Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    അഭിവൃദ്ധിയുടെ നാളുകൾ

    യിസ്രായേൽ മക്കൾ അടിമകൾ ആയിരുന്നില്ല. മറ്റു പല മിസ്രയീമ്യരും ചെയ്തുപോലെ അവരുടെ കന്നുകലികളെയോ, വസ്തുക്കളെയോ, തങ്ങളെത്തന്നെയോ ഭക്ഷണത്തിനുവേണ്ടി ഫറവോനു വിറ്റില്ല. രാഷ്ട്രത്തിന് യോസേഫ് നല്കിയ സേവനത്തിനുവേണ്ടി അവന്‍റെ സഹോദരന്മാർക്ക അവരുടെ കന്നുകാലികളും ജനങ്ങളുമായി പാർക്കുന്നതിന് ഒരു സ്ഥലം കൊടുത്തു. ഫറവോൻ യോസേഫിന്‍റെ ജ്ഞാനത്തെയും രാഷ്ട്രത്തിനു വേണ്ടി ചെയ്ത സേവനത്തേയും അഭിനന്ദിച്ചു. പ്രത്യേകിച്ചു അവർക്കുണ്ടായ ദീർഘകാലക്ഷാമത്തിനുള്ള ഒരുക്കങ്ങളെല്ലാം സ്തുത്യർഹമായിരുന്നു. യോസേഫിന്‍റെ ബുദ്ധിപൂർവ്വമുള്ള കാര്യനിർവ്വഹണത്തിന് രാജ്യം മുഴുവനും അവനോടു കടപ്പെട്ടിരിക്കുന്നു. അതിന് നന്ദിസൂചകമായി യോസേഫിനോട് പറഞ്ഞു: “ഇതാ, മിസ്രയീം ദേശത്തിനൊക്കെയും ഞാൻ നിന്നെ മേലധികാരി ആക്കിയിരിക്കുന്നു. രാജ്യത്തിന്‍റെ നല്ല ഭാഗത്ത് നിന്‍റെ പിതാവും സഹോദരന്മാരും താമസിച്ചുകൊള്ളട്ടെ. അവർ ഗോശൻ ദേശത്തു പാർക്കട്ടെ. അവരുടെ കൂട്ടത്തിൽ പ്രവർത്തനശേഷിയുള്ളവർ എന്‍റെ കന്നു കാലികൾക്കുമേൽവിചാരകരായിരിക്കട്ടെ”.വീച 112.2

    “യോസേഫ് അവന്‍റെ പിതാവിനും സഹോദരന്മാർക്കും മിശ്രയീമിൽ അവകാശം കൊടുത്തു. ഫറവോൻ കല്പിച്ചതുപോലെ ഏറ്റം നല്ല സ്ഥലത്ത് രമെസേസിൽ താമസിപ്പിച്ചു. യോസേഫ് തന്‍റെ പിതാവിനും സഹോദരന്മാരുടെ കുടുംബത്തിനും ആവശ്യമായ ആഹാരം കൊടുത്ത് പോഷിപ്പിച്ചു”.വീച 113.1

    മിസ്രയീമിലെ രാജാവ് യോസേഫിന്‍റെ പിതാവിനോടും സഹോദരങ്ങളോടും കരമൊന്നും ആവശ്യപ്പെട്ടില്ല. അവർക്ക് ഭക്ഷണം സുലഭമായി നല്കാൻ യോസേഫിനെ അനുവദിച്ചിരുന്നു. ഭരണാധികാരികളോട് രാജാവ് പറഞ്ഞു: “യോസേഫിന്‍റെ ദൈവത്തോടും അവനോടും ഇത്ര അധികം ഭക്ഷണശേഖരത്തിനു നാം കടപ്പെട്ടവരല്ലേ? അവന്‍റെ ജ്ഞാനം കൊണ്ടല്ലേ നാം ഇത്രയധികം ഭക്ഷണം ശേഖരിച്ചത്? മറ്റു രാജ്യങ്ങൾ നശിക്കുമ്പോൾ നമുക്ക് ആവശ്യത്തിനുണ്ട്. അവന്‍റെ കാര്യനിർവ്വഹണംകൊണ്ടു നാം ഇന്നു വളരെ അധികം ധന്യമായിരിക്കുന്നു’,വീച 113.2

    “യോസേഫും അവന്‍റെ സഹോദരന്മാരും ആ തലമുറ മുഴുവൻ മരിച്ചു. യിസ്രായേൽ മക്കൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ദേശം അവരെക്കൊണ്ട് നിറഞ്ഞു. ഇപ്പോൾ യോസേഫിനെ അറിയാത്ത ഒരു രാജാവ് മിസ്രയീമിന്‍റെ അധിപനായിത്തീർന്നു. അവൻ തന്‍റെ ജനത്തോട് പറഞ്ഞു. “യിസ്രായേൽ മക്കൾ നമെക്കാൾ കൂടുതലും ശക്തരുമാണ്. അവരോട് ബുദ്ധിപൂർവ്വം പെരുമാറുക. ഒരു യുദ്ധം ഉണ്ടായാൽ അവർ ശത്രുപക്ഷത്തു ചേർന്നാൽ അവർ നമ്മെ തോൽപിക്കും. അതിനാൽ അവരെ പുറത്താക്കുക”.വീച 113.3

    Larger font
    Smaller font
    Copy
    Print
    Contents