Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    33 - മുടന്തനെ സൗഖ്യമാക്കുന്നു

    (അപ്പൊ. പ്രവൃത്തികൾ 3;4)

    പരിശുദ്ധാത്മദാനം ലഭിച്ച് അധികം കഴിയുന്നതിനുമുമ്പെ ഒരിക്കൽ പത്രൊസും യോഹന്നാനും പ്രാർത്ഥിപ്പാൻ ദൈവാലയത്തിൽ പോകുമ്പോൾ ദുരിതം അനുഭവിക്കുന്ന ഒരു പട്ടിണിക്കാരനായ മുടന്തനെ കണ്ടു. അവനു നാല്പതു വയസ്സ് പ്രായമുണ്ടായിരുന്നു. അവൻ വേദനയും ദുരിതവുമുള്ള ഒരു ജീവിതമല്ലാതെ മറ്റൊന്നും അനുഭവിച്ചിട്ടില്ല. ഈ നിർഭാഗ്യവാൻ യേശുവിന്‍റെ അടുക്കൽപോയി സൗഖ്യം പ്രാപിപ്പാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അവൻ യേശുവിന്‍റെ സമീപത്തുനിന്നും വളരെ അകലെയായിരുന്നു. അവസാനം അവന്‍റെ യാചനപ്രകാരം ദയയുള്ളവർ അവനെ ദൈവാലയ ഗോപുരത്തിങ്കൽ എത്തിച്ചു. അവിടെ എത്തിയപ്പോൾ അവനറിഞ്ഞത് അവൻ പ്രത്യാശിച്ച സൗഖ്യദായകൻ ക്രൂരമായി കൊല്ലപ്പെട്ടുവെന്നത്രെ.വീച 277.1

    അവന്‍റെ നിരാശയിൽ അവനോടു ദയയുള്ളവരുടെ സഹതാപം ഉണർത്തി. അവൻ യേശുവിനാൽ സൗഖ്യം പ്രാപിപ്പാൻ ഏറെക്കാലമായി തീക്ഷണമായി പ്രത്യാശിച്ചിരുന്നു. അതിനാൽ അവർ അവനെ ദൈവാലയത്തിൽ കൊണ്ടുവരുമായിരുന്നു. കടന്നുപോകുന്നവർക്ക് അവനോടു സഹതാപം തോന്നിയിട്ട് തത്ക്കാല ആവശ്യ നിർവ്വഹണത്തിനെന്തെങ്കിലും കൊടുക്കുമായിരുന്നു. പത്രൊസും യോഹന്നാനും കടന്നുപോയപ്പോൾ അവരോടു ഭിക്ഷ ചോദിച്ചു. ശിഷ്യന്മാർക്കവനോടു സഹതാപം ഉണ്ടായി. “പത്രൊസ് യോഹന്നാനോടുകൂടി അവനെ ഉറ്റുനോക്കി ഞങ്ങളെ നോക്കു എന്നുപറഞ്ഞു. “വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസ്രായനായ യേശുവിന്‍റെ നാമത്തിൽ നടക്ക എന്നുപറഞ്ഞു.”വീച 277.2

    പത്രൊസ് തന്‍റെ നിർദ്ധനാവസ്ഥയെക്കുറിച്ചു പറഞ്ഞപ്പോൾ അവന്‍റെ മുഖം മ്ലാനമായി. എന്നാൽ ശിഷ്യന്മാർ തുടർന്നപ്പോൾ അവനു പ്രത്യാശയും വിശ്വാസവും വർദ്ധിച്ചു. അവനെ വലങ്കൈക്കു പിടിച്ച് എഴുന്നേല്പിച്ചു. ക്ഷണത്തിൽ അവന്‍റെ കാലും നരിയാണിയും ഉറച്ച് അവൻ കുതിച്ചെഴുന്നേറ്റു നടന്നു. നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയും കൊണ്ട് അവരോടു കൂടെ ദൈവാലയത്തിൽ കടന്നു. അവൻ നടക്കുന്നതും ദൈവത്തെ പുകഴ്ത്തുന്നതും ജനമൊക്കെയും കണ്ടു. ഇവൻ സുന്ദരം എന്ന ദൈവാലയ ഗോപുരത്തിങ്കൽ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നവൻ എന്നറിഞ്ഞു. അവനു സംഭവിച്ചതിനെക്കുറിച്ചു വിസ്മയവും പരിഭ്രമവും നിറഞ്ഞവരായി”വീച 278.1

