Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    (പാർത്ഥനയ്ക്കു മറുപടി

    പത്രൊസ് നേരിട്ട് ചെന്നത് അവന്‍റെ സഹോദരന്മാർ എല്ലാവരും ഒരുമിച്ചുകൂടി പ്രാർത്ഥിച്ചുകൊണ്ടിരുന്ന സ്ഥലത്തായിരുന്നു; അപ്പോൾ അവരെല്ലാം ആത്മാർത്ഥമായി അവനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കയായിരുന്നു എന്ന് അവൻ കണ്ടു. അവൻ പടിപ്പുരവാതിൽക്കൽ മുട്ടിയാറെ രോദ എന്ന ഒരു ബാല്യക്കാരത്തി വിളികേൾപ്പാൻ അടുത്തു വന്ന് പത്രൊസിന്‍റെ ശബ്ദം തിരിച്ചറിഞ്ഞു. സന്തോഷത്താൽ പടിവാതിൽ തുറക്കാതെ അകത്തേക്ക് ഓടി പത്രൊസ് പടിപ്പുരയ്ക്കൽ നിലക്കുന്നു എന്നറിയിച്ചു. അവർ അവളോട്: “നിനക്ക് ഭ്രാന്തുണ്ട്” എന്നു പറഞ്ഞു. അത് ഉള്ളതുതന്നെ എന്ന് അവൾ തറപ്പിച്ച് പറഞ്ഞപ്പോൾ “അവന്‍റെ ദൂതനാകുന്നു എന്ന് അവർ പറഞ്ഞു. പത്രൊസ് മുട്ടിക്കൊണ്ടിരുന്നു. അവർ തുറന്നപ്പോൾ അവനെ കണ്ടു വിസ്മയിച്ചു. അവർ മിണ്ടാതിരിപ്പാൻ അവൻ ആംഗ്യം കാട്ടി, കർത്താവ് അവനെ ജയിലിൽനിന്നു വിടുവിച്ച വിവരം പറഞ്ഞു കേൾപ്പിച്ചു ഇത് യാക്കോബിനോടും ശേഷം സഹോദരന്മാരോടും അറിയിപ്പിൻ എന്നു പറഞ്ഞു; പിന്നെ അവൻ പുറപ്പെട്ടു വേറൊരു സ്ഥലത്തേക്കു പോയി.വീച 331.2

    ഉപവസിച്ച് പ്രാർത്ഥിച്ച വിശ്വാസികളുടെ പ്രാർത്ഥന ദൈവം കേട്ട് ഹെരോദാവിന്‍റെ കയ്യിൽനിന്നും പത്രൊസിനെ വിടുവിച്ചതിൽ അവരുടെ ഹൃദയം സന്തോഷവും സ്തുതിയുംകൊണ്ട്നിറഞ്ഞു. അപ്പൊസ്തലന്‍റെ വധശിക്ഷ കാണ്മാന്‍ ജനം രാവിലെ കൂടിവന്നു. തന്‍റെ ശക്തി വെളിപ്പെടുത്തിക്കൊണ്ട് സഹതപിക്കുന്നവരെ ഭയപ്പെടുത്തുവാൻ ഒരു പ്രദർശനമായി അവൻ രക്ഷപ്പെടാതിരിപ്പാൻ പട്ടാള അകമ്പടിയോടെ കാവൽക്കാരുടെ സാന്നിദ്ധ്യത്തിൽ പത്രൊസിനെ ജയിലിൽനിന്ന് കൊണ്ടുവരാൻ ഹെരോദാവ ഉദ്യോഗസ്ഥർക്ക് കല്പന കൊടുത്തു. ജയിലിന്‍റെ വാതിൽ സൂക്ഷിക്കുന്ന കാവൽക്കാർ പുട്ടിയിട്ടിരുന്ന കവാടത്തിന്‍റെ മുമ്പിൽ ഉണ്ടായിരുന്നു. അകത്ത് രണ്ടു പട്ടാളക്കാർ കയ്യിൽ ചങ്ങലാബന്ധിതരായും ഉണ്ടായിരുന്നു; എന്നാൽ ജയിൽപുള്ളി പോയിരുന്നു.വീച 332.1

    Larger font
    Smaller font
    Copy
    Print
    Contents