Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    36 - സ്തേഫാനോസിന്‍റെ മരണം

    (അപ്പൊ. പ്രവൃത്തികൾ 6:8-7:60)

    സ്തേഫാനോസ് ദൈവവേലയിൽ സജീവം പ്രവർത്തിക്കുന്നവനും തന്‍റെ വിശ്വാസം ധൈര്യമായി പ്രസ്താവിച്ചനും ആയിരുന്നു. അനന്തരം സ്തേഫാനോസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു. ലിബത്തീനർ എന്നുപേരുള്ള പള്ളിക്കാരിലും കുറേനക്കാരിലും അലെക്സാന്ത്രിയക്കാരിലും കിലിക്യ, ആസ്യ എന്നീ ദേശക്കാരിലും ചിലർ എഴുന്നേറ്റ് സ്തേഫാനോസിനോട് തർക്കിച്ചു. എന്നാൽ അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിർത്തുനില്പ്പാൻ അവർക്കു കഴിഞ്ഞില്ല.” അവന്‍റെ സങ്കല്പിതമായ അജ്ഞതമൂലം സ്തേഫാനോസിനെ ഒരു തുറന്ന ചർച്ചയിൽ പരാജയപ്പെടുത്താമെന്നു റബിമാരുടെ ശിഷ്യന്മാർക്ക് ഉറപ്പുണ്ടായിരുന്നു. എന്നാൽ പരിശുദ്ധാത്മ ശക്തിയോടെ മാത്രമല്ല അവൻ സംസാരിച്ചത്. അവനും ന്യായ പ്രമാണ സംബന്ധമായും പ്രവചനങ്ങൾ സംബന്ധിച്ചും ഒരു നല്ല വിദ്യാർത്ഥിയാണെന്നു അവിടെ കൂടിവന്ന വലിയ ജനാവലിക്ക് വ്യക്തമായി അവൻ പഠിപ്പിച്ച സത്യത്തെ എതിർത്തവരെയെല്ലാം അവൻ പരിപൂർണ്ണമായി പരാജയപ്പെടുത്തി.വീച 293.1

    പുരോഹിതന്മാരും ഭരണാധിപന്മാരും സ്തേഫാനോസിന്‍റെ ശുശ്രൂഷയിൽ ദർശിച്ച ശക്തിയിൽ വെറുപ്പുള്ളവരായി. അവന്‍റെ സംസാരത്തിൽ അടങ്ങിയിരുന്ന തെളിവിൽ അവർ വഴങ്ങാതെ അവനെ കൊന്നുകളയണമെന്ന് അവർ തീരുമാനിച്ചു.വീച 293.2

    അതിനാൽ സതേഫാനോസിനെ പിടിച്ച് സൻഹെദ്രീൻ സംഘത്തിനു മുമ്പിൽ വിസ്തരിപ്പാൻ കൊണ്ടുവന്നു.വീച 294.1

    അടുത്ത പ്രദേശങ്ങളിൽനിന്നുള്ള നല്ല വിദ്യാഭ്യാസമുള്ള യെഹൂദന്മാരെയെല്ലാം സ്തേഫാനോസിന്‍റെ യുക്തിവാദത്തിനെതിരായി വാദിപ്പാൻ വരുത്തി. ക്രിസ്തുവിന്‍റെ ഉപദേശത്തോട് എതിർപ്പുള്ളവനും ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ പീഡിപ്പിക്കുന്നവനുമായ ശൗൽ അക്കൂട്ടത്തിലുണ്ടായിരുന്നു. ഈ പണ്ഡിതനായ മനുഷ്യൻ സ്തേഫാനോസിനെ എതിർക്കുന്നവർക്കു നേതൃത്വം നൽകി. അവൻ ഗുരുക്കന്മാരുടെ ന്യായവാദങ്ങളും വാഗ്മികത്വവും കൊണ്ട് ഈ കാര്യത്തിൽ സ്തേഫാനോസ് പ്രസംഗിക്കുന്നത് വഞ്ചനാപരവും ബുദ്ധിക്കു നിരക്കാത്തതുമാണെന്നു ജനത്തെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു.വീച 294.2

