 473.2

    അവർ കല്ലറകളിൽനിന്നും പുറത്തുവന്നപ്പോൾ മരിക്കുന്നതിനു മുമ്പു ണ്ടായിരുന്ന ചിന്ത തന്നെ പുനരാരംഭിച്ചു. അവർ യുദ്ധത്തിൽ കൊല്ലപ്പെട്ട പ്പോഴുണ്ടായിരുന്ന ആക്രമണ ആഗ്രഹം തന്നെ അവർക്കു വീണ്ടും ഉണ്ടായി. സാത്താനും അവന്‍റെ ദൂതന്മാരും കൂടിയാലോചിക്കുകയും പിന്നീട് രാജാക്കന്മാരും ജേതാക്കളും ശക്തന്മാരുമായി കൂടിയാലോചന നടത്തുകയും ചെയ്തു. അനന്തരം അവൻ വലിയ സമൂഹത്തെ നോക്കുകയും അവരോടു പറയുകയും ചെയ്തത്, പട്ടണത്തിൽ ഉള്ളവർ വളരെ കുറച്ചുപേർ മാത്രവും ബലഹീനരുമാണ്. ആകയാൽ തങ്ങൾക്കു പോയി പട്ടണം പിടിച്ചെടുക്കുകയും അതിനുള്ളിലുള്ളവരെ വെളിയിൽ തള്ളിയിട്ട് അത് കൈവശമാക്കി അതിലെ ധനവും മഹത്വവും അവർക്കെടുക്കാമെന്നുമത്രെ.വീച 473.3

    അവരെ വഞ്ചിക്കുന്നതിൽ സാത്താൻ വിജയിക്കുന്നു; എല്ലാവരും ഉടനെതന്നെ യുദ്ധത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ആ വലിയ സൈന്യത്തിൽ അനേക ബുദ്ധിമാന്മാരുണ്ടായിരുന്നു. അവർ യുദ്ധത്തിനുള്ള സകല വിദഗ്ദ്ധ ഉപകരണങ്ങളും നിർമ്മിക്കാൻ തുടങ്ങി. അനന്തരം സാത്താൻ അവരുടെ മുന്നിലും മറ്റുള്ളവർ പിന്നാലെയും പോയി. സാത്താന്‍റെ തൊട്ടുപിന്നിൽ രാജാക്കന്മാരും പടജ്ജനവും പുറപ്പെടുകയും പിന്നീട് ജനസഞ്ചയം പുറപ്പെടുകയും ചെയ്തു. ഓരോ വ്യൂഹത്തിനും അതതിന്‍റെ നേതാവും ഉണ്ടാ യിരുന്നു; അവർ ക്രമമായി ഭൂമിയുടെ തകർന്ന ഉപരിതലത്തിലൂടെ വിശുദ്ധ പട്ടണത്തിലേക്ക് അണിയണിയായി നടന്നു. യേശു പട്ടണവാതിൽ അടയ്ക്കുകയും ദുഷ്ട സമൂഹം പട്ടണത്തെ ചുറ്റിവളയുകയും ചെയ്തു. ഒരു ഘോരയുദ്ധത്തിന് അവർ ഒരുങ്ങിനിന്നു.വീച 474.1

    Larger font
    Smaller font
    Copy
    Print
    Contents