Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    പത്രൊസിന്‍റെ പ്രസംഗം

    ഇപ്രകാരമുള്ള ശക്തി മനുഷ്യരുടെമേൽ വരുന്നതു അവരെ ഒരു പ്രത്യേക ജോലിക്കുവേണ്ടി ഒരുക്കുവാനാണെന്നു പ്രവാചകൻ മുൻകൂട്ടി പറഞ്ഞിരിക്കുന്നു. യോവേൽ പ്രവചനത്തിന്‍റെ നേരിട്ടുള്ള നിറവേറലാണ് ഈ പ്രകടനമെന്ന് പത്രൊസ് അവരെ കാണിച്ചു.വീച 272.1

    ക്രിസ്തുവിന്‍റെ വംശാവലി നേരിട്ടു ദാവീദിന്‍റെ മാന്യമായ ഗോത്രത്തിലേക്കാണു പത്രൊസ് പിന്നോട്ടു ചൂണ്ടിക്കാട്ടിയത്. യേശുവിനോട് അവർക്കുള്ള വിരോധം മൂലം യേശുവിന്‍റെ അത്ഭുത പ്രവൃത്തികളെ അവർ അംഗീകരിക്കയില്ലെന്ന് പത്രൊസിന് അറിയാമായിരുന്നു. എന്നാൽ യെഹൂദന്മാർ തങ്ങളുടെ ആരാധ്യനായ ഗോത്രപിതാവായി ദാവീദിനെ പരിഗണിച്ചിരുന്നു. പത്രൊസു പറഞ്ഞു.വീച 272.2

    “ഞാൻ കർത്താവിനെ എപ്പോഴും എന്‍റെ മുമ്പിൽ കണ്ടിരുന്നു; അവൻ എന്‍റെ വലത്തുഭാഗത്തിരിക്കയാൽ ഞാൻ കുലുങ്ങിപ്പോകയില്ല. അതു കൊണ്ടു എന്‍റെ ഹൃദയം സന്തോഷിച്ചു. എന്‍റെ നാവ് ആനന്ദിച്ചു. എന്‍റെ ജഡവും പ്രത്യാശയോടെ വസിക്കും. നീ എന്‍റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്‍റെ പരിശുദ്ധനെ ദ്രവത്വം കാണാൻ സമ്മതിക്കുകയുമില്ല”വീച 273.1

    ദാവീദിന് തന്നെക്കുറിച്ച് അങ്ങനെ പറയുവാൻ സാധിക്കയില്ല എന്നും സുനിശ്ചിതമായും യേശുവിനെക്കുറിച്ചാണത്രെ എന്നുമാണ് പത്രൊസ് ഇവിടെ കാണിക്കുന്നത്. മറ്റുള്ളവരെപ്പോലെ ദാവീദു സ്വാഭാവികമായി മരിക്കയും അവന്‍റെ കല്ലറ അക്കാലം വരെയും വളരെ സൂക്ഷ്മതയോടെ പരിരക്ഷിക്കുകയും ചെയ്തിരുന്നു. ദാവീദിനെ യിസ്രായേലിന്‍റെ രാജാവും ഒരു പ്രവാചകനുമായി ദൈവം പ്രത്യേകം മാനിച്ചിരുന്നു. പ്രവചന ദർശനത്തിൽ ക്രിസ്തുവിന്‍റെ ഭാവിജീവിതത്തെയും ശുശ്രൂഷയെയും അവനു കാണിച്ചുകൊടുത്തു. അവർ യേശുവിനെ നിരസ്സിക്കുന്നതും, ന്യായം വിസ്തരിക്കുന്നതും, ക്രൂശീകരിക്കുന്നതും, അവന്‍റെ ശവസംസ്കാരവും, ഉയിർത്തെഴുന്നേല്പും, സ്വർഗ്ഗാരോഹണവും എല്ലാം ദാവീദ് കണ്ടു.വീച 273.2

    ദാവീദ് സാക്ഷീകരിക്കുന്നത് യേശു കല്ലറയിൽ കിടക്കുവാനുള്ളവനല്ല, അവന്‍റെ ശരീരം ദ്രവത്വം കാണുകയുമില്ലെന്നത്രെ. ഈ പ്രവചന നിവൃത്തി നസ്രായനായ യേശുവിൽ നടന്നുവെന്നു പത്രൊസ് കാണിക്കുന്നു. യേശുവിന്‍റെ ശരീരത്തിനു ദ്രവത്വം സംഭവിക്കുന്നതിനുമുമ്പ് ദൈവം അവനെ കല്ലറയിൽനിന്ന് ഉയിർപ്പിച്ചു. ഇപ്പോൾ അവൻ സ്വർഗ്ഗത്തിൽ ഏറ്റം ഉയർത്തപ്പെട്ടവനായിരിക്കുന്നു.വീച 273.3

    യേശു ദൈവപുത്രനെന്നുള്ള ആശയത്തെ ഇതുവരെ പരിഹസിച്ചിരുന്ന വലിയൊരുകൂട്ടം ആ സ്മരണീയ ദിനത്തിൽ സത്യം ഗ്രഹിക്കുകയും അവനെ തങ്ങളുടെ രക്ഷകനായി അംഗീകരിക്കുകയും ചെയ്തു. മൂവായിരം പേർ അന്നു സഭയോടു ചേർന്നു. അപ്പൊസ്തലന്മാർ പരിശുദ്ധാത്മ ശക്തിയോടെ സംസാരിച്ചു. അവരുടെ വാക്കുകളെ നിക്ഷേധിക്കുവാൻ കഴിഞ്ഞില്ല. കാരണം പരിശുദ്ധാത്മ വർഷത്തോടുകൂടെ അവർ അത്ഭു തങ്ങളും പ്രവർത്തിച്ചു. അപ്പൊസ്തലന്മാർതന്നെയും ഈ വലിയ ആത്മ നേട്ടത്തിൽ അതിശയിച്ചു. ജനമെല്ലാം അത്ഭുത സ്തബ്ധരായി. തങ്ങളുടെ മുൻവിധിയും മതഭ്രാന്തും ഉപേക്ഷിക്കാത്തവർ ഭയചകിതരായി എതിർക്കുവാനോ ശബ്ദം ഉയർത്തുവാനോ കഴിയാതെ അതെല്ലാം തൽക്കാലം അവസാനിപ്പിച്ചു.വീച 273.4

