Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    1 - ലൂസിഫറിന്‍റെ പതനം

    ലൂസിഫറിന്‍റെ മത്സരത്തിനുമുൻപ് അവൻ സ്വർഗ്ഗത്തിൽ ശ്രേഷ്ഠനായ ഒരു ദൈവദൂതൻ ആയിരുന്നു. ദൈവത്തിന്‍റെ പ്രിയപുത്രൻ കഴിഞ്ഞാൽ പിന്നെ അവനായിരുന്നു ആദരണീയൻ, അവന്‍റെ മുഖം മറ്റു ദൈവ ദൂതൻമാരുടേതുപോലെ ശാന്തവും സന്തോഷപ്രദവും ആയിരുന്നു. അവന്‍റെ നെറ്റി ഉയർന്നതും വീതിയുള്ളതും ആയിരുന്നു. അത് നല്ല ബുദ്ധിശക്തിയെ കാണിക്കുന്നു. അവന്‍റെ രൂപഘടന പരിപൂർണ്ണവും അവന്‍റെ പെരുമാറ്റം ഉത്തമവും രാജകീയ പ്രൗഢിയുള്ളതും ആയിരുന്നു. അവന്‍റെ മുഖത്തു നിന്നും ഒരു പ്രത്യേക രശ്മി പ്രസരിച്ച് അവന്‍റെ ചുറ്റും പ്രകാശിച്ചിരുന്നു. മറ്റു ദൂതന്മാരെക്കാൾ സുന്ദരനായിരുന്നു എങ്കിലും ദൈവത്തിന്‍റെ പ്രിയപുത്രനായ ക്രിസ്തു ആയിരുന്നു എല്ലാ സ്വർഗ്ഗീയ സൈന്യത്തിലും പരമോൽകൃഷ്ടൻ. ദൂതന്മാരെ സൃഷ്ടിക്കുംമുൻപ് അവൻ പിതാവിനോടുകൂടെ ആയിരുന്നു. ലൂസിഫറിന് ക്രിസ്തുവിനോട് അസൂയ ഉണ്ടായിട്ട് ക്രമേണ ക്രിസ്തുവിന്റേത് മാത്രമായിരുന്ന ആജ്ഞാശക്തി അവനും ഉണ്ടെന്ന് ഭാവിച്ചു.വീച 9.1

    തന്‍റെ പുത്രന് ദൂതഗണങ്ങളുടെ സാന്നിദ്ധ്യത്തിൽ പ്രത്യേക ബഹുമാനം നൽകുന്നതിനായി സ്രഷ്ടാവ് സകല സ്വർഗ്ഗീയ സൈന്യങ്ങളെയും തന്‍റെ മുമ്പിൽ കൂട്ടിവരുത്തി. പുത്രനെ പിതാവിന്‍റെ സിംഹാസനത്തിൽ ഇരുത്തി. വിശുദ്ധ ദൂതന്മാരുടെ സംഘമെല്ലാം അവർക്കു ചുറ്റും കൂടി നിന്നു. തന്‍റെ പുത്രനായ ക്രിസ്തു തനിക്കു സമനായിരിക്കണമെന്നും അവന്‍റെ സാന്നിദ്ധ്യം തന്‍റെ സാന്നിദ്ധ്യംതന്നെ ആയിരിക്കും എന്നും പിതാവ് ആജ്ഞാപിച്ചു. പുത്രന്‍റെ വാക്കുകൾ തന്‍റെ വാക്കുകൾപോലെ അനുസരിക്കേണ്ടതും ആയിരുന്നു. സ്വർഗ്ഗീയ സൈന്യങ്ങൾക്കു കല്പന കൊടുപ്പാൻ ദൈവം അവന് അധികാരം നൽകി. പ്രത്യേകിച്ച തന്‍റെ പുത്രൻ പിതാവുമായി യോജിച്ച് നടത്തുവാൻ പോകുന്ന ഭൂമിയുടെയും അതിലുള്ള സകല ജീവജാലങ്ങളുടെയും സൃഷ്ടിപ്പിൽ പ്രവർത്തിക്കണമായിരുന്നു. പുത്രൻ സ്വയമായി ഒന്നും ചെയ്യാതെ പിതാവിന്‍റെ ഇഷ്ടവും ഉദ്ദേശ്യവും നടപ്പിലാക്കണമായിരുന്നു. പിതാവിന്‍റെ ഇഷ്ടം അവനിൽ നിറവേറണമായിരുന്നു.വീച 9.2

