Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    29 - ക്രിസ്തുവിന്‍റെ ക്രൂശീകരണം

    ദൈവത്തിന്‍റെ പ്രിയപുത്രനായ ക്രിസ്തുവിനെ ക്രൂശിക്കുന്നതിന് ജനത്തിന് ഏല്പിച്ചുകൊടുത്തു. യേശുവിന്‍റെ ശിഷ്യന്മാരും ആ പ്രദേശത്തുള്ള വിശ്വാസികളും ജനമെല്ലാവരുമായി അവന്‍റെ പിന്നാലെ കാൽവറിയിലേക്കുപോയി. യേശുവിന്‍റെ പ്രിയശിഷ്യനായ യോഹന്നാനോടുകൂടി തന്‍റെ അമ്മയും ആ കൂട്ടത്തിലുണ്ടായിരുന്നു. അവളുടെ മാനസികവേദന അവർണ്ണനീയമായിരുന്നു എങ്കിലും അവൾ ശിഷ്യന്മാരോടൊപ്പം പ്രത്യാശിച്ചത് യേശു തന്‍റെ ശക്തി പ്രദർശിപ്പിച്ച് ശത്രുക്കളുടെ മുമ്പിൽ ദൈവപുത്രനായി പ്രത്യക്ഷപ്പെട്ട് വേദനപ്രദമായ ചുറ്റുപാടുകളെ നീക്കിക്കളയുമെന്നായിരുന്നു. അനന്തരം അവളുടെ മാത്യഹൃദയം യേശു അല്പം മുമ്പു പറഞ്ഞ കാര്യങ്ങൾ നിവൃത്തിയാകണമല്ലോ എന്നു ഓർമ്മിച്ചു.വീച 243.1

    യേശു പീലാത്തോസിന്‍റെ പടി കടക്കുംമുമ്പ് ബറബാസിനുവേണ്ടി ഒരുക്കിയ ക്രൂശു കൊണ്ടുവരികയും മുറിവേറ്റു രക്തം ഒലിക്കുന്ന യേശുവിന്‍റെ തോളിൽ വയ്ക്കുകയും ചെയ്തു. യേശുവിനോടുകൂടെ കഷ്ടപ്പെട്ടു ക്രൂശുമരണം സഹിക്കേണ്ട ബറബാസിന്‍റെ രണ്ടു സ്നേഹിതന്മാർക്കുള്ള കുരിശുകളും കൊണ്ടുവന്ന് അവർക്കു നല്കി. രക്ഷകൻ ഈ ഭാരം തോളിൽവെച്ച് ഏതാനും അടികൾ നടന്നപ്പോൾ രക്തം വാർന്നു നഷ്ടമായതിനാലും അമിതമായ ക്ഷീണവും വേദനയും മൂലവും മോഹാലസ്യപ്പെട്ട് നിലംപതിച്ചു.വീച 243.2

    യേശുവിന് ബോധം വന്നപ്പോൾ വീണ്ടും ക്രൂശു തോളിൽവച്ച് മുമ്പോട്ടു പോകാൻ നിർബന്ധിതനായി. ഏതാനും അടികൾ ഈ ഭാരവും പേറി മുമ്പോട്ടുപോയപ്പോൾ യേശു മരിച്ചതുപോലെ നിലത്തുവീണു. ആദ്യം മരിച്ചുപോയി എന്ന് അവർ പറഞ്ഞെങ്കിലും വീണ്ടും ബോധം വീണു. പുരോഹിതന്മാർക്കും ഭരണാധിപന്മാർക്കും തങ്ങളുടെ കഷ്ടപ്പെടുന്ന പ്രതികാരപാത്രമായ വ്യക്തിയോടു യാതൊരു സഹതാപവും ഉണ്ടായില്ല; എന്നാൽ അവനു ക്രൂശുമായി മുമ്പോട്ടുപോകാൻ കഴികയില്ലെന്ന് അവർ ഗ്രഹിച്ചു. എന്താണ് ചെയ്യേണ്ടതെന്ന് അവർ പരിഗണിച്ചുകൊണ്ടിരുന്നപ്പോൾ എതിർവശത്തുനിന്നും കുറേനെക്കാരനായ ശീമോൻ വരുന്നതുകണ്ട് പുരോഹിതന്മാരുടെ പ്രേരണയാൽ അവനെ പിടിച്ചു യേശുവിന്‍റെ ക്രൂശു ചുമപ്പാൻ നിർബന്ധിച്ചു. ശീമോന്‍റെ പുത്രന്മാർ യേശുവിന്‍റെ ശിഷ്യന്മാരായിരുന്നു. എന്നാൽ അവൻ ഒരിക്കലും യേശുവുമായി ബന്ധപ്പെട്ടിരുന്നില്ല.വീച 244.1

    ഒരു വലിയ ജനാവലി രക്ഷകന്‍റെ പിന്നാലെ കാൽവറിയിലേക്ക് പോയി; അവരിൽ അനേകരും അവനെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്തു; എന്നാൽ ചിലർ കരയുകയും അവൻ കൊടുത്ത അനുഗ്രഹങ്ങൾക്ക് സ്തുതി അർപ്പിക്കുകയും ചെയ്തു. യേശു പലവിധ രോഗങ്ങളിൽനിന്നും സൗഖ്യം നൽകിയവർ, മരിച്ചവരിൽനിന്നും ഉയിർപ്പിക്കപ്പെട്ടവർ ഇവരൊക്കെ യേശുവിന്‍റെ അത്ഭുതപ്രവൃത്തികളെ ആത്മാർത്ഥതയോടെ പ്രഖ്യാപിക്കുകയും ഒരു കള്ളനെപ്പോലെ യേശുവിനോട് പെരുമാറുവാൻ അവൻ ചെയ്ത തെറ്റെന്താണെന്ന് അറിയിക്കുവാൻ പറയുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്കു മുമ്പാണല്ലോ അവർ സന്തോഷപ്രദമായ ഹോശാന്നയിൽ യെരുശലേമിലേക്കുള്ള വിജയകരമായ യാത്രയിൽ കുരുത്തോലകൾ പിടിച്ചതും മറ്റും. എന്നാൽ, അപ്പോൾ അവനു സ്തുതി ഘോഷിച്ചതു ജനസമ്മതി നേടുന്നതിനായിരുന്നു; ഇപ്പോൾ, “അവനെ ക്രൂശിക്ക! അവനെ ക്രൂശിക്ക!” എന്ന് അട്ടഹസിക്കുന്നു.വീച 244.2

    Larger font
    Smaller font
    Copy
    Print
    Contents