Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    മരണത്തിന്‍റെ തുടക്കം

    ഹാബേൽ ദൈവത്തിന്‍റെ പദ്ധതിയെ നീതീകരിച്ചപ്പോൾ കയീൻ കോപിഷ്ഠനായി സഹോദരനോടുള്ള കോപം വർദ്ധിച്ച് അവനെ കൊന്നു. ദൈവം കയീനോടു തന്‍റെ സഹോദരനെക്കുറിച്ച് അന്വേഷിച്ചു, കയീൻ കുറ്റബോധത്തോടെ തെറ്റായ വസ്തുത ഉച്ചരിച്ചു: “ഞാൻ എന്‍റെ അനുജന്‍റെ കാവൽക്കാരനോ? അവന്‍റെ പാപത്തെക്കുറിച്ച് ദൈവം അറിഞ്ഞുവെന്നും അവന്‍റെ ഹൃദയത്തിലെ നിരൂപണങ്ങൾപോലും ദൈവത്തിന് അറിയാമെന്നും കയീനോടു പറഞ്ഞു: “നിന്‍റെ അനുജന്‍റെ രക്തത്തിന്‍റെ ശബ്ദം ഭൂമിയിൽനിന്നു എന്നോടു നിലവിളിക്കുന്നു. ഇപ്പോൾ നിന്‍റെ അനുജന്‍റെ രക്തം നിന്‍റെ കയ്യിൽനിന്നു ഏറ്റുകൊൾവാൻ വായ്തുറന്ന ദേശം വിട്ടു നീ ശാപ്രഗസ്തനായി പോകേണം. നീ കൃഷി ചെയ്യുമ്പോൾ ഇനി മേലാൽ ഭൂമി അതിന്‍റെ വീര്യം നിനക്കു തരികയില്ല. നീ ഭൂമിയിൽ ഉഴലുന്നവൻ ആകും”വീച 56.2

    ഭൂമിക്കുണ്ടായ ശാപം ആദ്യം ലഘുവായിട്ടു മാത്രമെ അനുഭവപ്പെട്ടുള്ളൂ. എന്നാൽ ഇപ്പോൾ ഇരട്ടിശാപം അതിന്മേലുണ്ടായി, കയീനും ഹാബേലും പ്രതിനിധീകരിക്കുന്നത് രണ്ടുകൂട്ടം ജനങ്ങളെയാണ്. അതു മനുഷ്യന്‍റെ വീഴ്ച മുതൽ കർത്താവിന്‍റെ രണ്ടാം വരവുവരെയും ഉള്ള നീതിമാന്മാരെയും ദുഷ്ടന്മാരെയും, വിശ്വാസികളെയും അവിശ്വാസികളേയുമത്രെ, കയീൻ തന്‍റെ സഹോദരൻ ഹാബേലിനെ കൊന്നത് പ്രതിനിധീകരിക്കുന്നത് ദുഷ്ടന്മാർ നീതിമാന്മാരെ വെറുക്കുന്നതിന്‍റെ കാരണം തങ്ങളെക്കാൾ അവർ മെച്ചമായതിനാലാണെന്നത്രെ. അവർ നീതിമാന്മാരോട് അസൂയാലുക്കളായിരിക്കും. അതിനാൽ അവരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നത് അവരുടെ നീതിപ്രവർത്തനങ്ങൾ തങ്ങളുടെ പാപവഴികളെ കുറ്റംവിധിക്കയാലത്രെ.വീച 57.1

    ആദാമിന്‍റെ ജീവിതം സങ്കടവും താഴ്മയും നിരന്തര പശ്ചാത്താപവും ഉള്ളതായിരുന്നു. തന്‍റെ മക്കളെയും കൊച്ചുമക്കളെയും ദൈവത്തെക്കുറിച്ചുള്ള ഭയഭക്തി പഠിപ്പിച്ചത് പലപ്പോഴും തന്‍റെ പിൻഗാമികൾക്ക് ഇത്ര കഷ്ടപ്പാടുകൾ താൻ മൂലമാണല്ലോ ഉണ്ടായതെന്നുള്ള കൈപ്പേറിയ ഓർമ്മയുമായിട്ടാണ്. മനോഹരമായ തോട്ടത്തിൽനിന്ന് പുറത്തുവന്നപ്പോൾ താൻ മരിക്കണമെന്നുള്ള ചിന്ത അവനെ ഭയവിഹ്വലനാക്കി. മരണത്തെ അവൻ വീക്ഷിച്ചത് ഭയജനകമായ അത്യാപത്തായിട്ടാണ്. മനുഷ്യകുടുംബത്തിൽ മരണത്തിന്‍റെ ഭയങ്കരമായ യാഥാർത്ഥ്യം ഗ്രഹിച്ചത് തന്‍റെ സ്വന്തം മകൻ കയീൻ ഹാബേലിനെ കൊന്നപ്പോഴായിരുന്നു. തന്‍റെ ലംഘനത്തിന് ഏറ്റവും തിക്തമായ മനസ്സാക്ഷിക്കു ത്ത് മായി സ്വന്തം മകൻ ഹാബേലിനെ തനിക്കു നഷ്ടമായതും കയീനെ ഒരു കൊലയാളിയായി വീക്ഷിക്കേണ്ടിവന്നതും ദൈവം അവന്‍റെമേൽ ഉച്ചരിച്ച ശാപവും ആദാമിന്‍റെ ഹൃദയത്തെ സങ്കടംകൊണ്ടു നിറച്ചു തന്‍റെ പ്രഥമ ലംഘനത്തെക്കുറിച്ചു അവൻ സ്വയം വളരെ കൈപ്പുള്ളവനായിത്തീർന്നു. ദൈവത്തിൽനിന്നും വാഗ്ദത്തയാഗത്തിലൂടെയുള്ള ക്ഷമയ്ക്കായി ആദാം ദൈവത്തോടു യാചിച്ചു. പറുദീസയിൽ താൻ ചെയ്ത തെറ്റിനുള്ള ദൈവകോപത്തിന്‍റെ ആഴം അവൻ ഗ്രഹിച്ചു. പൊതുവേയുള്ള തിന്മ അവൻ കണ്ടു. അതു പിന്നീട വർദ്ധിച്ച ദൈവത്തെ പ്രകോപിപ്പിക്കയാൽ അവസാനം ഭൂമിയിലുള്ള എല്ലാ വരെയും ഒരു ജലപ്രളയത്താൽ നശിപ്പിക്കാൻ ദൈവം തീരുമാനിച്ചു. സ്രഷ്ടാവുതന്നെ മരണവിധി പ്രസ്ഥാവിച്ചത് ഭയങ്കരമായി അവനു തോന്നി അതിനുശേഷം നൂറ്റാണ്ടുകൾ താൻ ജീവിച്ചിരുന്ന നീതിയും കരുണയുമുള്ള ദൈവം ദുഃഖാർത്ഥമായ ജീവിതത്തിന് ഒരു അവസാനം വരുത്താൻ തീരുമാനിച്ചതും കണ്ടു.വീച 57.2