    ലൂസിഫർ യേശുവിനോട് അസൂയാകലുഷിതനായിരുന്നു. എങ്കിലും മറ്റെല്ലാ ദൂതൻമാരും യേശുവിന്‍റെ ശരിയായ ഭരണത്തെയും അധികാരത്തേയും അംഗീകരിപ്പാൻ വണങ്ങിയപ്പോൾ അവനും അവരോടൊപ്പം വണങ്ങി. എന്നാൽ അവന്‍റെ ഹൃദയം പകയും വിദേഷവുംകൊണ്ടു നിറഞ്ഞിരുന്നു. ദൈവത്തിന്‍റെ പ്രത്യേക പദ്ധതികളെക്കുറിച്ചുള്ള ഉപദേശക സമിതിയിൽ ക്രിസ്തുവും ഉൾപ്പെട്ടിരുന്നു. അതിനെപ്പറ്റി ലൂസിഫറിന് അറിവില്ലായിരുന്നു. അവൻ അതെപ്പറ്റി അറിവാനും ദൈവം അനുവദിച്ചില്ല. എന്നാൽ ക്രിസ്തു സ്വർഗ്ഗത്തിന്‍റെ സർവ്വാധിപനായി അംഗീകരിക്കപ്പെട്ടു അവന്‍റെ ശക്തിയും അധികാരവും ദൈവത്തിന്റേതുപോലെ ആയിരുന്നു. താൻ ആയിരിക്കും സ്വർഗ്ഗീയ ദൂതൻമാരുടെ ഇടയിൽ പ്രിയങ്കരൻ എന്ന് ലൂസിഫർ കരുതി. അവൻ ശ്രേഷ്ടനായി ഉയർത്തപ്പെട്ടിരുന്നു. എന്നാൽ അത് അവനിൽനിന്നും അവന്‍റെ സ്രഷ്ടാവിനു സ്തുതിയും നന്ദിയും ആവശ്യപ്പെട്ടിരുന്നില്ല എന്ന് അവൻ കരുതിയിരുന്നു. ദൈവത്തിന്‍റെ ഉന്നത സ്ഥാനം അവൻ ആഗ്രഹിച്ചു. അവന്‍റെ ഔന്നത്യത്തിൽ അവൻ അഹങ്കരിച്ചു. ദൂതന്മാരാൽ അവൻ മാനിക്കപ്പെട്ടിരുന്നു എന്ന് അവന് അറിയാമായിരുന്നു. അവനൊരു പ്രത്യേക ദൗത്യം നിർവ്വഹിക്കാനുണ്ടായിരുന്നു. അവൻ വലിയവനായ സ്രഷ്ടാവിന്‍റെ ഏറ്റം സമീപമായിരിക്കുകയും ദൈവത്തിനു ചുറ്റും അനന്തമായ മഹത്വകിരണങ്ങൾ പ്രകാശിച്ചുകൊണ്ടിരുന്നത് അവനിലും ചുറ്റി മിന്നുകയും ചെയ്തിരുന്നു. ദൈവദൂതന്മാർ എത്ര സന്തോഷത്തോടും ഉത്സാഹത്തോടുംകൂടെ അവന്‍റെ കല്പനകൾ അനുസരിക്കുന്നു എന്ന് അവൻ ചിന്തിച്ചു. തന്‍റെ ശോഭാവരണം സുന്ദരമല്ലെ? തന്‍റെ മുമ്പിൽ ക്രിസ്തു ഇങ്ങനെ എന്തിനു മാനിക്കപ്പെടണം?വീച 10.1

