Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ശിഷ്യന്മാരുമായുള്ള നാല്പതു ദിനങ്ങള്‍

    യേശു ശിഷ്യന്മാരോടുകൂടെ നാല്പതു ദിനങ്ങൾ കഴിക്കയും അവൻ ദൈവരാജ്യത്തിന്‍റെ യാഥാർത്ഥ്യം പൂർണ്ണമായി വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്തപ്പോൾ അവരുടെ ഹൃദയത്തിനു സന്തോവും ആനന്ദവും ഉണ്ടായി. അവർ കാണുകയും കേൾക്കുകയും ചെയ്ത അവന്‍റെ കഷ്ടപ്പാടുകൾ, മരണം, ഉയിർപ്പ്, തങ്കലേക്കു വരുവാനുള്ളവർ, ജീവൻ പ്രാപിക്കാനായി പാപത്തിനുവേണ്ടി താൻ നിർവ്വഹിച്ച യാഗം ഇവയ്ക്കെല്ലാം സാക്ഷ്യം പറയുവാൻ അവർക്കു കല്പന കൊടുത്തു. വളരെ ദയാപുരസരം അവൻ അവരോടു പറഞ്ഞു. അവർക്കു പീഡനവും പ്രയാസങ്ങളും ഉണ്ടാകും; എന്നാൽ അവരുടെ അനുഭവങ്ങളും കർത്താവു പറഞ്ഞ വചനങ്ങളും ഓർക്കുമ്പോൾ അവർക്ക് ആശ്വാസം കണ്ടെത്താനാകും. സാത്താന്‍റെ പരീക്ഷകളെ എതിർത്തു വിജയം പ്രാപിച്ചതു ശോധനകളിൽകൂടെയും കഷ്ടതകളിൽകൂടെയും ആണെന്നു അവൻ അവരോടു പറഞ്ഞു. സാത്താന് അവന്മേൽ ശക്തിയില്ല, എന്നാൽ അവന്‍റെ പരീക്ഷകൾ യേശുവിൽ വിശ്വസിക്കുന്നവരിൽ നേരിട്ടു പ്രയോഗിക്കും. എന്നാൽ അവർക്ക് അവനെ യേശു പരാജയപ്പെടുത്തിയതുപോലെ തോല്പിക്കാം. ശിഷ്യന്മാർക്കു അത്ഭുതങ്ങൾ പ്രവർത്തിപ്പാൻ യേശു ശക്തി നല്കി. ദുഷ്ടന്മാരാൽ അവർ പീഡിപ്പിക്കപ്പെടുമെന്നും യേശു പറഞ്ഞു. അവർ വിടുവിക്കപ്പെടുന്നതിന് സമയാസമയങ്ങളിൽ ദൂതന്മാരെ അയയ്ക്കും. അവരുടെ ദൗത്യം നിറവേറപ്പെടുന്നതുവരെ അവരുടെ ജീവൻ എടുക്കുവാൻ സാദ്ധ്യമല്ല; അവർ വഹിച്ച സാക്ഷ്യം രക്തത്താൽ മുദ്രയിടുന്നതിനാവശ്യപ്പെടും.വീച 264.1

    അവന്‍റെ ഉത്കണ്ഠാകുലരായ പിൻഗാമികൾ സന്തോഷത്തോടെ അവന്‍റെ ഉപദേശം ശ്രദ്ധിച്ചു. അവന്‍റെ വായിൽനിന്ന് വരുന്ന ഓരോ വാക്കും ആർത്തിയോടെ ആസ്വദിച്ചു. ഇപ്പോൾ അവൻ ലോകരക്ഷകനെന്നു സുനിശ്ചിതമായി അറിഞ്ഞു. അവന്‍റെ വാക്കുകൾ അവരുടെ ഹൃദയത്തിൽ ആഴമായി പതിഞ്ഞു. അവരുടെ സ്വർഗ്ഗീയ ഗുരുവിൽ നിന്നു പെട്ടെന്നു വേർപെടുമെന്നുള്ളതിലും അവന്‍റെ വായിൽനിന്നുള്ള ആശ്വാസവചനങ്ങൾ ഇനി കേൾക്കാൻ പറ്റുകയില്ലെന്നുള്ളതിലും അവർ സങ്കടപ്പെട്ടു. എന്നാൽ അവരുടെ ഹൃദയം യേശുവിന്‍റെ വചനത്താൽ ഏറ്റം അധികം സന്തുഷ്ടമായി. അവൻ അവർക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു എന്നും സ്ഥലം ഒരുക്കിയിട്ടു വീണ്ടും വന്ന് അവരെ ചേർത്ത് എന്നേക്കും അവരോടുകൂടെ ജീവിക്കുമെന്നും അവർക്ക് ആശ്വാസപ്രദനെ അയയ്ക്കുമെന്നും വാഗ്ദത്തം ചെയ്തു. അവരെ സകലസത്യത്തിലേക്കും നയിക്കുന്നതു പരിശുദ്ധാത്മാവാണ്. “അവൻ കൈ ഉയർത്തി അവരെ അനുഗ്രഹിച്ചു.” ലൂക്കൊ. 24:50.വീച 265.1