Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    യോർദ്ദാൻ കടക്കുന്നു

    യിസ്രായേലിന്‍റെ യോർദ്ദാൻ കടക്കൽ ഒരത്തടുതമായിരിക്കണമായിരുന്നു. “യോശുവ ജനത്തോടു കല്പിച്ചു. നിങ്ങളെത്തന്നെ ശുദ്ധീകരിപ്പിൻ, യഹോവ നാളെ നിങ്ങളുടെ ഇടയിൽ അതിശയം പ്രവർത്തിക്കും എന്നുപറഞ്ഞു. പുരോഹിതന്മാരോടു യോശുവ, നിങ്ങൾ നിയമപ്പെട്ടകം എടുത്തു ജനത്തിനു മുമ്പായി അക്കരെ കടപ്പിൻ എന്നു പറഞ്ഞു. അങ്ങനെ അവർ നിയമപ്പെട്ടകം എടുത്ത് ജനത്തിനുമുമ്പായി നടന്നു. അവരുടെ കാൽ യോർദ്ദാനിലേക്ക് ഇറങ്ങിയപ്പോൾ മുകളിൽനിന്നുള്ള വെള്ളമൊഴുക്ക് നിന്നു. പുരോഹിതന്മാർ പെട്ടകവും വഹിച്ചുകൊണ്ടു മുമ്പോട്ടുപോയി. പെട്ടകം ദൈവസാന്നിദ്ധ്യത്തിന്‍റെ ഒരു പ്രതീകമായിരുന്നതിനാൽ എബ്രായഗണം അതിനെ അനുഗമിച്ചു. യോർദ്ദാൻ കടക്കുന്നതിന് പുരോഹിതന്മാർ പകുതി വഴി ആയപ്പോൾ അവർ യിസ്രായേൽ മുഴുവനും കടന്നുപോകുന്നതുവരെ അവിടെത്തന്നെ നിലക്കുവാൻ ആജ്ഞാപിച്ചു. ഇവിടെ യോർദ്ദാനിലെ വെള്ളത്തെ നിയന്ത്രിച്ച ശക്തിതന്നെയാണ് നാൽപതു വർഷം മുമ്പ് അവരുടെ പിതാക്കന്മാർ ചെങ്കടൽ കടന്നപ്പോൾ വെള്ളത്തെ വിഭാഗിച്ചത് എന്ന് അവർക്കു ബോധ്യമായി. അവരിൽ പലരും ചെറിയ കുട്ടികൾ ആയിരുന്നപ്പോൾ ചെങ്കടലിൽകൂടെ കടന്നുപോയവരന്‍റെത്. ഇപ്പോൾ അവർ യോർദ്ദാൻ കടന്നു; പുരുഷന്മാർ യുദ്ധസന്നദ്ധരും ആയുധവുമായിട്ടാണ് മുമ്പോട്ടുപോയത്.വീച 192.1

    ജനമെല്ലാം കടന്നുകഴിഞ്ഞപ്പോൾ പുരോഹിതന്മാർ നദിയിൽനിന്നു പോകാൻ യോശുവ ആജ്ഞാപിച്ചു. പെട്ടകവും വഹിച്ചുകൊണ്ട് പുരോഹിതന്മാർ കരയ്ക്കു കയറിയപ്പോൾ യോർദ്ദാൻ പഴയതുപോലെ ഇരുകരകളും കവിഞ്ഞ് ഒഴുകുവാൻ തുടങ്ങി. ഈ അത്ഭുതം മൂലം യിസ്രായേൽ മക്കളുടെ വിശ്വാസം വളരെ വർദ്ധിച്ചു. ഈ അത്ഭുതം ജനം ഒരിക്കലും മറക്കാതിരിപ്പാൻ ദൈവം യോശുവയോടു നിർദ്ദേശിച്ചത് അനുസരിച്ച് അവൻ ജനത്തോടു കല്പിച്ചത് ഓരോ ഗോത്രത്തിൽനിന്നും ഓരോ പ്രതിനിധി, പുരോഹിതന്മാർ സാക്ഷ്യപ്പെട്ടകവും വഹിച്ചുകൊണ്ടു നിന്ന നദീമദ്ധ്യത്തിൽ നിന്നും ഓരോ കല്ലെടുത്ത് കൊണ്ടുവന്ന് ഗിൽഗാലിൽ ഓരു ഓർമ്മ സ്മാരകം നിർമ്മിക്കട്ടെ എന്നത്രെ. പുരോഹിതന്മാർ യോർദ്ദാനിൽനിന്ന് കയറിക്കഴിഞ്ഞപ്പോൾ ദൈവം തന്‍റെ ശക്തിയുള്ള കരം മാറ്റുകയും വെള്ളച്ചാട്ടം പോലെ വെള്ളം ഒഴുകിവന്ന് അതു പൂർവ്വസ്ഥിതിയിൽ ആകുകയും ചെയ്തു.വീച 193.1

