Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    ഒരു വിശുദ്ധ ദൂത്

    മനുഷ്യന് എപ്പോഴെങ്കിലും നൽകിയിട്ടുള്ളതിൽ വച്ചേറ്റവും ഭയങ്കരഭീഷണിപ്പെടുത്തുന്ന ദൂതു മൂന്നാം ദൂതന്‍റെ ദൂതിൽ അടങ്ങിയിരിക്കുന്നു. കരുണകൂടാത്ത ദൈവകോപത്തിന് ഇടംകൊടുക്കുന്ന പാപം ഭയങ്കരമായിരിക്കണം. ഈ പ്രധാന കാര്യത്തെക്കുറിച്ച് മനുഷ്യർ അന്ധകാരത്തിലായിരിക്കാൻ പാടില്ല; ദൈവത്തിന്‍റെ ന്യായവിധി നടത്തുന്നതിനുമുമ്പെ എന്തുകൊണ്ടവർക്ക് അത് ഉണ്ടാകുന്നുവെന്നറിഞ്ഞു അതിൽനിന്നും ഒഴിഞ്ഞിരിപ്പാൻ അവർക്കു കഴിയണം.വീച 432.1

    മഹാമത്സരത്തിൽ രണ്ടു വ്യത്യസ്ത കൂട്ടർ കാണപ്പെടുന്നു. ഒരു കൂട്ടർ “മൃഗത്തെയും അതിന്‍റെ പ്രതിമയെയും നമസ്കരിച്ചു അതിന്‍റെ മുദ്ര ഏല്ക്കുകയും,” അങ്ങനെ മൂന്നാം ദൂതിനാൽ നല്കപ്പെട്ട ഭയങ്കര ന്യായ വിധി സ്വയം തങ്ങളുടെമേൽ വരുത്തുകയും ചെയ്യുന്നു. മറ്റൊരു കൂട്ടർ ലോകത്തിനെതിരായി “ദൈവകല്പന അനുസരിക്കുകയും യേശുവിങ്കലുള്ള വിശ്വാസം കാത്തുകൊള്ളുകയും ചെയ്യുന്നു.” വെളി. 14:12.വീച 432.2

    മൂന്നാം ദൂതന്‍റെ ദൂതു ലഭിച്ചവർക്കുമുമ്പിൽ അത്ര ഗൗരവമേറിയ സത്യങ്ങളാണ് തുറക്കപ്പെട്ടത്; അവർ തങ്ങളുടെ അനുഭവം പുനരവലോകനം ചെയ്തപ്പോൾ ക്രിസ്തുവിന്‍റെ രണ്ടാംവരവിന്‍റെ ദൂത് ആദ്യമായി ഘോഷിച്ച് കേട്ട സമയമെന്ന് 1844 കടന്നുപോകുമ്പോളുണ്ടായ അവരുടെ നിരാശ വിശദീകരിക്കപ്പെടുകയും അവരുടെ ഹൃദയങ്ങളിൽ പ്രത്യാശയും സന്തോഷവും വീണ്ടും സംജാതമാവുകയും ചെയ്തു. സമാഗമന കൂടാരത്തിൽനിന്നുള്ള വെളിച്ചം ഭൂത, വർത്തമാന, ഭാവി കാര്യങ്ങളിൽ പ്രസരിക്കുകയും ദൈവമാണ് അവരെ തന്‍റെ തെറ്റിക്കൂടാത്ത ദിവ്യപരിപാലനത്തിലേക്കു നയിച്ചതെന്നു ഗ്രഹിക്കുകയും ചെയ്തു. ഇപ്പോൾ പുതിയ ധൈര്യത്തോടും ഉറച്ച വിശ്വാസത്തോടുംകൂടെ മൂന്നാം ദൂതന്‍റെ മുന്നറിയിപ്പിൻ ദൂതു നൽകുവാൻ അവരും ചേർന്നു. 1844 മുതൽ പ്രവചന നിവൃത്തിയായി മൂന്നാം ദൂതന്‍റെ ദൂതിൽക്കൂടെ ലോകശ്രദ്ധ സത്യശബ്ബത്തിലേക്കു ക്ഷണിക്കപ്പെടുകയും ദൈവത്തിന്‍റെ വിശുദ്ധദിനാചരണത്തിലേക്കു നിരന്തരം ധാരാളം ആളുകൾ മടങ്ങിവരികയും ചെയ്തു തുടങ്ങി.വീച 432.3

    Larger font
    Smaller font
    Copy
    Print
    Contents