    പിതാവിനോട് അസംതൃപ്തനായും യേശുക്രിസ്തുവിനോടു അസൂയ നിറഞ്ഞവനായും പിതാവിന്‍റെ അടുത്ത സാന്നിദ്ധ്യം അവൻ ഉപേക്ഷിച്ചു. അവന്‍റെ യഥാർത്ഥ ഉദ്ദേശ്യം മറച്ചുകൊണ്ട് സ്വർഗ്ഗീയ ദൂതഗണത്തെ കൂട്ടിവരുത്തി വിഷയം അവതരിപ്പിച്ചു. അത് അവൻതന്നെ ആയിരുന്നു. അവനെ അവഗണിച്ച ദൈവം യേശുവിനു നൽകിയ പ്രഥമഗണന അവനു ഹൃദയഭേദകമായിരുന്നതായി അവൻ പറഞ്ഞു. ദൂതന്മാർ ഇതുവരെ അനുഭവിച്ചിരുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും അവസാനിച്ചു എന്ന് അവൻ അവരോടു പറഞ്ഞു. അവർക്ക് ഒരു ഭരണാധിപനെ നിയമിച്ചിട്ടില്ലായിരുന്നു എങ്കിൽ അവന് പാദസേവ ചെയ്യേണ്ടിവരിക ഇല്ലായിരുന്നു. അവൻ അവരെ കൂട്ടിവരുത്തി തന്റേയും അവരുടെയും അവകാശത്തിന്മേലുള്ള കടന്നാക്രമണത്തിനും ക്രിസ്തുവിന്‍റെ മുൻപിലും ഇനിമേലാൽ വണങ്ങുകയില്ലെന്നും അവന് നൽകപ്പെട്ടിരിക്കുന്ന ബഹുമതി സ്വയം എടുക്കുമെന്നും തന്നെ അനുസരിക്കുകയും അനുഗമിക്കുകയും ചെയ്യുന്നവർക്ക് താൻ ഭരണാധിപനും സംരംക്ഷകനുമായിരിക്കും എന്നും ഉള്ള ഉറപ്പ് നൽകുകയും ചെയ്തു.വീച 11.1

    ദൂതന്മാരുടെ ഇടയിൽ സംതൃപ്തി നിലനിന്നിരുന്നു. ലൂസിഫറും അവനോട് സഹതാപമുള്ളവരും ദൈവത്തിന്‍റെ ഭരണകൂടത്തെ പരിഷ്കരിപ്പാൻ ശ്രമിക്കയായിരുന്നു. അവർ അസംതൃപ്തരും അസന്തുഷ്ടരുമായതിന്‍റെ കാരണം പരിശോധനാതീതമായ ദൈവത്തിന്‍റെ ജ്ഞാനവും തന്‍റെ പുത്രനെ ഇത്ര ഉന്നതനാക്കി അതിരില്ലാത്ത ശക്തിയും അധികാരവും നൽകിയതിന്‍റെ ഉദ്ദേശ്യവും തിട്ടപ്പെടുത്തുവാൻ അവർക്കു കഴിയാഞ്ഞതാണ്. അവർ പുത്രന്‍റെ അധികാരത്തോടു മത്സരിച്ചു.വീച 11.2

    ഭക്തിയുള്ളവരും സത്യസന്ധരുമായ ദൂതന്മാർ ഈ മത്സരിയായ ദൂതനെ സ്രഷ്ടാവിന്‍റെ ഇംഗിതത്തിനു പൊരുത്തപ്പെടുത്താൻ ശ്രമിച്ചു. ക്രിസ്തുവിനെ മാനിച്ചതിൽ ദൈവത്തിന്‍റെ പ്രവൃത്തി അവർ ന്യായീകരിച്ചു. പിതാവ് പുത്രനെ മാനിക്കാൻ പ്രഖ്യാപനം നടത്തുന്നതിനു മുൻപ് അവന് ഉണ്ടായിരുന്ന ഉന്നതിക്ക് കുറവ് വന്നിട്ടില്ലെന്നു ശക്തിയേറിയ കാരണങ്ങളാൽ ലൂസിഫറിനെ ബോദ്ധ്യപ്പെടുത്താൻ അവർ ശ്രമിച്ചു. ദൂതന്മാരുടെ സൃഷ്ടിപ്പിനുമുമ്പുതന്നെ ക്രിസ്തു ദൈവപുത്രനായി പിതാവിനോടുകൂടെ ഉണ്ടായിരുന്നു; അവൻ പിതാവിന്‍റെ വലത്തുഭാഗത്ത് എന്നും ഉണ്ടായിരുന്നു. അവന്‍റെ അധികാരത്തെ മുമ്പാരും ചോദ്യം ചെയ്തിരുന്നില്ല. അവൻ കല്പനകളൊന്നും നൽകിയിരുന്നില്ല. സ്വർഗ്ഗീയ സൈന്യങ്ങൾക്ക് അവനെ അനുസരിക്കുന്നത് എത്ര സന്തോഷപ്രദമായിരുന്നു. പിതാവിൽനിന്നും ദൂതന്മാരുടെ മുമ്പാകെ ക്രിസ്തുവിന് പ്രത്യേക ബഹുമാനം ലഭിക്കുന്നതുമൂലം ലൂസിഫറിന്‍റെ മതിപ്പു കുറഞ്ഞിട്ടില്ല എന്നും പറഞ്ഞു ദൂതന്മാർ കരഞ്ഞു. ലൂസിഫർ അവന്‍റെ ദുഷ്ടമാർഗ്ഗം വെടിഞ്ഞ് അവരുടെ സ്രഷ്ടാവിന് കീഴ്ചപ്പെട്ടിരിപ്പാൻ അവർ നിർദ്ദേശിച്ചു; അതുവരെ സമാധാനവും ഐക്യവും നിലനിന്നു. ഈ മത്സര ശബ്ദവും അഭിപ്രായഭിന്നതയും എന്തായിത്തീരും?വീച 12.1

