Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    ധിക്കാരം ശിക്ഷിക്കപ്പെട്ടു

    ബേത്ത്-ശേമേശിലുള്ളവർ വയലിൽ കൊയ്ത്ത് നടത്തിക്കൊണ്ടി രിക്കുമ്പോഴാണ് പശുക്കൾ പെട്ടകം വണ്ടിയിൽ കൊണ്ടുവന്നത്. അവർ വളരെ സന്തോഷിച്ചു. പശുക്കൾ ഒരു വലിയ കല്ലിനടുത്ത് വന്നപ്പോൾ പെട്ടകവണ്ടി നിന്നു. ലേവ്യർ പെട്ടകം വണ്ടിയിൽനിന്ന് ഇറക്കിയിട്ട് പശുക്കളെയും വണ്ടിയും ഫെലിസ്ത്യർ കൊടുത്തയച്ച കാഴ്ചയും എല്ലാം ദൈവത്തിന് ദഹനയാഗം കഴിച്ചു. ഫെലിസ്ത്യർ എക്രോനിലേക്ക് മടങ്ങിപ്പോയി, അവരുടെ ബാധ മാറുകയും ചെയ്തു. പെട്ടകത്തിനകത്ത് എന്തോ വലിയ ശക്തി ഉള്ളതിനാലാണ് അത്ഭുതകാര്യങ്ങൾ അതു സാധിക്കുന്നതെന്നുള്ളതിനാൽ അതെന്താണെന്ന് അറിയാൻ ബേത്ത്ശേമ്യർ ജിജ്ഞാസുക്കളായിരുന്നു. അവർ പെട്ടകത്തിന് മാത്രമാണ് ശക്തിയുള്ളതെന്ന് ചിന്തിക്കയും ദൈവശക്തിക്ക് മഹത്വം കൊടുക്കാതിരിക്കയും ചെയ്തു. വിശുദ്ധമായി നിയോഗിക്കപ്പെട്ട പുരുഷന്മാർ മാത്രമെ അതിന്‍റെ പുറംമൂടി നീക്കുവാൻ അനുവദിക്കപ്പെട്ടിരുന്നുള്ളൂ. അല്ലാഞ്ഞാൽ മരണം നിശ്ചയമായിരുന്നു. കാരണം പെട്ടകത്തെ നോക്കുന്നത് ദൈവത്തെ നോക്കുന്നതുപോലെയാണ്. ജനം തങ്ങളുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്തുവാൻ പെട്ടകം തുറന്ന്‍ അതിന്‍റെ വിശുദ്ധഭാഗങ്ങൾ വീക്ഷിച്ചത് ജാതികൾപോലും ചെയ്യുവാൻ തുനിഞ്ഞിരുന്നില്ല. പെട്ടകത്തോടുകൂടെ ഉണ്ടായിരുന്ന ദൂതൻ അൻപതിനായിരത്തിലധികം പേരെ അപ്പോൾ സംഹരിച്ചുകളഞ്ഞു.വീച 207.2

