Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    സഭയിലേക്ക് നയിച്ചു

    ശൗലിന്‍റെ ചോദ്യത്തിന് ഉത്തരം ഇതായിരുന്നു. “നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക എന്തുചെയ്യണമെന്ന് അവിടെവച്ചു നിന്നോടു പറയും.’ അന്വേഷിക്കുന്ന യെഹൂദന്മാരെ യേശു തന്‍റെ സഭയിലേക്ക് അയച്ച് അവരുടെ കർത്തവ്യങ്ങളെക്കുറിച്ച് അവരെ അറിയിക്കുന്നു. ക്രിസ്തു വെളിപ്പാടും കുറ്റബോധവും നല്കുന്നു; അപ്പോൾ അവർ തന്‍റെ സത്യം പഠിപ്പിക്കാനായി ദൈവം വേർതിരിച്ചവരെ സംബന്ധിച്ചു ഗ്രഹിപ്പാനുള്ള അവസ്ഥയിലാവുന്നു. അങ്ങനെ യേശു തന്‍റെ രൂപീകൃത സഭയ്ക്കു അധികാരവും അനുവാദവും നൽകുന്നു. ഇപ്രകാരം യേശു ശൗലിനെ തന്‍റെ പ്രതിനിധികളായി ലോകത്തിൽ നിയമിച്ചിരുന്നവരോട് ബന്ധിപ്പിച്ചു. സ്വർഗ്ഗീയ പ്രഭ ശൗലിന്‍റെ കാഴ്ച നഷ്ടപ്പെടുത്തി. എന്നാൽ വലിയ സൗഖ്യ ദായകനായ യേശു ഉടൻതന്നെ അവന്‍റെ കാഴ്ച പുനഃസ്ഥാപിച്ചില്ല. സകല അനുഗ്രഹങ്ങളും യേശുവിൽനിന്നാണ് ഉണ്ടാവുന്നത്; എന്നാൽ ഇപ്പോൾ തന്‍റെ പ്രതിനിധിയായി ഒരു സഭയെ ഭൂമിയിൽ സ്ഥാപിച്ചുകഴിഞ്ഞു. മാനസാന്തരപ്പെടുന്ന പാപിയെ ജീവന്‍റെ മാർഗ്ഗത്തിലേക്കു നയിക്കുന്ന ജോലി സഭയ്ക്കുള്ളതാണ്. ശൗൽ പീഡിപ്പിക്കുകയും നിന്ദിക്കുകയും ചെയ്തവരാണ് ഇപ്പോൾ മതപരമായ കാര്യങ്ങൾ പഠിപ്പിക്കുന്നവർ,വീച 304.1

    ദമസ്ക്കൊസിലെ യൂദയുടെ ഭവനത്തിൽവെച്ചു ഉപവാസത്തിലും പ്രാർത്ഥനയിലും കഴിച്ചുകൂട്ടിയ മൂന്നു ദിവസങ്ങളിൽ ശൗലിന്‍റെ വിശ്വാസം കഠിനമായി ശോധന ചെയ്യപ്പെട്ടു. അവനു പൂർണ്ണമായി കാഴ്ചയില്ലായിരുന്നു. അന്ധമായ മനസ്സുമായി അവൻ എന്തു ചെയ്യാൻ ആവശ്യപ്പെട്ടു? അവൻ ദമസ്ക്കൊസിലേക്കു പോകാനും എന്തു ചെയ്യണമെന്ന് അവിടെവച്ചു പറയുമെന്നും അവനെ അറിയിച്ചിരുന്നു. അവന്‍റെ അനിശ്ചിതത്വത്തിലും പ്രയാസത്തിലും അവൻ ആത്മാർത്ഥമായി കരഞ്ഞു പ്രാർത്ഥിച്ചു. “എന്നാൽ അനന്യാസ് എന്നൊരു ശിഷ്യൻ ദമസ്ക്കൊസിലുണ്ടായിരുന്നു. അവനെ കർത്താവു ഒരു ദർശനത്തിൽ; അനന്യാസേ എന്നുവിളിച്ചു. കർത്താവേ അടിയൻ ഇതാ എന്ന് അവൻ വിളികേട്ടു. കർത്താവ് അവനോടു നീ എഴുന്നേറ്റ് നേർവീഥി എന്ന തെരുവിൽ ചെന്നു, യൂദയുടെ വീട്ടിൽ ചെന്നു തർസോസുകാരനായ ശൗൽ എന്നു പേരുള്ളവനെ അന്വേഷിക്കുക; അവൻ പ്രാർത്ഥിക്കുന്നു. അനന്യാസ് എന്നൊരു പുരുഷൻ അകത്തുചെന്ന് താൻ കാഴ്ച ലഭിക്കേണ്ടതിന് തന്‍റെമേൽ കൈവെയ്ക്കുന്നതവൻ കണ്ടിരിക്കുന്നു എന്നു കല്പിച്ചു.”വീച 304.2