    ഇലകൾ പൊഴിയുകയും പുഷ്പങ്ങൾ വീഴുകയും ഇങ്ങനെ പ്രകൃതിയിലെ ജീർണ്ണാവസ്ഥ ദർശിക്കുകയും ചെയ്തപ്പോൾ ഇന്നു മനുഷ്യന്‍റെ മരണത്തിൽ മനുഷ്യർ വിലപിക്കുന്നതിനേക്കാൾ അധികമായി ആദാം കരഞ്ഞു. പുഷ്പങ്ങൾ ലോലവും മൃദുലവുമായതിനാൽ അവ കൊഴിഞ്ഞു വീഴുന്നത് സങ്കടത്തിന് വലിയ ഒരു കാരണം അല്ലായിരുന്നു. എന്നാൽ ഉയരമുള്ള വൻവൃക്ഷങ്ങളുടെ ഇലകൾ പൊഴിഞ്ഞു അഴുകി ഭൂമിയിൽ ചേരുന്നത് മനോഹരമായ പ്രകൃതിയുടെ നാശമായിട്ടാണ് അവന് കാണാൻ കഴിഞ്ഞത്. അതാണ് അവന് കൂടുതൽ ദുഃഖകാരണമായത്. ദൈവം അവയെ ഒക്കെയും സൃഷ്ടിച്ചത് മനുഷ്യന്‍റെ പ്രത്യേക നന്മയ്ക്കായിട്ടായിരുന്നു.വീച 58.1

    തന്‍റെ മക്കൾക്കും അവരുടെ മക്കൾക്കും ഒൻപതാം തലമുറവരെ ഏദെനിലെ ഭവനത്തെക്കുറിച്ചും അതിന്‍റെ ഭയങ്കര നഷ്ടത്തെക്കുറിച്ചും തന്‍റെ സ്വന്തം മകൻ ഹാബേലിന്‍റെ കൊലപാതകം കുടുംബത്തിലുണ്ടാക്കിയ ദുഃഖത്തെക്കുറിച്ചും ആദാം വിവരിച്ചുകൊടുത്തിരുന്നു. ദൈവകല്പന കർശനമായി പാലിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി അവനെ പഠിപ്പിക്കേണ്ടതിന് ദൈവം കൊടുത്ത കഷ്ടപ്പാടുകളെ അവൻ അവർക്കു വിവരിച്ചുകൊടുത്തു. പാപം ഏതു രീതിയിൽ ഉള്ളതായിരുന്നാലും ദൈവം അതിനു ശിക്ഷ നല്കും. ദൈവത്തെ അനുസരിക്കുന്നതിന് അവൻ അവരോട് അഭ്യർത്ഥിച്ചു. ദൈവത്തെ സ്നേഹിക്കയും ഭയപ്പെടുകയും ചെയ്യുന്നവരോടു ദൈവം കരുണയുള്ളവൻ ആയിരിക്കും.വീച 59.1

    ആദാമിന്‍റെ ലംഘനത്തിനുശേഷം ദൈവദൂതന്മാർ അവനുമായി സംസാരിച്ചു. വീണ്ടെടുപ്പിൻ പദ്ധതിയെക്കുറിച്ചും മനുഷ്യവർഗ്ഗം വീണ്ടെടുപ്പിന് അതീതരല്ലെന്നുള്ളതിനെപ്പറ്റിയും അവനെ അവർ അറിയിച്ചു. മനുഷ്യനും ദൈവവുമായുള്ള അകൽച്ച ഭയങ്കരമാണെങ്കിലും മനുഷ്യന്‍റെ രക്ഷയ്ക്കുവേണ്ടി ദൈവപുത്രന്‍റെ യാഗം ആവശ്യമായിത്തീർന്നു എന്നും അവർ അവനെ അറിയിച്ചു. എന്നാൽ അവരുടെ ഏകപ്രത്യാശ വിനയത്തോടും മാനസാന്തരത്തോടും വിശ്വാസത്തോടുംകൂടിയ ഒരു ജീവിതം ആയിരുന്നു. തങ്ങളുടെ രക്ഷകനായി ക്രിസ്തുവിനെ സ്വീകരിക്കുന്ന എല്ലാവർക്കും ക്രിസ്തുവിന്‍റെ യോഗ്യതയിന്മേൽ ദൈവവുമായി വീണ്ടും സൗഹൃദം നേടാം.വീച 59.2

    Larger font
    Smaller font
    Copy
    Print
    Contents