    ബേത്ത്ശേമേശ്യർ പെട്ടകത്തെ ഭയപ്പെട്ടു. ഇങ്ങനെ പറഞ്ഞു: “ഈ പരിശുദ്ധ ദൈവമായ യഹോവയുടെ മുമ്പാകെ നില്പാൻ ആർക്കുകഴിയും? അവൻ ഞങ്ങളെ വിട്ടു ആരുടെ അടുക്കൽ പോകും?” “അവർ കിര്യത്ത്-യെയാരീം നിവാസികളുടെ അടുക്കൽ ദൂതന്മാരെ അയച്ചു: ഫെലിസ്ത്യർ യഹോവയുടെ പെട്ടകത്തെ മടക്കി അയച്ചിരിക്കുന്നു; നിങ്ങൾ വന്ന് അതിനെ നിങ്ങളുടെ അടുക്കൽ കൊണ്ടുപോകുവിൻ എന്നറിയിച്ചു.” കിര്യത്ത്-യൊയിരീമിലെ ജനം യഹോവയുടെ പെട്ടകം അബീനാദാബിന്‍റെ വീട്ടിൽ കൊണ്ടുവരികയും അവന്‍റെ പുത്രനെ അതു സൂക്ഷിക്കാൻ വിശുദ്ധീകരിക്കുകയും ചെയ്തു. ഇരുപതു വർഷം എബ്രായർ ഫെലിസത്യരുടെ അധികാരത്തിലായിരുന്നതിനാൽ അവർ വളരെ വിനയപ്പെടുകയും തങ്ങളുടെ പാപത്തിനു മാനസാന്തരപ്പെടുകയും ചെയ്തു. ശമുവേൽ അവർക്കുവേണ്ടി മദ്ധ്യസ്ഥത ചെയ്യുകയും യഹോവ വീണ്ടും അവരോട് കരുണ കാണിക്കുകയും ചെയ്തു. ഫെലിസ്ത്യർ അവരുമായി യുദ്ധം ചെയ്തു. യഹോവ അത്ഭുതകരമായി യിസ്രായേലിനു തങ്ങളുടെ ശത്രുക്കളുടെ മേൽ വിജയം നൽകി.വീച 208.1

    ദാവീദു രാജാവാകുന്നതുവരെ പെട്ടകം അബീനാദാബിന്‍റെ വീട്ടിൽ സൂക്ഷിച്ചു. അവൻ തിരഞ്ഞെടുക്കപ്പെട്ട മുപ്പതിനായിരംപേരെ കൂട്ടിവരുത്തി പെട്ടകം കൊണ്ടുവരുവാൻ പോയി. അവർ ഒരു പുതിയ വണ്ടിയിൽ പെട്ടകം കയറ്റുകയും അബീനാദാബിന്‍റെ വീട്ടിൽനിന്നു കൊണ്ടുവരികയും ചെയ്തു.വീച 209.1

    അബീനാദാബിന്‍റെ പുത്രന്മാരായ ഉസ്സയും അഹ്യോവും വണ്ടി തെളിയിച്ചു. ദാവീദും യിസ്രായേൽ ഗൃഹവും ദൈവമുമ്പാകെ വാദ്യങ്ങൾ വായിച്ചു. “അവർ നാഖോന്‍റെ കളത്തിൽ എത്തിയപ്പോൾ കാള വിരണ്ടതു കൊണ്ട് ഉസ്സാ കൈനീട്ടി ദൈവത്തിന്‍റെ പെട്ടകം പിടിച്ചു. അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവന്‍റെ അവിവേകം (ധിക്കാരം)നിമിത്തം ദൈവം അവിടെവച്ച് അവനെ സംഹരിച്ചു”. കാളകൾ വിരണ്ടതിനാൽ ഉസ്സ അവയോടു കോപിച്ചു. അവൻ ദൈവത്തിലുള്ള അവിശ്വാസം വെളിപ്പെടുത്തി, ഫെലിസ്ത്യനാട്ടിൽനിന്നു പെട്ടകം കൊണ്ടുവന്ന ദൈവത്തിനു അതിനെ സംരക്ഷിക്കുവാൻ കഴിയും. പെട്ടകത്തോടുകൂടെ ഉണ്ടായിരുന്ന ദൈവദൂതന്മാർ, അവൻ അക്ഷമ കാട്ടി പെട്ടകത്തെ പിടിച്ചതിനു അവനെ കൊന്നു.വീച 209.2

