Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    ക്രിസ്തുവിന്‍റെ ദര്‍ശനം

    ഇത് വളരെ ചിന്താക്കുഴപ്പം ഉണ്ടാക്കുന്ന ഒരു ദൃശ്യമായിരുന്നു. ശൗലിന്‍റെ കൂട്ടുകാർ ഭയചകിതരാവുകയും പ്രകാശത്തിന്‍റെ രൂക്ഷതയിൽ മിക്കവാറും അന്ധരാവുകയും ചെയ്തു. അവർ ശബ്ദം കേട്ടു, എന്നാൽ ആരെയും കാണ്ടില്ല, അവർക്ക് അതെല്ലാം ബുദ്ധിക്ക് അപ്രാപ്യമായ രഹസ്യമായിരുന്നു. എന്നാൽ ശൗൽ നിലത്ത് കമിഴ്ന്നു കിടന്ന് സംസാരിച്ച വചനം ഗ്രഹിക്കുകയും ദൈവപുത്രനെ അവന്‍റെ മുമ്പിൽ വ്യക്തമായി കാണുകയും ചെയ്തു. മഹത്വീകരിക്കപ്പെട്ട യേശുവിന്‍റെ ഒരു നോട്ടം ദർശിച്ച ആ യെഹൂദന്‍റെ മനസ്സിൽനിന്നും അത് ഒരിക്കലും വിട്ടു പോയില്ല. ഹൃദയത്തിൽ പതിഞ്ഞുപോയ വാക്കുകൾ അവനെ ഭയചകിതനാക്കി. ആ മനസ്സിന്‍റെ അന്ധമായ അറകളിലേക്ക് പ്രകാശം ഒരു പ്രളയം പോലെ കടന്നുചെന്നു. അവന്‍റെ തെറ്റിനെയും അറിവില്ലായ്മയെയും വെളിപ്പെടുത്തി. ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിൽ താൻ ദൈവത്തെ തീക്ഷണതയോടെ സേവിക്കുന്നു എന്നു കരുതിയതു വാസ്തവത്തിൽ സാത്താന്‍റെ വേലയായിരുന്നു എന്ന് അവൻ കണ്ടു.വീച 301.2

    പുരോഹിതന്മാരുടെയും ഭരണാധിപന്മാരുടെയും ഉറപ്പിന്മേൽ തന്‍റെ വിശ്വാസം ഉറപ്പിച്ചതിലെ തെറ്റ് അവൻ ഗ്രഹിച്ചു. അവരുടെ വിശുദ്ധ പദവി അവന്‍റെ മനസ്സിൽ വലിയ പ്രേരണ നല്കിയത് ഉയിർപ്പിന്‍റെ കഥ യേശുവിന്‍റെ ശിഷ്യന്മാർ കെട്ടിച്ചമച്ചതാണെന്നായിരുന്നു. ഇപ്പോൾ ക്രിസ്തു ശൗലിനു വെളിപ്പെട്ടപ്പോൾ സ്തേഫാനോസിന്‍റെ പ്രസംഗം അവന്‍റെ മനസ്സിൽ ശക്തിയോടെ വന്നു. അതു ദൈവദൂഷണമെന്നു പുരോഹിതന്മാർ പറഞ്ഞത് തെറ്റാണെന്നും സ്തേഫാനോസിന്‍റെ വാക്കുകൾ സത്യമായിരുന്നുവെന്നും അവൻ ഗ്രഹിച്ചു. അവന്‍റെ മനസ്സിൽ അത്ഭുതപ്രകാശം പ്രസരിച്ചപ്പോൾ അവന്‍റെ മനസ്സു വേഗത്തിൽ പ്രവർത്തിച്ചു. പ്രവചന ചരിതത്തിലൂടെ യെഹൂദന്മാർ യേശുവിനെ നിരസിക്കുന്നതു, ക്രൂശിക്കുന്നതും ഉയിർക്കുന്നതും സ്വർഗ്ഗാരോഹണം ചെയ്യുന്നതുമെല്ലാം പ്രവാചകന്മാർ മുൻകൂട്ടി പ്രവചിച്ചിട്ടുള്ളതിൽനിന്നും യേശുവാണ് വാഗ്ദത്ത മശിഹയെന്ന് അവനു വെളിപ്പെട്ടു. അവൻ സ്തേഫാനോസിന്‍റെ വാക്കുകൾ ഓർത്തു. “സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്‍റെ വലത്തുഭാ ഗത്തു നിലക്കുന്നതും ഞാൻ കാണുന്നു.” അപ്പൊ. 7:56, മരിക്കുന്ന വിശുദ്ധന്മാർ മഹത്വത്തിന്‍റെ രാജ്യത്തിലേക്കു നോക്കിയവരായിരുന്നു എന്ന് അവൻ ഗ്രഹിച്ചു.വീച 302.1

