Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    17 - യി(സായേലിന്‍റെ യാത്രകൾ

    (പുറപ്പാട് 15:23 - 18:27)

    യിസ്രായേൽ മക്കൾ മരുഭൂമിയിൽ മൂന്നു ദിവസം യാത്ര ചെയ്തു. അപ്പോൾ അവർക്ക് കുടിപ്പാൻ നല്ല വെള്ളം കിട്ടിയില്ല. അവർ ദാഹിച്ചു കഷ്ടപ്പെട്ടു, “അപ്പോൾ ജനം ഞങ്ങൾ എന്തു കൂടിക്കും എന്നു പറഞ്ഞു മോശെയുടെ നേരെ പിറുപിറുത്തു. അവൻ യഹോവയോട് അപേക്ഷിച്ചു യഹോവ അവന് ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവൻ അത് വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം മധുരമായിത്തീർന്നു. അവിടെവച്ച് അവൻ അവർക്കുള്ള ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവച്ച് അവരെ പരീക്ഷിച്ചു നിന്‍റെ ദൈവമായ യഹോവയുടെ വാക്കുകേട്ട് അവനു പ്രസാദമുള്ളതു ചെയ്യുകയും അവന്‍റെ കല്പനകളെ അനുസരിച്ച് അവന്‍റെ സകല വിധികളും പ്രമാണിക്കയും ചെയ്താൽ ഞാൻ മിസ്രയീമ്യർക്കു വരുത്തിയ ബാധകളിൽ ഒന്നും നിനക്കു വരുത്തുകയില്ല; ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു എന്ന് അരുളിചെയ്തു.”വീച 136.1

    യിസ്രായേൽ മക്കൾക്കു അവിശ്വാസത്തിന്‍റെ ദുഷ്ടഹ്യദയം ഉള്ളതു പോലെ കാണപ്പെട്ടു. മരുഭൂമിയിലെ ക്ലേശങ്ങൾ സഹിപ്പാൻ അവർക്ക് മനസ്സില്ലായിരുന്നു. വഴിയിൽ അവർക്ക് പ്രയാസങ്ങൾ നേരിട്ടപ്പോൾ അവയൊക്കെ അസാധ്യം എന്ന് അവർ പരിഗണിച്ചു. അവരുടെ ദൈവത്തിലുള്ള വിശ്വാസം പരാജയപ്പെടുകയും അവർക്കുമുമ്പിൽ മരണം മാത്രം അവർ കാണുകയും ചെയ്തു. “മരുഭൂമിയിൽവച്ചു യിസ്രായേൽ സംഘം ഒക്കെയും മോശെയ്ക്കും അഹരോനും എതിരായി പിറുപിറുത്തു. ഞങ്ങൾ ഇറച്ചിക്കലങ്ങളുടെ അടുക്കൽ ഇരിക്കയും തൃപ്തിയാംവണ്ണം ഭക്ഷണം കഴിക്കയും ചെയ്ത മിസ്രയീം ദേശത്തുവച്ച് യഹോവയുടെ കയ്യാൽ മരിച്ചിരുന്നെങ്കിൽ കൊള്ളായിരുന്നു. നിങ്ങൾ ഈ സംഘത്തെ മുഴുവനും പട്ടിണിയിട്ടു കൊല്ലുവാൻ ഈ മരുഭൂമിയിൽ കൂട്ടിക്കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു.”വീച 136.2

    അവർ വിശന്നു വലഞ്ഞിരുന്നില്ല. തലക്കാലം അവർക്ക് ഭക്ഷണം ഉണ്ടായിരുന്നു. എന്നാൽ ഭാവിയെക്കുറിച്ച് അവർ ഭയപ്പെട്ടിരുന്നു. മരുഭൂമിയിൽകൂടെയുള്ള ദീർഘയാത്രയിൽ ഇപ്പോഴുള്ള ലഘുവായ ഭക്ഷണം കൊണ്ട് എങ്ങനെ തങ്ങളുടെ ജീവൻ നിലനിർത്തുമെന്ന് കാണ്മാന്‍ അവർക്ക് കഴിഞ്ഞില്ല. അവരുടെ അവിശ്വാസത്തിൽ തങ്ങളുടെ കുട്ടികൾ പട്ടിണിയിലാകുമെന്ന് അവർ കണ്ടു. അവരുടെ ഭക്ഷണത്തിൽ കുറവുണ്ടായി അവർ പ്രയാസങ്ങളെ നേരിടുന്നതാവശ്യമെന്ന് ദൈവം കണ്ടു; ഇതുവരെ അവരെ സഹായിച്ച ദൈവത്തിൽ അവർ വിശ്വസിക്കണമായിരുന്നു. അവർക്കു അപ്പോഴുള്ള ആവശ്യങ്ങളിൽ സഹായിപ്പാൻ താൻ ഒരുക്കമായിരന്നു. അവരുടെ അപ്പോഴുള്ള ഇല്ലായ്മയിൽ അവർ ദൈവത്തോടു പ്രാർത്ഥിച്ചാൽ തന്‍റെ സ്നേഹത്തിന്‍റെയും തുടർച്ചയായുള്ള കരുതലിന്‍റെയും അടയാളം അവർക്കു വെളിപ്പെടുത്തും.വീച 137.1

