Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    39 - പത്രൊസിന്‍റെ ശുശ്രൂഷ

    (അപ്പൊ. പ്രവൃത്തികൾ 9:32 - 11:18)

    പത്രൊസ് തന്‍റെ ജോലി സംബന്ധമായി ലുദ്ദയിലുള്ള വിശുദ്ധന്മാരെ സന്ദർശിച്ചു. അവിടെ എട്ടു വർഷമായി പക്ഷവാതം പിടിപെട്ടു കിടന്നിരുന്ന ഐനെയാസ് എന്നൊരുവനെ അവൻ സൗഖ്യമാക്കി. “പത്രൊസ് അവനോട് ഐനെയാസേ, യേശു ക്രിസ്തു നിന്നെ സൗഖ്യമാക്കുന്നു; എഴുന്നേറ്റു താനായിത്തന്നെ കിടക്ക വിരിച്ചുകൊൾക എന്നു പറഞ്ഞു; ഉടനെ അവൻ എഴുനേറ്റു; ലുദ്ദയിലും ശാരോനിലും വന്നു പാർക്കുന്നവർ എല്ലാവരും അവനെ കണ്ടു കർത്താവിങ്കലേക്കു തിരിഞ്ഞു.”വീച 314.1

    യോപ്പ ലുദ്ദയ്ക്കു സമീപം ആയിരുന്നു. അവിടെ പേടമാൻ എന്നർത്ഥമുള്ള തബീഥാ എന്ന പേരുള്ള ഒരു ശിഷ്യ ഉണ്ടായിരുന്നു. അവൾ ദിനം പിടിച്ച് മരിച്ചു. അവൾ വളരെ സൽപ്രവൃത്തികളും ധർമ്മങ്ങളും ചെയ്തു പോന്നവൾ ആയിരുന്നു. അവൾ സത്യത്തോടു തീക്ഷണതയുള്ളവളായിരുന്നു. അവളുടെ മരണം അവിടുത്തെ പ്രാരംഭസഭയ്ക്ക് വലിയ നഷ്ടമായിരുന്നു. ലുദ്ദയിൽ പത്രൊസ് അത്ഭുതകരമായി സൗഖ്യമാക്കിയ വാർത്ത കേട്ട വിശ്വാസികൾ അവൻ അവിടെ വരണമെന്ന് ആഗ്രഹിച്ചു. അവനെ അറിയിപ്പാൻ ദൂതന്മാരെ അയച്ചു.വീച 314.2

    പത്രൊസ് എഴുന്നേറ്റ് അവരോടുകൂടെ പോയി. അവിടെ എത്തിയപ്പോൾ അവർ അവനെ മാളികമുറിയിൽ കൊണ്ടുപോയി. അവിടെ വിധവമാർ എല്ലാവരും കരഞ്ഞു കൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉണ്ടായിരുന്നപ്പോൾ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചു കൊണ്ടും അവന്‍റെ ചുറ്റും നിന്നു. പത്രൊസ് അവരെ ഒക്കെയും പുറത്താക്കി മുട്ടുകുത്തി പ്രാർത്ഥിച്ചു. ശവത്തിന്‍റെ നേരെ തിരിഞ്ഞ് തബീഥയേ എഴുന്നേല്ക്കുക എന്നു പറഞ്ഞു. അവൾ കണ്ണ് തുറന്നു പത്രൊസിനെ കണ്ടു എഴുന്നേറ്റിരുന്നു. അവൻ കൈകൊടുത്തു അവളെ എഴുന്നേല്പിച്ചു വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ചു അവളെ ജീവനുള്ളവളായി അവരുടെ മുമ്പിൽ നിറുത്തി. ഇതു യോപ്പായിലെങ്ങും പ്രസിദ്ധമായി, പലരും കർത്താവിൽ വിശ്വസിച്ചു.വീച 314.3

    Larger font
    Smaller font
    Copy
    Print
    Contents