Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    2 - സൃഷ്ടിപ്പ്

    (ഉല്പത്തി1)

    പിതാവും പുത്രനും തമ്മിൽ ആലോചിച്ചിരുന്ന അത്ഭുതാവഹമായ സൃഷ്ടിപ്പിന്‍റെ മഹാവേല തുടങ്ങി. സ്രഷ്ടാവിന്‍റെ കരങ്ങളിൽനിന്നും അതിമനോഹരമായ ഭൂമി പുറത്തു വന്നു. അവിടെ പർവ്വതങ്ങളും കുന്നുകളും സമതലങ്ങളും ഉണ്ടായിരുന്നു; അവയ്ക്കിടയിൽ നദികളും ജലാശയങ്ങളും ഉണ്ടായിരുന്നു. ഭൂമി ഒരു വിശാലമായ സമതലമായിരുന്നു. എന്നാൽ പ്രകൃതിദൃശ്യത്തിന്‍റെ വിരസത ഇല്ലാതാക്കാൻ കുന്നുകളും ഇന്നു കാണപ്പെടുന്നതുപോലെ പാറക്കെട്ടുകളുമില്ലാത്ത പർവ്വതനിരകളുമായി ക്രമാനുഗതവും മനോഹരവുമായിരുന്നു ഭൂമി. ഉപരിതലത്തിനടിയിൽ ഭൂമിയുടെ അസ്ഥി എന്നപോലെ പാറകൾ സ്ഥിതിചെയ്തിരുന്നു. വെള്ളം ക്രമമായി ഇടകലർന്നു ക്രമീകരിച്ചിരുന്നു. കുന്നുകൾ, പർവ്വതങ്ങൾ, വളരെ മനോഹരമായ സമതലങ്ങൾ ഇവയൊക്കെ ചെടികളും പുഷ്പങ്ങളും എല്ലാ തരത്തിലുമുള്ള വൻ വൃക്ഷങ്ങളുമായി നിറഞ്ഞിരുന്നു. ഇന്നുള്ളതിനേക്കാൾ അനേകമടങ്ങ് വലിപ്പവും മനോഹരവുമായിരുന്നു അന്നുണ്ടായിരുന്ന വൃക്ഷങ്ങൾ. വായു നിർമ്മലവും ആരോഗ്യപ്രദവുമായിരുന്നു. ഭൂമി മഹിമയേറിയ കൊട്ടാരംപോലെ തോന്നി. ദൈവത്തിന്‍റെ അത്ഭുതകരവും മനോഹരവുമായ വേലയെ കണ്ടു ദൈവദൂതന്മാർ സന്തോഷിച്ചു.വീച 17.1

    ഭൂമിയുടെ സൃഷ്ടിക്കുശേഷം അതിലുള്ള മൃഗങ്ങളേയും ദൈവം സൃഷ്ടിച്ചു. സാത്താന്‍റെ വീഴ്ചയ്ക്കുമുമ്പു പിതാവും പുത്രനും സംവിധാനം ചെയ്തിരുന്നതനുസരിച്ച് അവരുടെ സാദൃശ്യത്തിൽ മനുഷ്യനെ ഉണ്ടാക്കുവാനുള്ള ഉദ്ദേശപ്രകാരം ഭൂമിയുടെയും അവയിലുള്ള സകല ജീവികളുടെയും സൃഷ്ടിപ്പിനുശേഷം പിതാവ് പുത്രനോട് പറഞ്ഞു: “നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക.” സ്രഷ്ടാവിന്‍റെ കരത്താൽ ഉണ്ടാക്കപ്പെട്ട ആദാം ഉയരത്തിൽ ശ്രേഷ്ഠനും അംഗപ്പൊരുത്തമുള്ളവനും ആയിരുന്നു. ഇന്നു ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ ഇരട്ടി ഉയരവും അംഗസൗഷ്ടവവും ഉള്ളവനായിട്ടാണ് മനുഷ്യൻ ഉണ്ടാക്കപ്പെട്ടത്. അവന്‍റെ മുഖഛായ മനോഹരവും പരിപൂർണ്ണവും ആയിരുന്നു. അവന്‍റെ നിറം വെള്ളയോ അടച്ചതോ ആയിരുന്നില്ല; എന്നാൽ ആരോഗ്യമുള്ള രക്തപ്രസാദത്തോടുകൂടിയതായിരുന്നു. ഹവ്വായ്ക്കു ആദാമിനോളം ഉയരം ഉണ്ടായിരുന്നില്ല. അവളുടെ ശിരസ്സ് ആദാമിന്‍റെ തോളിന് അല്പം മുകളിൽ വരെ എത്തിയിരുന്നു. അവളും പരിപൂർണ്ണ അംഗപ്പൊരുത്തമുള്ള സൗന്ദര്യവതിയായിരുന്നു.വീച 17.2