    എന്നാൽ അവർ തങ്ങൾക്കു കൺമുമ്പിൽ കാണ്മാന്‍ കഴിയാത്ത തന്‍റെ ശക്തിയുടെ തെളിവുകളിൽ വിശ്വസിപ്പാൻ മനസ്സില്ലാത്തതുപോലെ ആയിരുന്നു. അടിമത്വത്തിൽനിന്നുള്ള വിടുത്തലിനുവേണ്ടി ദൈവം അത്ഭുതങ്ങൾ പ്രവർത്തിച്ചശേഷം അവർക്ക് ദൈവത്തിൽ യഥാർത്ഥ വിശ്വാസവും ആശയവും ഉറപ്പും ഉണ്ടായിരുന്നെങ്കിൽ അസൗകര്യങ്ങളും പ്രതിബന്ധങ്ങളും യഥാർത്ഥ കഷ്ടതകളും അവർ സന്തോഷത്തോടുകൂടെ സഹിക്കുമായിരുന്നു. കൂടാതെ അവർ ദൈവകല്പന പ്രമാണിക്കുമെങ്കിൽ അവരിൽ രോഗങ്ങളൊന്നും കാണുകയില്ലെന്നും ദൈവം അരുളിച്ചെയ്തിരിക്കുന്നു. “ഞാൻ നിന്നെ സൗഖ്യമാക്കുന്ന ദൈവമാകുന്നു.”വീച 137.2

    ഉറപ്പായ ഈ വാഗ്ദത്തത്തിനുശേഷം അവരുടെ കുഞ്ഞുങ്ങൾ പട്ടിണികിടക്കുമെന്നു പ്രതീക്ഷിക്കുന്നതു കുറ്റകരമായ അവിശ്വാസമാണ്. അവർ മിസ്രയീമിൽ അമിതവേലയാൽ കഷ്ടപ്പെട്ടു. അവരുടെ കുഞ്ഞുങ്ങളെ കൊന്നുകളഞ്ഞു. അവരുടെ സങ്കടത്തിൽ ദൈവത്തോട് നിലവിളിച്ചപ്പോൾ കരുണയോടെ അവരെ വിടുവിച്ചു. താൻ അവരുടെ ദൈവമായിരിക്കുമെന്നും തന്‍റെ ജനമായി അവരെ നല്ലതും വിശാലമായതുമായ നാട്ടിലേക്കു കൊണ്ടു പോകുമെന്നും വാഗ്ദത്തം ചെയ്തിരുന്നു.വീച 138.1

    എന്നാൽ ആ നാട്ടിലേക്കുള്ള യാത്രയിൽ എന്തെങ്കിലും കഷ്ടത അനുഭവിക്കേണ്ടിവന്നാൽ അവർ ധൈര്യമില്ലാത്തവരാകാൻ ഒരുക്കമായിരുന്നു. മിസ്രയീമിലെ ജീവിതത്തിൽ വളരെ യാതനകൾ അവർ അനുഭവിച്ചു. എന്നാൽ ദൈവസേവനത്തിൽ ഇപ്പോൾ കഷ്ടത അനുഭവിപ്പാൻ അവർക്കു കഴിഞ്ഞില്ല. ശോധനയിൽ അവർ സംശയാലുക്കളും നിരാശാബോധത്തിനടിമപ്പെടുവാൻ ഒരുക്കമുള്ളവരും ആയിരുന്നു. ദൈവഭക്തനായ മോശെക്കെതിരെ അവർ പിറുപിറുക്കുകയും തങ്ങളുടെ കഷ്ടതകൾക്കെല്ലാം കാരണം മോശെയാണെന്നു ആരോപിക്കുകയും മിസ്രയീമിലെ ഇറച്ചിക്കലങ്ങളുടെ അടുത്തിരുന്നു വയറുനിറയെ ഭക്ഷണം കഴിക്കുന്നതായിരുന്നു നല്ലതെന്നുമുള്ള അവരുടെ ദുഷ്ട ഇംഗിതങ്ങളെ പ്രകാശിപ്പിക്കുകയും ചെയ്തു.വീച 138.2