    “അന്നു ദാവീദു യഹോവയെ ഭയപ്പെട്ടുപോയി. യഹോവയുടെ പെട്ടകം എന്‍റെ അടുക്കൽ എങ്ങനെ കൊണ്ടുവരേണ്ടു എന്ന് അവൻ പറഞ്ഞു. ഇങ്ങനെ യഹോവയുടെ പെട്ടകം ദാവീദിന്‍റെ നഗരത്തിൽ തന്‍റെ അടുക്കൽ വരുത്തുവാൻ മനസ്സില്ലാതെ ദാവീദ് അതിനെ ഗിത്യനായ ഓബേദ്-ഏദോമിന്‍റെ വീട്ടിൽ കൊണ്ടുപോയി വച്ചു.” ദാവീദിനു താൻ പാപിയായ ഒരു മനുഷ്യനാണെന്ന് അറിയാമായിരുന്നു; അതിനാൽവീച 209.3

    ഉസ്സയെപ്പോലെ തന്‍റെ ധിക്കാരം മൂലം ദൈവകോപം തന്‍റെ മേലുണ്ടാകുമോ എന്ന് അവൻ ഭയപ്പെട്ടു. “ദൈവത്തിന്‍റെ പെട്ടകം ഓബേദ്-ഏദോമിന്‍റെ വീട്ടിൽ മൂന്നുമാസം ഇരുന്നു. യഹോവ ഓബേദ്-ഏദോമിനെയും അവന്‍റെ കുടുംബത്തെയും അനുഗ്രഹിച്ചു.”വീച 209.4

    പെട്ടകത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന കല്പനകൾ ലംഘിക്കുന്നവർക്കു അതൊരു ഭയവും മരണവും ആയിരിക്കുമെന്നും കല്പനകൾ അനുസരിക്കുന്നവർക്കു അതൊരു അനുഗ്രഹവും ശക്തിയും ആണെന്നും ജനങ്ങളെ പഠിപ്പിക്കുന്നു. ഓബേദ്-ഏദോമിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിച്ചു എന്നു ദാവീദു കേട്ടപ്പോൾ യഹോവയുടെ പെട്ടകം തന്‍റെ പട്ടണത്തിലേക്കു കൊണ്ടുവരുവാൻ ദാവീദു വളരെ ആകാംക്ഷ ഉള്ളവനായിത്തീർന്നു. എന്നാൽ വിശുദ്ധ പെട്ടകം അവിടെനിന്നും കൊണ്ടുവരുന്നതിനുമുമ്പ് ദാവീദ് സ്വയം ദൈവത്തിനുവേണ്ടി തന്നെത്താൻ വിശുദ്ധീകരിക്കുകയും തന്‍റെ രാജ്യത്തിൽ ഉന്നത അധികാരത്തിലിരിക്കുന്നവരെല്ലാം വിശുദ്ധ ആരാധനയിൽനിന്ന് അവരെ വ്യതിചലിപ്പിക്കുന്ന യാതൊരു ലൗകിക വ്യാപാരങ്ങളിലും ഏർപ്പെടരുതെന്നു കല്പിക്കുകയും ചെയ്തു. അങ്ങനെ അവരെല്ലാം വിശുദ്ധപെട്ടകം ദാവീദിന്‍റെ പട്ടണത്തിലേക്കു കൊണ്ടുവരുവാൻ തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു വേർതിരിക്കണമായിരുന്നു. “ദാവീദു പുറപ്പെട്ടു ദൈവത്തിന്‍റെ പെട്ടകം ഓബേദ്-എദോമിന്‍റെ വീട്ടിൽനിന്നു ദാവീദിന്‍റെ നഗരത്തിലേക്കു സന്തോഷത്തോടെ കൊണ്ടുവന്നു.വീച 210.1

    “അവർ യഹോവയുടെ പെട്ടകം കൊണ്ടുവന്ന് ദാവീദ് അതിന്നായി അടിച്ചിരുന്ന കൂടാരത്തിന്‍റെ നടുവിൽ അതിന്‍റെ സ്ഥാനത്ത് വെച്ചു. പിന്നെ ദാവീദു യഹോവയുടെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.”വീച 210.2

    Larger font
    Smaller font
    Copy
    Print
    Contents