    ലൂസിഫർ അതു ശ്രവിക്കുന്നത് നിരസിച്ചു. അവൻ ഭക്തിയുള്ളവരും സത്യസന്ധരുമായ ദൂതന്മാരിൽനിന്നും പിൻമാറി. അവർ അടിമകളാണെന്ന് അവരെ ആക്ഷേപിച്ചു. ദൈവത്തോടു സത്യസന്ധരായ ദൂതന്മാർ, ലൂസിഫർ മത്സരത്തിന് പ്രേരിപ്പിക്കുന്നതിൽ വിജയിക്കുന്നു എന്നു കണ്ട് അത്ഭുതപ്പെട്ടുനിന്നു. അവർക്ക് അതുവരെ ഉണ്ടായിരുന്നതിനേക്കാൾ മെച്ചമായ ഒരു നല്ല ഭരണം അവൻ വാഗ്ദത്തം ചെയ്തു. അവർക്കതിൽ സകല സ്വാതന്ത്ര്യവും ഉണ്ടായിരിക്കുമെന്നും അവൻ പറഞ്ഞു. വലിയ ഒരു കൂട്ടം അവനെ പ്രധാന സേനാനായകനായി അംഗീകരിക്കാനുള്ള അവരുടെ ഉദ്ദേശം പ്രകാശിപ്പിച്ചു. അവന്‍റെ മുന്നേറ്റം വിജയിക്കുന്നു എന്ന് കണ്ടപ്പോൾ, സകല ദൂതന്മാരും അവന്‍റെ പക്ഷത്ത് ആകണമെന്നും അവൻ ദൈവത്തിനു സമനാകുമെന്നും അവന്‍റെ കല്പനാശബ്ദം സ്വർഗ്ഗീയ സൈന്യം മുഴുവൻ കേൾക്കണമെന്നും അവൻ തന്നെത്താൻ പുകഴ്ത്തി. ദൈവഭക്തിയുള്ള ദൂതന്മാർ ലൂസിഫറിന് വീണ്ടും മുന്നറിയിപ്പ് നൽകുകയും അവൻ മത്സരം തുടർന്നാൽ അതിന്‍റെ ഫലം എന്തായിരിക്കുമെന്നും, ദൈവത്തിന് ദൂതന്മാരെ സൃഷ്ടിക്കാനും തന്‍റെ ശക്തിയാൽ അവന്‍റെ കഠിന മത്സരത്തിനു മുന്നറിയിപ്പ് കൂടാതെ ശിക്ഷിക്കാനും കഴിയുമെന്ന് പറഞ്ഞു. ദൈവം വിശുദ്ധനായിരിക്കുന്നതുപോലെ അവന്‍റെ കല്പനകളും വിശുദ്ധമാകയാൽ ഒരു ദൂതൻ അതിനോട് എതിർക്കുന്നത് ചിന്തിക്കുക! അവർ മത്സരികളോട് ലൂസിഫറിന്‍റെ വഞ്ചനാപരമായ ന്യായവാദങ്ങൾ കേൾക്കാതിരിപ്പാൻ മുന്നറിയിപ്പ് നൽകുകയും അവന്‍റെ പ്രേരണയ്ക്കു വശംവദരായവർ ദൈവത്തിന്‍റെ അടുക്കലേയ്ക്കു ചെന്ന് അവരുടെ തെറ്റുകൾ ഏറ്റുപറകയും ദൈവത്തിന്‍റെ അധികാരത്തെ ചോദ്യം ചെയ്യുന്ന ചിന്ത ഉണ്ടായതുതന്നെ തെറ്റെന്നു സമ്മതിക്കുകയും ചെയ്യുവാൻ ഉപദേശിച്ചു.വീച 12.2