    അമാലേക്യരാജാക്കന്മാരും കനാന്യരാജാക്കന്മാരും യിസ്രായേൽ യോർദ്ദാൻ കടന്ന അത്ഭുതത്തെക്കുറിച്ച് കേട്ടപ്പോൾ അവരുടെ ഹൃദയം ഭയം മൂലം ഉരുകി. യിസ്രായേൽ രണ്ടു മോവാബ്യ രാജാക്കന്മാരെ നിഗ്രഹിക്കുകയും ഇളകിമറിഞ്ഞ യോർദ്ദാൻ അത്ഭുതകരമായി കടക്കുകയും ചെയ്ത വാർത്ത ദേശവാസികളെ ഭയവിഹ്വലരാക്കി. മരുഭൂമിയിൽവെച്ചു ജനിച്ച എല്ലാവരെയും യോശുവ പരിച്ഛേദന കഴിച്ചു. അതിനുശേഷം അവൻ യെരിഹോ സമഭൂമിയിൽവച്ചു പെസഹാ ആചരിച്ചു. “ഈ ദിവസം മിസ്രയീമിന്‍റെ നിന്ദ നിങ്ങളിൽനിന്ന് നീക്കിക്കളഞ്ഞിരിക്കുന്നു എന്നു കർത്താവു യോശുവയോടു പറഞ്ഞു.”വീച 193.2

    മിസ്രയീമിൽനിന്നു പുറപ്പെട്ട എബ്രായർ പെട്ടെന്നു കൈവശമാക്കുമെന്നു പ്രതീക്ഷിച്ച കനാൻനാടു കൈവശപ്പെടുത്താഞ്ഞതിനാൽ യഹോവയെയും തന്‍റെ ജനത്തെയും ജാതികൾ നിന്ദിച്ചു. അവരുടെ ശത്രുക്കൾ അഹങ്കാരത്തോടെ ദൈവത്തിന് അവരെ കനാൻ നാട്ടിലേക്ക് നയിക്കാൻ കഴിയില്ലല്ലോ എന്നു വിജയഭാവം കാട്ടി. ഇപ്പോൾ അവർ യോർദ്ദാനിൻ ഉണങ്ങിയ നിലത്തു കൂടെ മറുകര കടക്കുന്നതിനാൽ അവരുടെ ശത്രുക്കൾക്ക് അവരെ നിന്ദിക്കാൻ കഴിയാതെയായി.വീച 193.3

    ഈ സമയംവരെ തുടർച്ചയായി മന്നാ ലഭിച്ചുകൊണ്ടിരുന്നു; എന്നാൽ ഇപ്പോൾ യിസ്രായേല്യർ കനാൻദേശം കൈവശമാക്കി അതിലെ ഫലം അനുഭവിക്കാറായതിനാൽ അവർക്ക് മന്നായുടെ ആവശ്യം ഇല്ലാതാകുകയും അവ നിന്നുപോകയും ചെയ്തു.വീച 194.1