Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    46 - ആദ്യകാല നവീകരണകർത്താക്കൾ

    പാപ്പാത്വ പരമാധികാരത്തിന്‍റെ ദീർഘകാലം നിലനിന്ന അന്ധകാ രത്തിനിടയിൽ സത്യത്തിന്‍റെ വെളിച്ചം പൂർണ്ണമായി നശിപ്പിക്കുവാൻ കഴിഞ്ഞില്ല. ഓരോ കാലത്തും ദൈവത്തിന് സാക്ഷികൾ ഉണ്ടായിരുന്നു - മനുഷ്യനും ദൈവത്തിനും ഇടയിൽ മദ്ധ്യസ്ഥൻ ക്രിസ്തുമാത്രമാണെന്നുള്ള വിശ്വാസം നിലനിർത്തിയവരും യഥാർത്ഥ ശബ്ബത്തിനെ വിശുദ്ധമായി ആചരിച്ചവരുമായിരുന്നു ആ മനുഷ്യർ. അവരോട് ലോകം എന്ത് കടപ്പെട്ടിരിക്കുന്നു എന്ന് ഒരിക്കലും അറികയില്ല. അവർ വേദവിപരീതികളെന്ന് മുദ്രയടിക്കപ്പെട്ടു; അവരുടെ സ്വഭാവം ദുഷിപ്പേറിയതായി മുദ്ര കുത്തുകയും അവരുടെ എഴുത്തുകൾ അടിച്ചമർത്തപ്പെടുകയും തെറ്റായി അവതരിക്ക പ്പെടുകയും അപവാദപരമാക്കുകയും ചെയ്തു. എങ്കിലും അവർ ഉറച്ചുനിന്നു. യുഗായുഗങ്ങളായി അവരുടെ വിശ്വാസത്തെ വരും തലമുറകൾക്ക് ഒരു വിശുദ്ധ പൈതൃകമായി കാത്തു.വീച 375.1

    ബൈബിളിനോടുള്ള യുദ്ധം വളരെ രൂക്ഷമായിരുന്നു; ചിലപ്പോൾ ചുരുക്കം ചില പ്രതികളെ നിലനിന്നുള്ളൂ; എന്നാൽ ദൈവം തന്‍റെ വചനം പൂർണ്ണമായി നശിപ്പിക്കപ്പെടുവാൻ അനുവദിച്ചില്ല. അതിന്‍റെ സത്യം എന്നേക്കുമായി മറയ്ക്കപ്പെടുവാൻ കഴിഞ്ഞില്ല. ജയിൽ കവാടങ്ങൾ തുറപ്പാനും ഇരുമ്പു വാതിലിന്‍റെ പൂട്ട് തുറന്ന് തന്‍റെ ദാസന്മാരെ സ്വതന്ത്രരാക്കുവാനും കഴിഞ്ഞതുപോലെ ജീവന്‍റെ വചനങ്ങളുടെ ബന്ധനം നിഷ്പ്രയാസം നീക്കുവാനും അവന് കഴിയും. യൂറോപ്പിലെ പല രാജ്യങ്ങളിലും പരിശുദ്ധാത്മ പ്രചോദനത്താൽ സത്യം മറഞ്ഞിരിക്കുന്ന നിധിപോലെ അവർ ശോധന ചെയ്യുവാൻ തുടങ്ങി. ദൈവഹിതപ്രകാരം പരിശുദ്ധാത്മാവിന്‍റെ നടത്തിപ്പിൽ അതീവ താല്പര്യത്തോടെ വിശുദ്ധ താളുകൾ അവർ പഠിച്ചു. എന്തു വിലയ്ക്കും വെളിച്ചം സ്വീകരിപ്പാൻ അവർ ഒരുക്കമായിരുന്നു. സകലതും അവർ വ്യക്തമായി കണ്ടില്ലെങ്കിലും മറഞ്ഞുകിടന്ന അനേക സത്യങ്ങളും മനസ്സിലാക്കുവാൻ അവർ പ്രാപ്തരായി. സ്വർഗ്ഗത്തിൽനിന്ന് അയച്ച ദൂതന്മാർ തെറ്റുകളുടെയും അന്ധവിശ്വാസത്തിന്‍റെയും ചങ്ങല പൊട്ടിച്ചെറിഞ്ഞു. ദീർഘനാളായി അടിമത്വത്തിലായിരുന്നവർ സ്വാതന്ത്ര്യം ഉറപ്പിച്ച് പറയുവാൻ മുമ്പോട്ടുപോയി.വീച 375.2

    തിരുവചനം ദേശീയഭാഷകളിൽ പരിഭാഷപ്പെടുത്തി ജനങ്ങൾക്കു നല്കുവാൻ സമയമെത്തി. അന്ധകാരത്തിന്‍റെ മണിക്കൂറുകൾ മാഞ്ഞു പോവുകയും അനേക രാജ്യങ്ങളിൽ പ്രഭാതത്തിന്‍റെ അടയാളം പ്രത്യക്ഷപ്പെടുകയും ചെയ്തു.വീച 376.1

    Larger font
    Smaller font
    Copy
    Print
    Contents