    പാപരഹിതരായ അവർ കൃതിമ വസ്ത്രങ്ങളൊന്നും ധരിച്ചിരുന്നില്ല. ദൂതന്മാരെപ്പോലെ അവരും പ്രകാശത്താലും സ്വർഗ്ഗീയ സൗന്ദര്യത്താലും ആവരണം ചെയ്യപ്പെട്ടിരുന്നു. അവർ ദൈവത്തോട് അനുസരണം ഉള്ളവരായിരുന്നപ്പോൾ ഈ പ്രകാശം അവരെ മൂടിയിരുന്നു. ദൈവം സൃഷ്ടിച്ചവയെല്ലാം സൗന്ദര്യപൂർണ്ണമായിരുന്നു. ആദാമിനേയും ഹൗവ്വായേയും സന്തുഷ്ടരാക്കുവാൻ മറ്റൊന്നും വേണ്ടിയിരുന്നില്ല, എങ്കിലും ദൈവത്തിന് അവരോടുള്ള സ്നേഹം പ്രകടിപ്പിക്കുവാനായി അവർക്കുവേണ്ടി ഒരു തോട്ടം ഉണ്ടാക്കി. അവരുടെ സമയത്തിന്‍റെ ഒരു ഭാഗം തോട്ടം സൂക്ഷിപ്പാനും കുറെ സമയം ദൂതന്മാരുടെ സന്ദർശനത്തിനും അവരുടെ നിർദ്ദേശങ്ങൾ ശ്രവിക്കുന്നതിനും സന്തുഷ്ടമായ ധ്യാനത്തിനും വിനിയോഗിച്ചു. അവരുടെ ജോലി ക്ഷീണിപ്പിക്കുന്നതല്ലായിരുന്നു. അത് സന്തോഷപ്രദവും ശക്തിദായിനിയുമായിരുന്നു.വീച 18.1

    ഉപയോഗപ്രദവും സൗന്ദര്യസംവർദ്ധകവുമായ എല്ലാവിധ വൃക്ഷങ്ങളും ദൈവം തോട്ടത്തിൽ നട്ടിരുന്നു. നല്ല മണമുള്ളതും കാൺമാൻ ഭംഗിയുള്ളതും നല്ല രുചിയുള്ളതും വിശുദ്ധ ഇണകൾക്കു ഭക്ഷിപ്പാനായി ദൈവം സംവിധാനം ചെയ്തിട്ടുള്ളതുമായ പഴങ്ങൾ നിറഞ്ഞ വൃക്ഷങ്ങൾ അവിടെ ഉണ്ടായിരുന്നു. മനുഷ്യന്‍റെ വീഴ്ച്ചയ്ക്കുശേഷം കണ്ടിട്ടുള്ളതിൽനിന്നു വ്യത്യസ്ഥമായ മുന്തിരിപ്പഴങ്ങളുമായി നേരെ മുകളിലോട്ടു വളരുന്ന മുന്തിരിവള്ളികളും ഉണ്ടായിരുന്നു. പഴങ്ങൾ വലിപ്പമേറിയതും വിവിധ വർണ്ണങ്ങളിലുള്ളതുമായിരുന്നു. ചിലതു ഏകദേശം കറുത്തതും ചിലതു ചുവന്നതും ഇളം ചുവപ്പു നിറമുള്ളതും ഇളം പച്ചയുമായിട്ടുള്ളവയും ആയിരുന്നു. മനോഹരവും സമൃദ്ധവുമായ പഴങ്ങൾ മുന്തിരിക്കൊമ്പുകളിൽ ഉണ്ടായിരുന്നു. മുന്തിരിപ്പഴത്തിന്‍റെ ഭാരംകൊണ്ട് അവ വളഞ്ഞിരുന്നെങ്കിലും അവ നിലംപരിചായി വീണിട്ടില്ലായിരുന്നു. ആദാമും ഹൗവ്വയും ചേർന്നു സന്തോഷത്തോടെ മുന്തിരിക്കൊമ്പുകൾ വളച്ച വില്ലിന്‍റെ ആകൃതിയിൽ നിർത്തിക്കൊണ്ട് പ്രകൃതിയിലെ മനോഹരവൃക്ഷ ശിഖരങ്ങളും ഇലകളും മണമുള്ള പഴങ്ങളുള്ള കൊമ്പുകളും അടങ്ങിയ പ്രകൃതിരമണീയമായ വീടുണ്ടാക്കി.വീച 18.2

    ഭൂമി മനോഹരമായ സസ്യത്തഴപ്പുകളാൽ നിറഞ്ഞിരുന്നു. നല്ല സുഗന്ധമുള്ള വിവിധ വർണ്ണങ്ങളോടുകൂടിയ പുഷ്പങ്ങൾ അവർക്കു ചുറ്റും ഉണ്ടായിരുന്നു. സകലതും കലാവിരുതോടും മഹത്വകരമായും ക്രമീകരിച്ചിരുന്നു. തോട്ടത്തിന്‍റെ നടുവിൽ ജീവവൃക്ഷം ഉണ്ടായിരുന്നു. അതിന്‍റെ മഹത്വം മറ്റെല്ലാ വൃക്ഷങ്ങളുടേതിലും ഉപരിയായിരുന്നു. അതിന്‍റെ പഴങ്ങൾ പൊന്നും വെള്ളിയും കൊണ്ടുള്ള ആപ്പിൾപോലെ കാണപ്പെട്ടു. അവയാണു നിത്യജീവനെ നിലനിർത്തിപ്പോന്നത്. അതിന്‍റെ ഇലകൾ രോഗോപശാന്തിക്കുള്ള ഗുണങ്ങൾ അടങ്ങിയതായിരുന്നു.വീച 19.1

    Larger font
    Smaller font
    Copy
    Print
    Contents