Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    മോശെയുടെ മുട്ടിപ്പായ പ്രാര്‍ത്ഥന

    മോശെ ദൈവത്തോടു സംസാരിപ്പാൻ സമാഗമന കൂടാരത്തിനുള്ളിൽ പ്രവേശിച്ചു. “യഹോവ മോശെയോട്, ഈ ജനം എത്രത്തോളം എന്നെ നിരസിക്കും? ഞാൻ അവരുടെ മദ്ധ്യേ ചെയ്തിട്ടുള്ള അടയാളങ്ങൾ ഒക്കെയും കണ്ടിട്ടും അവർ എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും? ഞാൻ അവരെ മഹാമാരിയാൽ ദണ്ഡിപ്പിച്ച സംഹരിച്ചുകളയും, നിന്നെ അവരെക്കാൾ വലിപ്പവും ബലവുമുള്ള ജാതിയാക്കുകയും ചെയ്യുമെന്നു അരുളിചെയ്തു. മോശെ യഹോവയോടു പറഞ്ഞത്. എന്നാൽ മിസ്രയീമ്യർ അത് കേൾക്കും; നീ ഈ ജനത്തെ അവരുടെ ഇടയിൽനിന്ന് നിന്‍റെ ശക്തിയാൽ കൊണ്ടുവന്നുവല്ലോ. അവർ ഈ ദേശനിവാസികളോടു പറകയും; യഹോവയായ നീ ഈ ജനത്തിന്‍റെ മദ്ധ്യേ ഉണ്ടെന്നു അവൻ കേട്ടിരിക്കുന്നു. യഹോവയായ നിന്നെ ഇവർ കണ്ണാലെ കാണുകയും നിന്‍റെ മേഘം ഇവർക്കു മീതെ നിലക്കുകയും പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും നീ ഇവർക്കു മുമ്പായി നടക്കുകയും ചെയ്യുന്നുവല്ലോ. നീ ഇപ്പോൾ ഈ ജനത്തെ ഒക്കെയും ഒരു ഒറ്റ മനുഷ്യനെപ്പോലെ കൊന്നു കളഞ്ഞാൽ നിന്‍റെ കീർത്തി കേട്ടിരിക്കുന്ന ജാതികൾ ഈ ജനത്തോടു സത്യം ചെയ്ത ദേശത്തേക്കു അവരെ കൊണ്ടുപോകാൻ കഴിയായ്കകൊണ്ടു അവൻ അവരെ മരുഭൂമിയിൽവച്ചു കൊന്നുകളഞ്ഞു എന്നു പറയും.”വീച 175.2

    യിസ്രായേലിനെ കൊന്നുകളഞ്ഞിട്ടു മോശെയെ അവരെക്കാൾ ബല മുള്ള ജാതിയാക്കുമെന്നു പറഞ്ഞതിനെ അവൻ വീണ്ടും നിരസിച്ചു. അവൻ അവരോടുള്ള പ്രതിപത്തി പ്രദർശിപ്പിച്ചതിൽ തന്‍റെ സ്രഷ്ടാവിന്‍റെ മഹത്വത്തെക്കുറിച്ചുള്ള എരിവാണ് കാട്ടിയത്. “കർത്താവേ, ഇപ്പോൾ നിന്‍റെ ശക്തി വലുതായിരിക്കേണമെ നിന്‍റെ മഹാദയയ്ക്കു തക്കവണ്ണം മിസ്രയീം മുതൽ ഇവിടെ വരെ ഈ ജനത്തോടു ക്ഷമിച്ചുവന്നതുപോലെ ഈ അകൃത്യം ക്ഷമിക്കേണമേ.”വീച 176.1

    “യഹോവ മോശെയോട് അരുളിച്ചെയ്തത്; നിന്‍റെ അപേക്ഷപ്രകാരം ഞാൻ ക്ഷമിച്ചിരിക്കുന്നു. എങ്കിലും എന്നാണ് ഭൂമിയെല്ലാം യഹോവയുടെ തേജസ്സുകൊണ്ട്നിറഞ്ഞിരിക്കും. എന്‍റെ തേജസ്സും മിസ്രയീമിലും മരുഭൂമിയിലുംവച്ചു ഞാൻ ചെയ്ത അടയാളങ്ങളും കണ്ടിട്ടുള്ള പുരുഷന്മാർ എല്ലാവരും ഇപ്പോൾ പത്തു പ്രാവശ്യം എന്നെ പരീക്ഷിക്കയും എന്‍റെ വാക്ക് കൂട്ടാക്കാതിരിക്കയും ചെയ്തുകൊണ്ട് അവരുടെ പിതാക്കന്മാരോടു ഞാൻ സത്യം ചെയ്തിട്ടുള്ള ദേശം അവർ കാണുകയില്ല. എന്‍റെ ദാസനായ കാലേബോ അവന് വേറൊരു സ്വഭാവം ഉള്ളതിനാൽ എന്നെ പൂർണ്ണമായി അനുസരിച്ചതുകൊണ്ടും അവൻ പോയിരുന്ന ദേശത്തേക്കു ഞാൻ അവനെ എത്തിക്കും. അവന്‍റെ സന്തതി അതിനെ കൈവശമാക്കും.”വീച 176.2