Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    52 - അർദ്ധരാത്രിയിലെ ആർപ്പുവിളി

    “പിന്നെ മണവാളൻ താമസിക്കുമ്പോൾ എല്ലാവരും മയക്കം പിടിച്ചു ഉറങ്ങി. അർദ്ധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേല്പാൻ പുറപ്പെടുവിൻ എന്ന ആർപ്പുവിളിയുണ്ടായി. അപ്പോൾ കന്യകമാർ എല്ലാവരും എഴുന്നേറ്റു വിളക്കുകൾ തെളിയിച്ചു.” മത്താ.25:5-7.വീച 415.1

    1844-ന്‍റെ വേനൽക്കാലത്ത് പുനരാഗമനകാംക്ഷികൾ പ്രവചനകാ ലഘട്ടത്തെക്കുറിച്ചുള്ള കണക്കുകൂട്ടലിൽ തങ്ങൾക്കു പറ്റിയ തെറ്റിനെ മനസ്സിലാക്കുകയും ശരിയായ നിലയിൽ എത്തുകയും ചെയ്തു. ദാനിയേൽ 8:14-ലെ 2300 സന്ധ്യയും ഉഷസ്സിന്‍റെ അവസാനം കർത്താവു വരുമെന്ന് എല്ലാവരും വിശ്വസിച്ചു, അത് 1844-ന്‍റെ വസന്തകാലാവസാനമായിരിക്കുമെന്ന് അവർ കരുതി. എന്നാൽ ആ സമയം അതേവർഷത്തിന്‍റെ ശരത്ക്കാലം വരെ ദീർഘിപ്പിച്ചിരുന്നുവെന്നും അപ്പോൾ കർത്താവിന്‍റെ വരവു ഉണ്ടാകു മെന്നും പുരോഗമനകാംക്ഷികൾ ഉറച്ചുനിന്നു. ഈ സമയത്തിന്‍റെ ദൂതുഘോഷണം വിവാഹ ഉപമയുടെ നിവൃത്തിയായി അവരുടെ അനുഭവ വെളിച്ചത്തിൽ അവർ വ്യക്തമായിക്കണ്ടു.വീച 415.2

    ഉപമയിലെ മണവാളന്‍റെ വരവിൻ സമയത്ത് അർദ്ധരാത്രിക്കുണ്ടായ ആർപ്പുവിളിപോലെ 1844-ന്‍റെ വസന്തകാല മദ്ധ്യത്തിൽ 2300 ദിനങ്ങൾ അവസാനിക്കുമെന്ന് ആദ്യം കരുതിയിരുന്നു. “മണവാളനെ എതിരേല്പ്പാൻ പുറപ്പെടുവിൻ എന്ന ആർപ്പുവിളി”പോലെ തിരുവചനത്തിലെ വാക്കുകളിൽ ഉയർന്നത് 1844-ന്‍റെ ശരത്ക്കാലത്താണെന്ന് അവർ പിന്നീടാണ് കണ്ടത്.വീച 415.3

    ഒരു വേലിയേറ്റംപോലെ പ്രസ്ഥാനം രാജ്യത്തെല്ലായിടവും വ്യാപിച്ചു. കാത്തിരുന്നവരെല്ലാം പൂർണ്ണമായി ഉണർന്നെഴുന്നേല്ക്കുംവരെ പട്ടണ ത്തിൽനിന്നും പട്ടണത്തിലേക്കും ഗ്രാമങ്ങളിൽനിന്നും ഗ്രാമങ്ങളിലേക്കും ഉൾപ്രദേശങ്ങളിലേക്കും കടന്നുചെന്നു. ഈ പ്രഖ്യാപനത്തിനുമുമ്പു സൂര്യ പ്രഭയിൽ പ്രഭാതമഞ്ഞ് അപ്രത്യക്ഷമാവുന്നതുപോലെ മതഭ്രാന്ത് അപ്രത്യ ക്ഷമായി. വിശ്വാസികൾ ഒരിക്കൽക്കൂടെ തങ്ങളുടെ ഹൃദയത്തിൽ പ്രത്യാ ശയും ധൈര്യവും ചൈതന്യവും ഉള്ളവരായി തങ്ങളുടെ നിലയിൽ നിന്നു.വീച 416.1

    ദൈവാത്മാവിന്‍റെയും അവന്‍റെ വചനത്തിന്‍റെയും പ്രേരണകൂടാതെ മാനുഷിക ഉത്തേജനത്താൽ ഉണ്ടാകുന്ന അതിരുകടന്ന പ്രവർത്തനം ഇല്ലാ തെയായി. ദൈവദാസന്മാരുടെ ശകാരത്തിനുശേഷം പുരാതന യിസ്രായേൽ ഗർവ്വമകറ്റി ദൈവത്തിങ്കലേക്കു മടങ്ങിവരുന്നതുപോലെയുള്ള സമയമായി രുന്നു അത്. അതായിരുന്നു എല്ലാകാലത്തുമുള്ള ദൈവവേലയുടെ സ്വഭാവം. അല്പം ആനന്ദം ഉണ്ടായിരുന്നു എങ്കിലും ഹൃദയം ശോധനചെയ്തു പാപങ്ങളെ എറ്റുപറകയും ലോകത്തെ ഉപേക്ഷിക്കുകയും ചെയ്യുന്ന അനുഭവത്തിലായിരുന്നു. കർത്താവിനെ എതിരേല്പാനുള്ള ഒരുക്കമായിരുന്നു അവരുടെ ഹൃദയഭാരം. അവിടെ സ്ഥിരമായ പ്രാർത്ഥനയും സമ്പൂർണ്ണ പ്രതിഷ്ഠയും ഉണ്ടായിരുന്നു.വീച 416.2