    വിശ്വാസികളെ പീഡിപ്പിക്കുന്നവന് ഇതൊക്കെ എന്തു വെളിപ്പാടായിരുന്നു വ്യക്തമെങ്കിലും അവന്‍റെ ആത്മാവിൽ ഭയങ്കരമായ പ്രകാശമാണ് പ്രസരിച്ചത്. തന്‍റെ ദൗത്യനിർവ്വഹണത്തിനായി കർത്താവ് ഈ ഭൂമിയിലേക്ക് വന്നത് അവനു വെളിപ്പെടുത്തി, ആരെ രക്ഷിപ്പാൻ അവൻ വന്നുവോ അവനെ അവർ നിരസിക്കുകയും പഴിക്കുകയും കുറ്റം വിധിക്കയും കൂശിക്കയും ചെയ്തിട്ടു മൂന്നാം നാൾ മരിച്ചവരിൽ നിന്നും അവൻ ഉയിർക്കുകയും സ്വർഗ്ഗത്തിലേക്ക് കരേറിപ്പോകയും ചെയ്തു. ആ സമയത്ത അവൻ സ്തേഫാനോസിന്‍റെ മരണം ഓർമ്മിച്ചു തന്‍റെ കഠിനപീഡനത്താൽ വേറെയും വിശുദ്ധന്മാർ ജീവനർപ്പിച്ചതും അവൻ ഓർത്തു.വീച 303.1

    അവൻ ഭയത്തോടും അത്ഭുതത്തോടും ചോദിച്ചത്. “ഞാൻ എന്തു ചെയ്യേണം കർത്താവേ” എന്നായിരുന്നു. “നീ എഴുന്നേറ്റ് പട്ടണത്തിൽ ചെല്ലുക, എന്തു ചെയ്യണമെന്ന് അവിടെവച്ചു നിന്നോടുപറയും എന്നു പറഞ്ഞു.” അവനോടു സംസാരിച്ചത് നസ്രായനായ യേശു ആയിരുന്നു എന്ന് അവന്‍റെ ഹൃദയത്തിൽ ഗ്രഹിച്ചു. അവൻ വാസ്തവത്തിൽ നോക്കിപ്പാർത്തിരുന്നവനും യിസ്രായേലിന്‍റെ ആശ്വാസകനുമായിരുന്ന മശീഹ ആയിരുന്നു അത്.വീച 303.2

    മഹത്വത്തിന്‍റെ പ്രഭാപൂരം നീക്കം ചെയ്യപ്പെട്ടപ്പോൾ ശൗൽ നിലത്തു നിന്നും എഴുന്നേറ്റു. അവനു കാഴ്ച പരിപൂർണ്ണമായി നഷ്ടപ്പെട്ടുവെന്ന് മനസ്സിലായി. ക്രിസ്തുവിന്‍റെ മഹത്വത്തിന്‍റെ പ്രഭ അതിശക്തമായിരുന്നതിനാൽ മാനുഷിക നേത്രത്തിന് അത് വഹിപ്പാൻ കഴിയാഞ്ഞതുകൊണ്ട് അതു നീക്കം ചെയ്തു കഴിഞ്ഞപ്പോൾ അവൻ അന്ധനായിത്തീർന്നു. യേശുവിന്‍റെ അനുയായികളെ ക്രൂരമായി പീഡിപ്പിച്ചതിനു ദൈവത്തിൽനിന്നുള്ള ശിക്ഷയാണ് ഈ കാഴ്ച നഷ്ടം എന്ന് അവർ വിശ്വസിച്ചു. കഠിനമായ അന്ധകാരത്തിൽ അവൻ തപ്പിത്തടയുകയും അവന്‍റെ കൂട്ടുകാർ അത്ഭുതത്തോടും ഭയത്തോടുംകൂടെ അവനെ കൈക്കു പിടിച്ചുനടത്തി ദമസ്ക്കൊസിലെത്തിക്കുകയും ചെയ്തു.വീച 303.3

    Larger font
    Smaller font
    Copy
    Print
    Contents