    അപ്പൊസ്തലന്മാരുടെ വാദഗതി എത്രതന്നെ വ്യക്തവും ഉത്തമബോദ്ധ്യവും വരുത്തുന്നതായിരുന്നിട്ടും അത് യെഹൂദന്മാരുടെ മുൻവിധിയെ നീക്കം ചെയ്തില്ല. കാരണം അത് അനേക തെളിവുകൾക്ക് എതിർനിന്നതാണ്. എന്നാൽ പരിശുദ്ധാത്മാവ് ആ വാദഗതിയെ ദിവ്യശക്തിയോടെ അവരുടെ ഹൃദയത്തിലാക്കി. അവ സർവ്വശക്തന്‍റെ അമ്പുപോലെ മൂർഛയേറിയതായിരുന്നു. മഹത്വത്തിന്‍റെ കർത്താവിനെ നിരസ്സിക്കുകയും ക്രൂശിക്കുകയും ചെയ്ത അവരുടെ ഭയങ്കര തെറ്റിനെ കുറ്റം വിധിക്കുന്നതായിരുന്നു. “ഇതു കേട്ടിട്ടവർ ഹൃദയത്തിൽ കുത്തുകൊണ്ട് പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: സഹോദരന്മാരായ പുരുഷന്മാരേ ഞങ്ങൾ എന്തു ചെയ്യേണ്ടു? എന്നു ചോദിച്ചു.” അപ്പോൾ പത്രൊസ് അവരോടു നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്‍റെ നാമത്തിൽ സ്നാനം ഏല്പിൻ, എന്നാൽ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും.”വീച 274.1

    കുറ്റം ചുമത്തപ്പെട്ട ജനം ക്രിസ്തുവിനെ നിരസിച്ചതു അവർ പുരോഹിതന്മാരാലും ഭരണകർത്താക്കളാലും വഞ്ചിക്കപ്പെടുകയാലാണെന്നും അവരിൽനിന്നു ഉപദേശം ആരായുകയും നേതാക്കൾ ക്രിസ്തുവിനെ അംഗീകരിച്ചിട്ട് അവരും സ്വീകരിക്കാമെന്നുവെച്ചാൽ അവർ ക്രിസ്തുവിനെ ഒരിക്കലും സ്വീകരിക്കയില്ലെന്നും പത്രൊസ് അവരെ ഉത്ബോധിപ്പിച്ചു. ശക്തിമാന്മാരായ അവർ വിശുദ്ധന്മാരെ അഭിനന്ദിച്ചെങ്കിലും ഭൗമിക മോഹത്തിനും ധനസമ്പാദനത്തിനും അതിമോഹമുള്ളവരായിരുന്നു. ക്രിസ്തുവിൽ നിന്ന് വെളിച്ചം ലഭിക്കുന്നതിന് അവർ ഒരിക്കലും വരികയില്ല. യേശു ദൈവപുത്രനാണെന്നുള്ളതിനു ശക്തിയേറിയ തെളിവുകൾ നൽകിയിട്ടും ദുർവാശിയോടുകൂടിയ അവിശ്വാസത്തിനു അവരുടെമേൽ കഠിനമായ ദൈവശിക്ഷ ഉണ്ടാകുമെന്നു യേശു മുൻകൂട്ടി പറഞ്ഞു.വീച 274.2

    ഈ സമയം മുതൽ ശിഷ്യന്മാരുടെ ഭാഷ വാക്കിലും ഉച്ചാരണത്തിലും നിർമ്മലവും ലളിതവും ശരിയായിട്ടുള്ളതും ആയിരുന്നു. അവരുടെ ദേശീയ ഭാഷയായാലും അന്യഭാഷയായാലും അവർക്ക് ഒരുപോലെ ശരിയായി കൈകാര്യം ചെയ്യാൻ കഴിഞ്ഞു. ഈ എളിയ മനുഷ്യർ ഒരിക്കലും പ്രവാചക സ്കൂളിൽ പഠിച്ചിട്ടില്ല. അവർ സത്യം ശ്രേഷ്ഠവും നിർമ്മലവുമായി നല്കിയപ്പോൾ കേൾവിക്കാരെല്ലാം അതിശയിച്ചു. അവർക്കു വ്യക്തിപരമായി ലോകത്തിന്‍റെ അറ്റത്തോളം പോകാൻ കഴിഞ്ഞില്ല. എന്നാൽ എല്ലാദേശങ്ങളിൽ നിന്നുമുള്ളവർ അന്നവിടെ കൂടിയിരുന്നു. അവരെല്ലാം സത്യം സ്വീകരിച്ച് ഭവനങ്ങളിലേക്കുപോയി. അവരുടെ ജനത്തിനു സത്യം വെളിപ്പെടുത്തുകയും ആത്മാക്കളെ ക്രിസ്തുവിനുവേണ്ടി ആദായപ്പെടുത്തുകയും ചെയ്തു.വീച 275.1