    തിരുവചന തെളിവുകൾ വ്യക്തവും നിർണ്ണായകവുമാണെങ്കിലും വാദ പ്രതിവാദങ്ങളാൽ അർദ്ധരാത്രിയിലെ ഉച്ചത്തിലുള്ള വിളി അധികം നടന്നില്ല. ആത്മാക്കളെ നിർബ്ബന്ധിക്കുന്ന ഒരു ശക്തി അതോടുകൂടെ ഉണ്ടായിരുന്നു. അവിടെ സംശയങ്ങളോ ചോദ്യങ്ങളോ ഇല്ലായിരുന്നു. ക്രിസ്തു ജയോത്സവമായി യെരുശലേമിൽ പ്രവേശിക്കുന്ന സമയത്തു ദേശത്തിന്‍റെ എല്ലാ ഭാഗത്തുനിന്നും പെസഹാ ഉത്സവത്തിനായി കൂടിയിട്ടുണ്ടായിരുന്നവർ ഒലിവു മലയിലേക്ക് ചെന്ന് യേശുവിനെ അനുഗമിക്കുന്നവരോടു ചേർന്ന് ആ മണിക്കൂറിന്‍റെ പ്രചോദനത്താൽ ജനതതിയോടൊപ്പം, “കർത്താവിന്‍റെ നാമത്തിൽ വരുന്നവൻ വാഴ്ചത്തപ്പെട്ടവൻ” (മത്താ. 21:9) എന്ന് അത്യുച്ചത്തിൽ ആർത്തു കൊണ്ടിരുന്നു. അതുപോലെ അവിശ്വാസികളും പുനരാഗമനകാംക്ഷികളുടെ യോഗങ്ങളിൽ തടിച്ചുകൂടി- ചിലർ ജിജ്ഞാസയാലും ചിലർ കേവലം പരിഹസിപ്പാനും കൂടിവന്നു. “ഇതാ, മണവാളൻ വരുന്നു” എന്നുള്ള ദൂതിന് ശക്തിയുള്ളതായി ബോധ്യപ്പെട്ടു.വീച 416.3

    പ്രാർത്ഥനയ്ക്കുത്തരം ലഭിക്കുന്ന വിശ്വാസം ആ സമയത്തുണ്ടായിരുന്നു- പ്രതിഫലം നൽകത്തക്ക ബഹുമാനം വിശ്വാസത്തിനുണ്ടായിരുന്നു. ദാഹിച്ചിരിക്കുന്ന ഭൂമിക്കു മഴ പോലെ ആത്മാർത്ഥമായി അന്വേഷിക്കുന്നവരുടെ മേൽ കൃപയുടെ ആത്മാവിറങ്ങിവന്നു. തങ്ങളുടെ വീണ്ടെടുപ്പുകാരനെ പെട്ടെന്ന് മുഖാമുഖമായി കാണ്മാന്‍ പ്രതീക്ഷിച്ചവർക്കു അവർണ്ണനീയമായ വിശുദ്ധ സന്തോഷമുണ്ടായി. വിശ്വസ്തരായ വിശ്വാസികളുടെമേൽ ദൈവമഹത്വം അലയടിച്ചപ്പോൾ മയപ്പെടുത്തുകയും കീഴടക്കുകയും ചെയ്യുന്ന പരിശുദ്ധാത്മ ശക്തി ഹൃദയത്തെ ഉരുക്കി.വീച 417.1

    ദൂതു സൂക്ഷ്മതയോടും വിശുദ്ധിയോടും സ്വീകരിച്ചവർ തങ്ങളുടെ കർത്താവിനെ പ്രത്യാശിച്ച സമയത്തിലേക്കു വന്നു. ഓരോ പ്രഭാതത്തിലും അവരുടെ പ്രഥമ കർത്തവ്യം അവരുടെ സ്വീകാര്യത്തിന്‍റെ തെളിവു സുരക്ഷിതമാക്കുക എന്നുള്ളതായിരുന്നു. അവർ ഒരുമിച്ചുകൂടി വളരെ പ്രാർത്ഥിക്കുകയും ഒരുവനുവേണ്ടി മറ്റൊരുവൻ പ്രാർത്ഥിക്കുകയും ചെയ്തു. അവർ പലപ്പോഴും ദൈവവുമായി സംസാരിപ്പാൻ വലിയ തിരക്കില്ലാത്ത സ്ഥലത്തു കൂടിവരിക പതിവായിരുന്നു. അവരുടെ മദ്ധ്യസ്ഥതയുടെ ശബ്ദം കൃഷിഭൂമിയിൽനിന്നും ജോലിസ്ഥലത്തുനിന്നും സ്വർഗ്ഗത്തിലേക്ക് ഉയർന്നു. രക്ഷകന്‍റെ ഉറപ്പ് അവർക്കു ഭക്ഷണത്തെക്കാൾ ആവശ്യമായിരുന്നതിനാൽ അവരുടെ മനസ്സിനെ ഒരു മേഘം അന്ധകാരാവൃതമാക്കിയാൽ അതു തുടച്ചു മാറ്റുന്നതുവരെ അവർ അടങ്ങിയിരിക്കയില്ലായിരുന്നു. ക്ഷമിക്കുന്ന കൃപ ലഭിക്കുന്നതുവരെ അവർക്കിഷ്ടമുള്ള രക്ഷകനിലേക്കുതന്നെ നോക്കിയിരിപ്പാൻ അവരിഷ്ടപ്പെട്ടു.വീച 417.2