Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    സ്തേഫാനോസിന്‍റെ മറുപടി

    സ്തേഫാനോസിന് എതിരായുള്ള കുറ്റത്തെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ തന്‍റെ പ്രതിരോധ മറുപടി വ്യക്തവും പുളകം കൊള്ളിക്കുന്നതുമായി ആലോചനാസമിതി മുഴുവൻ പ്രതിധ്വനിച്ചു. ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്‍റെ ചരിത്രം ആവർത്തിച്ചപ്പോൾ ജനമെല്ലാം അച്ചടക്കത്തോടെ ശ്രദ്ധിച്ചു. അവൻ യിസ്രായേലിന്‍റെ ചരിത്രത്തെക്കുറിച്ചുള്ള പരിജ്ഞാനവും ക്രിസ്തുവിൽക്കൂടെ വെളിപ്പെട്ട ആത്മിക വ്യാഖ്യാനവും പറഞ്ഞു. അവൻ അബ്രഹാമിൽ ആരംഭിച്ചു തലമുറ തലമുറയായുള്ള ദേശീയ ചരിത്രരേഖകളിലൂടെ ശാലോമോന്‍റെ കാലം വരെയുള്ള പ്രധാനസംഭവങ്ങൾ ഉദ്ധരിച്ചു തന്‍റെ ഭാഗം ഹൃദയസ്പൃക്കായി ന്യായീകരിച്ചുവീച 295.2

    അവൻ ദൈവത്തോടും യെഹൂദാവിശ്വാസത്തോടുമുള്ള ഭക്തി വ്യക്തമാക്കി, അവർ വിശ്വസിച്ച ന്യായപ്രമാണത്തിനു യിസ്രായേലിനെ ന്യായ പ്രമാണത്തിൽനിന്നു സംരക്ഷിപ്പാൻ കഴിഞ്ഞില്ലെന്നും പറഞ്ഞു. അവൻ യേശുക്രിസ്തുവിനെ യെഹൂദാചരിത്രം മുഴുവനുമായി ബന്ധപ്പെടുത്തി. ശലോമോൻ ദൈവാലയം പണിയുന്നതിനെപ്പറ്റി പരാമർശിക്കുകയും ശലോമോന്‍റെയും യെശയ്യാവിന്‍റെയും വാക്കുകൾ ഉദ്ധരിക്കുകയും ചെയ്തു. “അത്യുന്നതൻ കൈപ്പണി ആയതിൽ വിശ്വസിക്കുന്നല്ലതാനും,” “സ്വർഗ്ഗം എന്‍റെ സിംഹാസനവും ഭൂമി എന്‍റെ പാദിപീഠവും ആകുന്നു; നിങ്ങൾ പണിയുന്ന ആലയം ഏതുവിധം? എന്‍റെ വിശ്രമസ്ഥലവും ഏത്? ഇതെല്ലാം എന്‍റെ കയ്യാലല്ലോ ഉണ്ടാക്കിയത് എന്ന് കർത്താവ് അരുളിച്ചെയ്യുന്നു.” ദൈവത്തിന്‍റെ ശ്രേഷ്ഠ ആരാധന സ്വർഗ്ഗത്തിൽ ആയിരുന്നു.വീച 296.1

    സ്തേഫാനോസ് ഇത്രയും സംസാരിച്ചപ്പോൾ ജനത്തിന്‍റെ ഇടയിൽ ഒരു വലിയ ബഹളമുണ്ടായി. തടവുകാരൻ അവന്‍റെ വിധി മുമ്പിൽ കണ്ടു. പരിശുദ്ധാത്മാവിന്‍റെ നിർദ്ദേശപ്രകാരം സംസാരിച്ച വാക്കുകളോടുള്ള എതിർപ്പ് അവൻ ഗ്രഹിച്ചു. ഇത് അവന്‍റെ അവസാന സാക്ഷ്യമായിരുന്നു എന്നും അവൻ അറിഞ്ഞു. അവന്‍റെ പ്രസംഗം കേട്ട ചിലർ അതു ശരിയായി അഭിനന്ദിച്ചു. അവന്‍റെ വാക്കുകളുടെ സൂചിതാർത്ഥം ഗ്രഹിപ്പാൻ സന്ദർഭവും സ്ഥലവും മനസ്സിൽ ഉണ്ടായിരിക്കണം.വീച 296.2

    അവൻ യേശുക്രിസ്തുവിനെ പ്രവചനങ്ങളുമായി ബന്ധിപ്പിക്കുകയും ദൈവാലയത്തെക്കുറിച്ചു സംസാരിക്കുകയും ചെയ്തപ്പോൾ പുരോഹിതൻ ഭയവിഹ്വലനായി തന്‍റെ വസ്ത്രം കീറി. അതു സ്തേഫാനോസിന്‍റെ ശബ്ദം എന്നേക്കുമായി അവസാനിക്കാൻ പോകുന്നതിന്‍റെ സൂചനയായിരുന്നു എന്ന് അവൻ ഗ്രഹിച്ചു. അവന്‍റെ പ്രസംഗമദ്ധ്യേ പെട്ടെന്നു ചരിത്രസംഭവങ്ങളെ നിർത്തിയിട്ട് കോപിഷ്ടരായ ന്യായാധിപന്മാരോടായിട്ട് പറഞ്ഞു: “ശാഠ്യക്കാരും ഹൃദയത്തിനും ചെവിക്കും പരിച്ഛേദന ഇല്ലാത്ത വരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെ നിങ്ങളും എല്ലായ്പോഴും പരിശുദ്ധാത്മാവിനോടു മറുത്തു നിലക്കുന്നു. പ്രവാചകന്മാരിൽ ഏവനെ നിങ്ങളുടെ പിതാക്കന്മാർ ഉപദ്രവിക്കാതിരുന്നിട്ടുള്ളൂ? നീതിമാനായവന്‍റെ വരവിനെക്കുറിച്ചു മുന്നറിയിച്ചവരെ അവർ കൊന്നുകളഞ്ഞു. അവന്നു നിങ്ങൾ ഇപ്പോൾ ദ്രോഹികളും കൊലപാതകന്മാരും ആയിത്തീർന്നു; നിങ്ങൾ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായ പ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല”വീച 296.3

    Larger font
    Smaller font
    Copy
    Print
    Contents