    ശിഷ്യന്മാർക്കും യേശുവിനെപ്പോലെ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുമെന്നതിൽ യെഹൂദന്മാർ അതിശയിച്ചു. അവൻ മരിച്ചതോടുകൂടി അത്ഭുതപ്രവൃത്തികളും നിന്നുപോകുമെന്ന് അവർ കരുതി. എന്നാൽ ഇതാ, നാല്പതു വർഷമായി നിസ്സഹായനായി മുടന്തനായിരുന്ന മനുഷ്യൻ വേദനയൊന്നുമില്ലാതെ കാലുകൾ ഉപയോഗിച്ച് യേശുവിൽ വിശ്വസിച്ചു സന്തോഷവാനായി നടക്കുന്നു.വീച 278.2

    ജനം അത്ഭുതപ്പെടുന്നത് അപ്പൊസ്തലന്മാർ കണ്ടപ്പോൾ അതിനവരെ ചോദ്യം ചെയ്യുകയും ഈ വീര്യപ്രവൃത്തികൾ അവരുടെ സ്വന്തശക്തിയാലല്ല നടക്കുന്നതെന്നും, അവർ നിരസ്സിക്കുകയും ക്രൂശിക്കയും മൂന്നാം നാൾ ദൈവം ഉയിർപ്പിക്കുകയും ചെയ്ത നസ്രായനായ യേശുവിന്‍റെ ശക്തിയാലാണെന്നും പത്രൊസ് പറയുകയും ചെയ്തു. “അവന്‍റെ നാമത്തിലെ വിശ്വാസത്താൽ, അവന്‍റെ നാമംതന്നെ നിങ്ങൾ കാണുകയും അറികയും ചെയ്യുന്ന ഇവൻ ബലം പ്രാപിപ്പാൻ കാരണമായിത്തീർന്നു. അവൻ മുഖാന്തിരമായുള്ള വിശ്വാസം ഇവനു നിങ്ങൾ എല്ലാവരും കാൺകെ ഈ ആരോഗ്യം വരുവാൻ കരണമായിത്തീർന്നു സഹോദരന്മാരേ, നിങ്ങളുടെ പ്രമാണികളെപ്പോലെ നിങ്ങളും അറിയായ്മകൊണ്ട് പ്രവർത്തിച്ചു എന്നു ഞാൻ അറിയുന്നു. ദൈവമോ തന്‍റെ ക്രിസ്തു കഷ്ടം അനുഭവിക്കും എന്നു സകല പ്രവാചകന്മാരും മുഖാന്തിരം മുന്നറിയിച്ചതു ഇങ്ങനെ നിവർത്തിച്ചു.”വീച 278.3

    ഈ അത്ഭുതപ്രവൃത്തിക്കുശേഷം ജനം ദൈവാലയത്തിൽ കൂടിവരികയും പത്രൊസ് അവരെ ഒരു ഭാഗത്താക്കി അവരോടു സംസാരിക്കുകയും ചെയ്തു. യോഹന്നാൻ മറ്റൊരു ഭാഗത്ത് ജനത്തോടു സംസാരിച്ചു. യെഹൂദന്മാർ ജീവന്‍റെ ഉടയവനെ നിരസ്സിക്കുകയും കൊല്ലുകയും ചെയ്ത കുറ്റത്തെക്കുറിച്ച് അപ്പൊസ്തലന്മാർ വ്യക്തമായി സംസാരിച്ചിട്ട് അവരെ നിരാശയിലോ ഭയത്തിലോ തള്ളിക്കളയാതിരിപ്പാൻ വളരെ സൂക്ഷ്മതയുള്ളവരായിരുന്നു. അവരുടെ തെറ്റിന്‍റെ ക്രൂരത കഴിവതും കുറയ്ക്കാൻ പത്രൊസിന് മനസ്സായിരുന്നു. അവർ അറിവില്ലായ്മയിൽ ചെയ്തുപോയ തെറ്റായിരുന്നു അത്. അവൻ പ്രസ്താവിച്ചത് അവരുടെ തെറ്റിനെ അനുതപിച്ച് മാനസാന്തരപ്പെടുവാൻ പരിശുദ്ധാത്മാവ് അവരെ ക്ഷണിക്കുന്നു എന്നത്രെ. അവർ ക്രൂശിച്ച ക്രിസ്തുവിന്‍റെ കരുണയിലല്ലാതെ അവർക്കു പ്രത്യാശയില്ല; അവരുടെ പാപം പോക്കുവാൻ ക്രിസ്തുവിങ്കലുള്ള വിശ്വാസത്താൽ അവന്‍റെ രക്തം കൊണ്ട് മാത്രമെ സാദ്ധ്യമാകയുള്ളൂ.വീച 279.1