Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    എതിര്‍പ്പ്

    ക്രിസ്തുവിന്‍റെ വരവിന്‍റെ സമയത്തെക്കുറിച്ചുള്ള കൃത്യമായ ഈ പ്രഖ്യാപനത്തിൽ പ്രസംഗപീഠത്തിൽനിന്നും ശുശ്രൂഷകന്മാർ മുതൽ അശ്രദ്ധരും ദൈവഭയമില്ലാത്തവരുമായ പാപികൾവരെയുള്ള എല്ലാവിധ ജനങ്ങളിൽനിന്നും വലിയ എതിർപ്പുണ്ടായി. കപടഭക്തിക്കാരായ ശുശ്രൂഷകന്മാർ മുതൽ അശ്രദ്ധരായ ദൈവഭയമില്ലാത്ത പാപികൾ വരെ എല്ലാവിധ ജനങ്ങളിൽനിന്നും ഒരുപോലെ എതിർപ്പുണ്ടായത് ഇപ്രകാരമായിരുന്നു: “ദിവസമോ മണിക്കൂറോ ഒരു മനുഷ്യനും അറിയില്ല.” വ്യക്തവും സംയോജിതവുമായ പ്രവചന കാലഘട്ടത്തിന്‍റെ അവസാനത്തെയും തന്‍റെ പുനരാഗമനത്തെക്കുറിച്ച് ക്രിസ്തു മുൻകൂട്ടിപ്പറഞ്ഞ വചനങ്ങളെയും കേൾക്കാതെ അവർ കാതുകൾ അടച്ചുകളഞ്ഞു.വീച 404.1

    രക്ഷകനെ സ്തുതിക്കുന്നു എന്ന് അഭിമാനിക്കുന്ന അനേകരും തന്‍റെ വരവിനെക്കുറിച്ചുള്ള പ്രസംഗത്തിൽ എതിർപ്പൊന്നും ഇല്ലെന്നു പ്രഖ്യാപിച്ചു; എന്നാൽ തന്‍റെ വരവിന്‍റെ കൃത്യസമയത്തെക്കുറിച്ചുമാത്രം അവർ പ്രതിക്ഷേധിച്ചു. സകലവും കാണുന്ന ദൈവം അവരുടെ ഹൃദയങ്ങളെയും കാണുന്നു. ക്രിസ്തുവിന്‍റെ വരവ് ലോകത്തെ നീതിയിൽ ന്യായം വിധിപ്പാനാണെന്ന് കേൾപ്പാൻ അവർ ആഗ്രഹിച്ചില്ല. അവർ അവിശ്വസ്തരായ ദാസന്മാർ ആയിരുന്നു; ഹൃദയങ്ങളെ അറിയുന്ന ദൈവമുമ്പാകെ അവരുടെ പ്രവൃത്തികൾ നിൽക്കയില്ലെന്നുള്ളതിനാൽ അവരുടെ കർത്താവിന്‍റെ വരവ് അവർ ഭയപ്പെട്ടിരുന്നു. ക്രിസ്തുവിന്‍റെ ഒന്നാം വരവിൽ യെഹൂദന്മാർ അവനെ സ്വാഗതം ചെയ്യുവാൻ ഒരുക്കമല്ലാത്തവരായിരുന്നതുപോലെ യേശുവിനെ എതിരേല്പാൻ ആ ദാസന്മാർ ഒരുക്കമല്ലായിരുന്നു. സാത്താനും അവന്‍റെ ദൂതന്മാരും വിജയാഹ്ലാദവുമായി ക്രിസ്തുവിന്‍റെയും വിശുദ്ധ ദൂതന്മാരുടെയും മുഖത്തേക്ക് വലിച്ചെറിയുംപോലെ തന്‍റെ ജനമെന്ന് അഭിമാനിക്കുന്നവർക്ക് അവനോട് സ്നേഹമില്ലാത്തതിനാൽ തന്‍റെ പ്രത്യക്ഷതയെ അവർക്ക് ഇഷ്ടമില്ലെന്നു പറഞ്ഞു.വീച 404.2

    അവിശ്വസ്തരായ കാവൽക്കാർ ദൈവവേലയുടെ പുരോഗമനത്തിന് തടസ്സമായിരുന്നു. ജനങ്ങൾ എഴുന്നേറ്റ് രക്ഷയുടെ മാർഗ്ഗം ആരാഞ്ഞപ്പോൾ ഈ നേതാക്കന്മാർ അവരുടെയും സത്യത്തിന്‍റെയും മദ്ധ്യേ നിന്ന് ദൈവവചനത്തിന് തെറ്റായ വ്യാഖ്യാനം നൽകി. ഈ ജോലിയിൽ സാത്താനും അവിശ്വസ്തരായ ശുശ്രൂഷകന്മാരും യോജിച്ച് ദൈവം അരുളിചെയ്യാതെ സമാധാനം, സമാധാനം എന്നാക്രോശിച്ചു. ക്രിസ്തുവിന്‍റെ കാലത്തെ പരീശന്മാരെപ്പോലെ അനേകരും ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതു സ്വയം നിരസിക്കുകയും മറ്റുള്ളവർക്ക് തടസ്സമായി നിൽക്കുകയും ചെയ്തു. ആ ആത്മാ ക്കളുടെ രക്തം അവരുടെ പക്കൽനിന്നും ആവശ്യപ്പെടും.വീച 405.1