    ലൂസിഫറിനോട് സഹതാപം ഉണ്ടായിരുന്ന അനേകരും ദൈവഭയമുള്ള ദൂതൻമാരുടെ ഉപദേശത്തിന് വഴങ്ങി തങ്ങളുടെ അസംതൃപ്തിയെക്കുറിച്ചു പശ്ചാത്തപിക്കുകയും പിതാവിന്‍റെയും തന്‍റെ പുത്രന്‍റെയും ആത്മവിശ്വാസം ആർജ്ജിക്കുകയും ചെയ്തു. അവൻ ദൈവകല്പനയുമായി പരിചിതനാണെന്നും ദൈവത്തെ അനുസരിപ്പാനും സേവിപ്പാനും സമർപ്പിച്ചാൽ അവന്‍റെ ബഹുമതി അവനിൽനിന്നും എടുക്കപ്പെടുമെന്നും ഈ ശക്തനായ മത്സരി പ്രഖ്യാപിച്ചു. അവന്‍റെ ഉന്നതമായ ദൗത്യത്തിന് അവനെ ഇനി ഒരിക്കലും നിയമിക്കയില്ല. തിരിച്ചുപോകാൻ തുനിഞ്ഞവരോടും തന്നോടു തന്നെയും ഭവിഷ്യത്തിനെ ധൈര്യപൂർവ്വം നേരിടണമെന്നും ദൈവപുത്രന്‍റെ പാദസേവയ്ക്കു താൻ, ഇല്ലെന്നും ദൈവം ക്ഷമിക്കയില്ലെന്നും അവരുടെ സ്വാതന്ത്ര്യം അവർതന്നെ പ്രഖ്യാപിക്കണമെന്നും മനസ്സോടെ നൽകാത്ത സ്ഥാനവും അധികാരവും ശക്തി പ്രയോഗിച്ച നേടണമെന്നും അവൻ പറഞ്ഞു.വീച 13.1

    ഭക്തിയുള്ള ദൂതന്മാർ പെട്ടെന്ന് ദൈവപുത്രനെ സമീപിച്ച് ദൂതന്മാരുടെ ഇടയിൽ നടക്കുന്നതെന്താണെന്ന് അറിയിച്ചു. ദൈവഭക്തരായ ദൂതന്മാരുടെ നന്മയ്ക്ക് സാത്താൻ സ്വായത്തമാക്കിയ അധികാരത്തെ എന്നേക്കുമായി ഇല്ലാതാക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാൻ പിതാവും പുത്രനും കൂടി ആലോചന നടത്തുകയായിരുന്നു എന്ന് അവർ കണ്ടു. മഹാദൈവത്തിന് ഉടൻതന്നെ ആ മഹാവഞ്ചകനെ സ്വർഗ്ഗത്തിൽനിന്ന് എറിഞ്ഞുകളയാമായിരുന്നു. എന്നാൽ അവിടുത്തെ ഉദ്ദേശ്യം അതല്ലായിരുന്നു. മത്സരികൾക്കു അവരുടെ ശക്തി നിർണ്ണയിക്കാൻ ക്രിസ്തുവിനും തന്‍റെ കൂടെയുള്ള ദൂതന്മാർക്കും ഉള്ളതുപോലെ ഒരു അവസരം കൊടുത്തു. ഈ യുദ്ധത്തിൽ ഓരോ ദൂതനും അവരവർക്ക് ഇഷ്ടമുള്ള വശത്ത് നിൽക്കാം, എല്ലാവർക്കും അതു സ്പഷ്ടമായി കാണാം. മത്സരത്തിൽ സാത്താനോടു ചേർന്ന ദൂതന്മാരും സ്വർഗ്ഗത്തിൽ വസിക്കുന്നത് അനുവദിക്കുന്നതു സുരക്ഷിതമല്ല. മാറ്റപ്പെടുവാൻ പാടില്ലാത്ത ദൈവകല്പനയ്ക്ക് എതിരായുള്ള യഥാർത്ഥ മത്സരത്തിന് അപരിഹാര്യമായ ഫലം അവർ പഠിച്ചു. ഈ പ്രധാന മത്സരത്തെ ശിക്ഷിക്കുവാൻ ദൈവശക്തി ഉപയോഗിച്ചിരുന്നെങ്കിൽ മത്സരത്തിൽ ചേരാത്ത ദൂതന്മാർക്ക് അത് വെളിപ്പെടുകയില്ലെന്നുള്ളതിനാൽ ദൈവം തന്‍റെ നീതിയും ന്യായവും സ്വർഗ്ഗീയ സൈന്യത്തിനു വ്യക്തമാകത്തക്ക മറ്റൊരു മാർഗ്ഗം ഉപയോഗിച്ചു.വീച 13.2