Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    ന്യായവിസ്താരസഭയില്‍

    ജനാവലി ക്രിസ്തുവിന്‍റെ രക്തത്തിനുവേണ്ടി മുറവിളികൂട്ടി. അവർ ക്രൂരമായി അവനെ പ്രഹരിക്കുകയും ഒരു രാജകീയ ധൂമ്രവസ്ത്രം ധരിപ്പിക്കുകയും മുള്ളുകൊണ്ട് മെടഞ്ഞ ഒരു കിരീടം തലയിൽ ധരിപ്പിക്കയും വലങ്കയ്യിൽ ഒരു കോല് കൊടുക്കുകയും ചെയ്തു. എന്നിട്ട് അവർ പരിഹസിച്ച് പറഞ്ഞു: “യെഹൂദന്മാരുടെ രാജാവേ ജയ ജയ.” യോഹ, 19:3 അനന്തരം അവന്‍റെ കയ്യിൽനിന്നു കോല് വാങ്ങി തലയിൽ അടിച്ചു. അപ്പോൾ മുൾക്കിരീടം തലയിൽ തറച്ചു രക്തം മുഖത്തും താടിയിലുമെല്ലാം ഇറ്റിറ്റ് വീഴുവാൻ തുടങ്ങി.വീച 235.1

    ഈ കാഴ്ച ദൂതന്മാർക്ക് സഹിപ്പാൻ കഴിഞ്ഞില്ല. അവർ യേശുവിനെ വിടുവിപ്പാൻ ഒരുക്കമായിരുന്നു, എന്നാൽ അവരുടെ നേതാവായ ദൂതൻ സമ്മതിച്ചില്ല. മനുഷ്യനുവേണ്ടി വലിയ മറുവില കൊടുക്കേണ്ടതിന്, അത് പൂർത്തിയാവാൻ മരണത്തിൻമേൽ അധികാരമുള്ള യേശു മരിക്കേണ്ടതാണ്. തന്നെ പരിഹസിക്കുന്നതിനൊക്കെ ദൂതന്മാർ സാക്ഷ്യം വഹിക്കുന്നുണ്ടെന്നും യേശുവിന് അറിയാമായിരുന്നു. ഏറ്റം ബലഹീനനായ ദൂതനുതന്നെയും പരിഹസിക്കുന്ന ജനത്തെ ശക്തിയറ്റവരായി നിലം പതിപ്പിക്കുവാനും യേശുവിനെ വിടുവിക്കാനും കഴിയുമായിരുന്നു. പിതാവിന് ഇഷ്ടമാണെങ്കിൽ ദൂതന്മാർ ഉടനെ അവനെ വിടുവിക്കുമെന്നും യേശു അറിഞ്ഞിരുന്നു. എന്നാൽ ദുഷ്ടന്മാരുടെ ക്രൂരതയിൽ അവൻ കഷ്ടം അനുഭവിക്കുന്നത് രക്ഷാപദ്ധതിയുടെ ഭാഗമായിരുന്നു.വീച 235.2

    ഈ കോപിഷ്ടരായ ക്രൂര ജനാവലിയുടെ ഇടയിൽ യേശു സൗമ്യനായി നിന്നപ്പോഴും അവർ അതിനീചമായി അവനെ പരിഹസിച്ചു. അവർ അവന്‍റെ മുഖത്ത് തുപ്പി - സൂര്യനേക്കാൾ ശോഭിക്കുന്ന ആ മുഖം ദൈവ നഗരത്തെ പ്രകാശിപ്പിക്കുന്നതത്രെ - അവിടെനിന്നു മറഞ്ഞിരിപ്പാൻ ഒരു ദിവസം അവർ ആഗ്രഹിക്കും. തന്നെ നിന്ദിച്ചവരെ യേശു കോപത്തോടെ നോക്കിയില്ല. ഒരു പഴയ തുണി അവന്‍റെ ശിരസ്സിൽകൂടെ ഇട്ട് അവന് കാണാൻ കഴിയാതെ ആക്കിയിട്ട് അവന്‍റെ മുഖത്ത് അടിക്കുകയും, “നിന്നെ തല്ലിയത് ആരെന്നു പ്രവചിക്ക” (ലൂക്കൊസ് 22:64) എന്നു പറയു കയും ചെയ്തു. ദൈവദൂതന്മാരുടെ ഇടയിൽ ഒരു ബഹളം ഉണ്ടായി. അവർ യേശുവിനെ ഉടൻ രക്ഷിക്കുമായിരുന്നു; എന്നാൽ ദൂതന്മാരുടെ നേതാവ് അവരെ അതിൽനിന്ന് തടഞ്ഞു.വീച 236.1

    യേശുവിന്‍റെ വിസ്താരം നടക്കുന്നിടത്ത് പ്രവേശിച്ച് അതിന് സാക്ഷ്യം വഹിപ്പാൻ ചില ശിഷ്യന്മാർക്ക് ആത്മധൈര്യമുണ്ടായി. അവർ പ്രതീക്ഷിച്ചത് അവൻ തന്‍റെ ദിവ്യശക്തിയാൽ സ്വയം വിടുവിക്കപ്പെടുകയും ശത്രുക്കളെ ശിക്ഷിക്കുകയും ചെയ്യുമെന്നായിരുന്നു. അവരുടെ പ്രത്യാശ ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരുന്നു. ചിലപ്പോൾ അവർ വഞ്ചിക്കപ്പെടുമെന്ന് സംശയിച്ചു. എന്നാൽ മറുരൂപമലയിൽവച്ച് കേട്ട ശബ്ദവും അവർ കണ്ട മഹത്വവും അവൻ ദൈവപുത്രനാണെന്നുള്ള വിശ്വാസം ശക്തിപ്പെടുത്തി. അവർ സാക്ഷ്യം വഹിച്ച അത്ഭുതപ്രവൃത്തികൾ, രോഗികളെ സൗഖ്യപ്പെടുത്തിയത്. അന്ധന് കണ്ണുകൾ തുറന്നു കൊടുത്തത്, ബധിരർക്ക് കേൾവി നൽകിയത്, ഭൂതങ്ങളെ ശാസിച്ച് പുറത്താക്കിയത്, മരിച്ചവരെ ഉയിർപ്പിച്ചത്. കടലിലെ കൊടുങ്കാറ്റിനെ ശമിപ്പിച്ച് അമർച്ച ചെയ്തത് ഇതൊക്കെ അവർ ഓർമ്മിച്ചുവീച 236.2

    അവൻ മരിക്കുമെന്ന് അവർക്ക് വിശ്വസിക്കുവാൻ കഴിഞ്ഞില്ല. അവൻ ദൈവാലയത്തിൽ പ്രവേശിച്ച് ദൈവാലയത്തെ ഒരു വ്യാപാര സ്ഥലമാക്കിയവരെ ആട്ടി പുറത്താക്കിയതുപോലെ കുപിതരായ ക്രൂരജനാവലിയെ സ്വന്തം ആജ്ഞാസ്വരത്തിൽ ചിതറിച്ചു കളഞ്ഞിട്ട് അവൻ യിസ്രായേലിന്‍റെ രാജാവാണെന്ന് സ്വന്തശക്തിയാൽ അവരെ ബോദ്ധ്യപ്പെടുത്തുമെന്ന്‍ ശിഷ്യന്മാർ പ്രത്യാശിച്ചു.വീച 237.1

    Larger font
    Smaller font
    Copy
    Print
    Contents