    സത്യത്തിന്‍റെ ദൂതു ഘോഷിക്കപ്പെട്ടിടത്തെല്ലാം സഭയിൽ ഏറ്റവും താഴ്മയുള്ളവരും ഭക്തരുമായവർ ആദ്യം ദൂത് സ്വീകരിച്ചു. ബൈബിൾ സ്വയം പഠിച്ചവർക്ക് പ്രവചനത്തിന്‍റെ തിരുവചനാനുസരണമല്ലാത്തതും ജനസമ്മതി നേടിയതുമായ ദുർവ്യാഖ്യാനം മനസ്സിലാവുകയും പുരോഹിതന്മാരുടെ ശ്രമത്താൽ വഞ്ചിതരാവാത്ത ആ ജനങ്ങൾ പുനരാഗമന ദൂതു ദിവ്യാധികാരത്താൽ സ്ഥാപിതമായതാണെന്നു ഗ്രഹിക്കുകയും തിരുവചനം തിരുവചനവുമായി താരതമ്യപ്പെടുത്തുകയും അതിന് ചെവികൊ ടുക്കുകയും ചെയ്തു.വീച 405.2

    അനേകരും അവിശ്വാസികളായ അംഗങ്ങളാൽ പീഡിപ്പിക്കപ്പെട്ടു. സഭയിൽ തങ്ങളുടെ സ്ഥാനം നിലനിർത്താൻ ചിലർ തങ്ങളുടെ പ്രത്യാശയെക്കുറിച്ച് മൗനം ദീക്ഷിച്ചു; എന്നാൽ മറ്റുള്ളവർ തങ്ങളെ ഭരമേൽപിച്ചിരിക്കുന്ന സത്യം മറച്ചുവെച്ചിരിക്കുന്നത് ദൈവഭക്തിക്കെതിരായി പരിഗണിച്ചു. കർത്താവിന്‍റെ വരവിനെക്കുറിച്ച് തങ്ങളുടെ വിശ്വാസം വിവരിക്കയാൽ സഭയിൽനിന്ന് പുറത്താക്കിക്കളഞ്ഞവരുടെ എണ്ണം കുറവല്ലായിരുന്നു. തങ്ങളുടെ വിശ്വാസത്തിനുവേണ്ടി പരീക്ഷകൾ സഹിക്കേണ്ടിവന്നത് വിലയേറിയതായി പ്രവാചകന്‍റെ വാക്കുകളിൽ കാണാം. “നിങ്ങളെ പകച്ചു, എന്‍റെ നാമം നിമിത്തം നിങ്ങളെ പുറത്താക്കിക്കളയുന്ന നിങ്ങളുടെ സഹോദരന്മാർ: ഞങ്ങൾ നിങ്ങളുടെ സന്തോഷം കണ്ടു രസിക്കേണ്ടതിന് യഹോവ തന്നെത്താൻ മഹത്വീകരിക്കട്ടെ എന്നു പറയുന്നുവല്ലോ; എന്നാൽ അവർ ലജ്ജിച്ചുപോകും.” യെശയ്യാ.66:5.വീച 405.3

    മുന്നറിയിപ്പിൻ ദൂതിന്‍റെ ഫലം വളരെ താല്പര്യപൂർവ്വം ദൈവദൂ തന്മാർ വീക്ഷിച്ചുകൊണ്ടിരുന്നു. സഭകൾ ഒന്നായി ദൂതുകൾ നിരസിച്ചപ്പോൾ ദൂതന്മാർ സങ്കടത്തോടെ അവരിൽനിന്നും പിൻതിരിഞ്ഞു. എങ്കിലും സഭകളിൽ പുനരാഗമനസത്യത്തിനുവേണ്ടി പരീക്ഷിക്കപ്പെടാത്തവർ അനേകരുണ്ടായിരുന്നു. അനേകർ ഭർത്താക്കന്മാരാലും ഭാര്യമാരാലും മാതാപിതാക്കളാലും മക്കളാലും വഞ്ചിക്കപ്പെടുകയും പുനരാഗമന പ്രസ്ഥാനക്കാരുടെ ദുരുപദേശം പോലെയുള്ള ഉപദേശം കേൾക്കുന്നതുതന്നെ ഒരു പാപമായി പരിഗണിക്കണമെന്ന് വിശ്വസിപ്പിക്കപ്പെടുകയും ചെയ്തു. ദൈവസിംഹാസനത്തിൽ നിന്ന് മറ്റൊരു ദൂത് അവരുടെമേൽ പ്രകാശിപ്പാനുണ്ടായിരുന്നതിനാൽ ദൈവദൂതന്മാർ വിശ്വസ്തരായവരെ കാവൽചെയ്യാൻ ആജ്ഞാപിക്കപ്പെട്ടിരുന്നു.വീച 406.1