Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അഗ്നിസ്തംഭം

    അവർ സുക്കോത്തിൽനിന്ന് യാത്ര പുറപ്പെട്ടു ഏഥാമിൽ പാളയം അടിച്ചു. അതു മരുഭൂമിക്കു സമീപമായിരുന്നു. അവർക്കു രാത്രി വെളിച്ചം കിട്ടുവാൻ അഗ്നിസ്തംഭത്തിലും പകൽ വഴികാട്ടിയായി മേഘസ്തംഭത്തിലും ദൈവം അവർക്കു മുമ്പായി പോയ്ക്കൊണ്ടിരുന്നു. ദൈവം അവരെ കടൽക്കരയിലേക്കു വഴിനടത്തുകയിൽ താൻ ദയാലുവും ന്യായവിധി നടത്തുന്നവനുമായ ദൈവമാണെന്ന് അവർക്ക് വെളിപ്പെടുത്തി. ഫറവോൻ അവരെ പിൻതുടരുമെന്നു ദൈവം മോശെയെ അറിയിച്ചു. കടലിനടുത്ത് എവിടെ പാളയമടിക്കണമെന്നും അറിയിച്ചു. ഫറവോന്‍റെയും അവന്‍റെ സൈന്യത്തിന്‍റെയും മുമ്പിൽ ദൈവം മോശെയെ മാനിക്കുമെന്നും മോശെയോടു പറഞ്ഞു.വീച 131.1

    എബ്രായർ മിസ്രയീമിൽനിന്നു പോയി ഏതാനും ദിവസം കഴിഞ്ഞപ്പോൾ അവർ മിസ്രയീമിൽനിന്നും ഓടിപ്പോയിട്ടു മടങ്ങിവന്ന് ഫറവോനെ സേവിക്കയില്ലെന്നു മിസ്രയീമ്യർ രാജാവിനോടു പറഞ്ഞു. അവർ മിസ്രയീം വിട്ടുപോകാൻ അനുവദിച്ചതിൽ ഖേദിക്കുകയും അവരുടെ സേവനം നഷ്ടമായതിൽ വലിയ നഷ്ടം നേരിട്ടു എന്നു ഗ്രഹിക്കുകയും ചെയ്തു. ദൈവത്തിന്‍റെ ന്യായവിധിയിൽ അവർ വളരെ കഷ്ടങ്ങൾ സഹിക്കേണ്ടി വന്നിട്ടും അതു വകവെയ്ക്കാതെ അവർ ഹൃദയങ്ങളെ കഠിനമാക്കി അവരെ പിൻതുടർന്നു. ശക്തി പ്രയോഗിച്ചു മടക്കി മിസ്രയീമിലേക്കു കൊണ്ടുപോകണമെന്നു അവർ തീരുമാനിച്ചു. രാജാവ് ഒരു വലിയ സൈന്യവും അറുന്നൂറു രഥങ്ങളുമായി അവരെ അനുധാവനം ചെയ്തു സമുദ്രതീരത്തു പാളയമടിച്ചതിനും അപ്പുറമെത്തി.വീച 131.2

    ഫറവോൻ അടുത്തു വരുമ്പോൾ തല ഉയർത്തി മിസ്രയീമ്യർ പിന്നാലെ വരുന്നതുകണ്ട് യിസ്രായേല്യർ ഏറ്റവും ഭയപ്പെട്ടു. യിസ്രയേൽ മക്കൾ യഹോവയോടു നിലവിളിച്ചു. അവർ മോശെയോടു, “മിസ്രയീമിൽ ശവക്കുഴി ഇല്ലാഞ്ഞിട്ടോ നീ ഞങ്ങളെ മരുഭൂമിയിൽ മരിക്കാൻ കൂട്ടിക്കൊണ്ടുവന്നത്? നീ ഞങ്ങളെ മിസ്രയീമിൽനിന്നു വിടുവിച്ചതിനാൽ ഞങ്ങളോടീ ചെയ്തത് എന്ത്? മിസ്രയീമ്യർക്ക് വേല ചെയ്യുവാൻ ഞങ്ങളെ വിടേണം എന്നു ഞങ്ങൾ മിസ്രയീമിൽവച്ചു നിന്നോടു പറഞ്ഞില്ലയോ? മരുഭൂമിയിൽ മരിക്കുന്നതിനെക്കാൾ മിസ്രയീമ്യർക്കു വേല ചെയ്യുന്നതായിരുന്നു നല്ലതെന്നു പറഞ്ഞു”. അതിനു മോശെ ജനത്തോട്, “ഭയപ്പെടേണ്ടാ; ഉറച്ചു നിൽപിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്യുവാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ, നിങ്ങൾ ഇന്നു കണ്ടിട്ടുള്ള മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല. യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും. നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നുപറഞ്ഞു.”വീച 132.1

    എത്ര പെട്ടെന്നു യിസ്രായേൽ ദൈവത്തെ അവിശ്വസിച്ചു. മിസ്രയീമിലുണ്ടായിരുന്ന ന്യായവിധികളാൽ ദൈവം രാജാവിനെ നിർബ്ബന്ധിച്ച് അവരെ അവിടെനിന്നും അയച്ചതിനു അവർ സാക്ഷികളായിരുന്നു. എന്നാൽ അവരുടെ വിശ്വാസം ശോധന ചെയ്യപ്പെട്ടപ്പോൾ അവരുടെ വിടുതലിനു വേണ്ടി ദൈവശക്തി പ്രകടമാക്കിയതിനെ അവർ കണ്ടതു കൂട്ടാക്കാതെ പിറുപിറുത്തു. അവരുടെ ആവശ്യത്തിൽ ദൈവത്തെ ആശ്രയിക്കേണ്ടതിനുപകരം അവർ വിശ്വസ്തനായ മോശെയ്ക്കക്കെതിരായി പിറുപിറുത്തപ്പോൾ അവർ മിസ്രയീമിൽവച്ചു പറഞ്ഞ അവിശ്വസ്ഥതയുടെ വാക്കുകളാണ് മോശെയ്ക്കു ഓർമ്മയിൽ വന്നത്. അവരുടെ കഷ്ടതയ്ക്കക്കെല്ലാം കാരണം മോശെയാണെന്ന് അവർ കുറ്റപ്പെടുത്തി. ദൈവത്തിൽ ആശ്രയിപ്പാൻ അവരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ അവിശ്വാസം പ്രകാശിപ്പിക്കാതെ ദൈവം അവർക്ക് ചെയ്യുന്നത് എന്തെന്നു കാണ്മാന്‍ ഒരുങ്ങിയിരിപ്പാനും പറകയും ചെയ്തു. ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരുടെ വിടുതലിനായി മോശെ ആത്മാർത്ഥമായി ദൈവത്തോടു പ്രാർത്ഥിച്ചു.വീച 132.2