    എന്നാൽ ശൗൽ തന്നെപ്പോലെ സതേഫാനോസിനെ ഉന്നതവിദ്യാഭ്യാസമുള്ളവനായി കണ്ടു. സതേഫാനോസിനു സുവിശേഷം എല്ലായിടവും പ്രചരിപ്പിക്കുന്നതിലെ ദൈവോദ്ദേശം പൂർണ്ണമായി അറിയാമായിരുന്നു. അബ്രഹാമിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവത്തിൽ അവൻ വിശ്വസിച്ചിരുന്നു. യെഹൂദന്മാരുടെ പ്രത്യേക അവകാശം അവൻ പൂർണ്ണമായി അംഗീകരിച്ചിരുന്നു. എന്നാൽ അവന്‍റെ വിശ്വാസം വിശാലമായിരുന്നു. സത്യവിശ്വാസികൾ ആരാധിക്കേണ്ടത് ദൈവാലയത്തിൽ വച്ചു മാത്രമല്ല; പ്രത്യുത ലോകമെങ്ങുമുള്ള ജനം ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിക്കേണം. സ്തേഫാനോസിന്‍റെ കണ്ണിൽനിന്നും തിരശ്ശീല മാറുകയും ക്രിസ്തുവിന്‍റെ മരണത്താൽ നീക്കം ചെയ്യപ്പേടേണ്ടത് തിരിച്ചറിയുവാനുമുള്ള സമയം ആഗതമായെന്നു അവൻ ഗ്രഹിക്കുകയും ചെയ്തു.വീച 294.3

    പുരോഹിതന്മാർക്കും അധികാരികൾക്കും അവനോടുള്ള എതിർപ്പ് കഠിനമായിരുന്നെങ്കിലും അവന്‍റെ ശാന്തവും വ്യക്തവുമായ ജ്ഞാനത്തോട് അവർക്ക് എതിർത്തുനിൽക്കാൻ കഴിഞ്ഞില്ല. അവരുടെ എതിർപ്പിനും പ്രതികാരത്തിനും തൃപ്തി വരുത്തുന്നതിന് സതേഫാനോസിനെ ഒരു മാതൃകയാക്കാൻ അവർ തീരുമാനിച്ചു. മറ്റുള്ളവർ ഭയന്ന് ആ വിശ്വാസം സ്വീകരിക്കാതിരിപ്പാനാണ് അവർ അങ്ങനെ തീരുമാനമെടുത്തത്. അവനെതിരായിട്ടുള്ള കുറ്റം ഏറ്റം ഗാംഭീര്യമുള്ളതായിട്ടാണ് ആരോപിച്ചത്. ദൈവാലയത്തിനും ന്യായപ്രമാണത്തിനും എതിരായി ദൈവദൂഷണം പറയുന്നത് കേട്ടെന്നു സാക്ഷിപറയാൻ അവർ കള്ളസാക്ഷികളെ വശത്താക്കി. ‘ഇവൻ മോശെയ്ക്കും ദൈവത്തിനും വിരോധമായി ദൂഷണം പറയുന്നത് ഞങ്ങൾ കേട്ടു എന്നു പറയിപ്പിച്ചു. ആ നസറായനായ യേശു ഈ സ്ഥലം നശിപ്പിച്ച് മോശെ ഞങ്ങൾക്കേല്പിച്ചുതന്ന മര്യാദകളെ മാറ്റിക്കളയും. ”വീച 294.4

    ദൈവദൂഷണക്കുറ്റത്തിന് മറുപടി പറയുവാൻ സ്തേഫാനോസ് ന്യായാധിപസംഘത്തിന് അഭിമുഖമായി നിന്നപ്പോൾ ഒരു വിശുദ്ധ പ്രകാശം അവന്‍റെ മുഖത്തു പരന്നു. “ന്യായാധിപസംഘത്തിൽ ഇരുന്നവരെല്ലാവരും അവനെ ഉറ്റുനോക്കി. അവന്‍റെ മുഖം ഒരു ദൈവദൂതന്‍റെ മുഖംപോലെ കണ്ടു.” സ്തേഫാനോസിന്‍റെ പ്രകാശിതമുഖം കണ്ട് പലരും ഭയപ്പെട്ടു തങ്ങളുടെ മുഖം മറച്ചു എന്നാൽ ശാഠ്യമുള്ള അവിശ്വാസവും വിരോധവും ഒരിക്കലും മാറിയില്ല.വീച 295.1

    Larger font
    Smaller font
    Copy
    Print
    Contents