    ശൗൽ വിശുദ്ധന്മാരെ കഠിനമായി പീഡിപ്പിക്കുകയും ആ വാർത്ത അടുത്തും അകലെയും പ്രചരിക്കുകയും ചെയ്കയാൽ ദൈവദൂതന്‍റെ വാക്കുകൾക്ക് അനന്യാസ് വലിയ വില കല്പിച്ചില്ല. അവൻ ഒരു എതിർന്യായം നൽകുവാൻ കരുതി പറഞ്ഞു: “കർത്താവേ, ആ മനുഷ്യൻ യെരുശലേമിൽ നിന്‍റെ വിശുദ്ധന്മാർക്കു എത്ര ദോഷം ചെയ്തു എന്നു പലരും പറഞ്ഞു ഞാൻ കേട്ടിരിക്കുന്നു. ഇവിടെയും നിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാൻ അവനു മഹാപുരോഹിതന്മാരുടെ അധികാരപ്രതം ഉണ്ടെന്ന് ഉത്തരം പറഞ്ഞു. കർത്താവ് അവനോടു നീ പോക; അവൻ എന്‍റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽ മക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന ഒരു പാത്രം ആകുന്നു.”വീച 305.1

    യേശുവിന്‍റെ നാമത്തിൽ വിശ്വസിക്കുന്നവരുടെമേൽ ഈയിടെ ഭീഷണി മുഴക്കിയ ആ മനുഷ്യനെ അന്വേഷിച്ചു ദൈവദൂതന്‍റെ നിർദ്ദേശ പ്രകാരം അവൻ പുറപ്പെട്ടു.” അങ്ങനെ അനന്യാസ് ആ വീട്ടിൽചെന്നു അവന്‍റെ മേൽ കൈവച്ചു ശൗലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂർണ്ണൻ ആകേണ്ടതിനു നീ വന്ന വഴിയിൽ നിനക്കു പ്രത്യക്ഷനായ യേശു എന്ന കർത്താവു എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു” ഉടനെ അവന്‍റെ കണ്ണിൽനിന്നും ചെതുമ്പൽപോലെ വീണു കാഴ്ച ലഭിച്ചു അവൻ എഴുന്നേറ്റു സ്നാനം ഏറ്റു’വീച 305.2

    കർത്താവ് ഇവിടെ മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി പ്രവർത്തിക്കുന്നതിന്‍റെ ഒരു മാതൃക നല്കിയിരിക്കുന്നു. ഇതെല്ലാം തനിക്കു നേരിറ്റ് ചെയ്യാമായിരുന്നു. എന്നാൽ തന്‍റെ പദ്ധതി അങ്ങനെ അല്ലായിരുന്നു. അവന്‍റെ അനുഗ്രഹങ്ങൾ അവൻ നിയമിച്ചിട്ടുള്ള മാദ്ധ്യമങ്ങളിൽകൂടെയാണ് എത്തേണ്ടത്. ശൗലിനും താൻ തയ്യാറാക്കിയ പീഡനപരിപാടിയെക്കുറിച്ച് സഹതപിച്ചു ഏറ്റുപറയേണ്ടതുണ്ടായിരുന്നു. തന്‍റെ പ്രതിനിധിയായി പ്രവർത്തിക്കുവാൻ അധികാരപ്പെടുത്തിയവർ അവരുടെ ജോലി ചെയ്യണം.വീച 305.3

    ശൗൽ ശിഷ്യന്മാരിൽനിന്നും പഠിക്കുന്നവനായി. ന്യായപ്രമാണത്തിന്‍റെ വീക്ഷണത്തിൽ അവൻ ഒരു പാപിയാണെന്നു സ്വയം കണ്ടു തന്‍റെ അജ്ഞതയിൽ ഒരു കപടവേഷക്കാരനെന്നു കരുതിയ യേശു ആദാമിന്‍റെ കാലം മുതൽ ദൈവജനത്തിനു നൽകിയിരുന്ന മതത്തിന്‍റെ ഉടയവനും അടിസ്ഥാനവും വിശ്വാസത്തിന്‍റെനായകനും പൂർത്തിവരുത്തുന്നവനും ആണെന്നു ഇപ്പോൾ തന്‍റെ പരിജ്ഞാനപ്രദമായ ദർശനത്തിൽ അവൻ ഗ്രഹിച്ചു. പ്രവചനം നിവൃത്തിയാക്കുന്നവനും സത്യം തെളിയിക്കുന്നവനുമാണവൻ എന്ന് മനസ്സിലാക്കി. അവൻ യേശുവിനെക്കുറിച്ച് കരുതിയിരുന്നത് ദൈവത്തിന്‍റെ ന്യായപ്രമാണം പ്രയോജനമില്ലാത്തതാക്കുന്നവൻ ആണെന്നായിരുന്നു; എന്നാൽ യേശുവിന്‍റെ കരം സ്പർശിച്ചപ്പോൾ അവൻ ഗ്രഹിച്ചത് യേശുക്രിസ്തു ആയിരുന്നു തെയഹൂദ യാഗകർമ്മാദികളുടെ ഉട യവനെന്നും തന്‍റെ വരവിന്‍റെ ലക്ഷ്യം പിതാവിന്‍റെ കല്പനാനിവൃത്തിയാ യിരുന്നു എന്നുമായിരുന്നു. അവന്‍റെ മരണത്തിൽക്കൂടെ നിഴലായിരുന്ന സകലവും പൂർത്തീകരിച്ചു എന്നും അവൻ ഗ്രഹിച്ചു. ന്യായപ്രമാണം തീക്ഷണതയോടെ പാലിക്കുന്നവനാണെന്നു വിശ്വസിച്ചിരുന്ന അവൻ സാന്മാർഗ്ഗിക കല്പനയുടെ വെളിച്ചത്തിൽ പാപികളിൽ പാപിയാണെന്നു കണ്ടു.വീച 306.1