Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    വരുംതലമുറകൾക്ക് ഒരു മാതൃക

    യിസ്രായേല്യരുടെ തുടർച്ചയായുള്ള പിറുപിറുപ്പും അവരുടെ ലംഘനത്തിൽ ദൈവത്തിന്‍റെ കോപവും അവരുടെ വിശുദ്ധ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഭൂമിയിൽ എല്ലാക്കാലത്തും ജീവിച്ചിരിക്കുന്ന വരുടെ മേന്മയ്ക്കായിട്ടും പ്രത്യേകിച്ചും കാലാന്ത്യത്തിനടുത്ത് ജീവിക്കുന്നവർക്ക് ഒരു മുന്നറിയിപ്പും ആയിട്ടാണ്. കൂടാരനിർമ്മാണത്തിന് ആവശ്യമായ സാധനങ്ങൾ സന്തോഷത്തോടുകൂടി ശേഖരിക്കുന്നവരുടെ മാതൃക ദൈവത്തെ യഥാർത്ഥമായി ആരാധിക്കുന്നതിന് ഇഷ്ടമായിട്ടുള്ളവർക്ക് ഒരു ഉദാഹരണമാണ്. ദൈവത്തിന്‍റെ വിശുദ്ധ സാന്നിധ്യത്തിന്‍റെ അനുഗ്രഹത്തിന് വിലകല്പിക്കുന്നവർ അവരെ ദൈവം സന്ധിക്കുവാൻ ഒരു സ്ഥലം ഒരുക്കുമ്പോൾ അവരുടെ ലൗകിക സുഖത്തേക്കാൾ തങ്ങളുടെ സ്വർഗ്ഗീയ അനുഗ്രഹങ്ങൾക്കു കൂടുതൽ വില കല്പിക്കണം. അവർ ദൈവത്തിന് ഒരു സ്ഥലം ഒരുക്കുകയാണ് എന്ന് മനസ്സിലാക്കണം.വീച 165.2

    ദൈവത്തിന് തന്‍റെ ജനത്തെ സന്ദർശിക്കുവാനായി മാത്രം ഒരുക്കുന്ന കെട്ടിടം വളരെ സൂക്ഷ്മതയോടെ ക്രമീകരിക്കുന്നത് വളരെ പ്രാധാന്യം അർഹിക്കുന്നതത്രെ - അവ സുഖപ്രദവും ശുചിത്വമുള്ളതും സൗകര്യപ്രദവും ആയിരിക്കുകയും വേണം; കാരണം അത് ദൈവത്തിനുവേണ്ടി പ്രതിഷ്ഠിക്കപ്പെടുകയും ദൈവം ആ ഭവനത്തിൽ വസിപ്പാൻ പ്രാർത്ഥിക്കുകയും തന്‍റെ വിശുദ്ധ സാന്നിദ്ധ്യത്താൽ അത് പരിശുദ്ധമാക്കപ്പെടുകയും വേണം. ദൈവത്തിന് സന്മനസ്സോടെയും ഔദാര്യമായും കൊടുത്തതുമൂലം വേല പൂർത്തിയാക്കിയിട്ട് പണിക്കാർ ഇനി ഔദാര്യദാനങ്ങൾ കൊണ്ടു വരേണ്ട എന്നു പറഞ്ഞു.വീച 166.1

    Larger font
    Smaller font
    Copy
    Print
    Contents