Loading...
Larger font
Smaller font
Copy
Print
Contents
വീണ്ടെടുപ്പിന്‍ ചരിത്രം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    ഭൗമികവും സ്വർഗ്ഗീയവുമായ സമാഗമന കൂടാരം

    അവരുടെ പരിശോധനയാൽ അവർക്കു മനസ്സിലായത് ഭൗമിക സമാഗമന കൂടാരം ദൈവകല്പനപ്രകാരം പർവ്വതത്തിൽവെച്ചു കാണിച്ചുകൊടുത്തതിന്‍റെ മാതൃകപ്രകാരം മോശെ നിർമ്മിച്ചു എന്നാണ്. അത് ആ കാലത്തേക്കു ഒരു സാദൃശമത്രെ ആയിരുന്നു. അതിൽ വഴിപാടും യാഗവും അർപ്പിച്ചുപോന്നു. അതിന്‍റെ രണ്ടു വിശുദ്ധ സ്ഥലങ്ങൾ “സ്വർഗ്ഗത്തിലുള്ള തിന്‍റെ മാതൃകയായിരുന്നു.” അവിടെ മനുഷ്യനല്ല കർത്താവു സ്ഥാപിച്ച സത്യകൂടാരത്തിന്‍റെ ശുശ്രൂഷകനായ മഹാപുരോഹിതനായി ക്രിസ്തു നമു ക്കുണ്ട്. “ആകയാൽ സ്വർഗ്ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഇപ്രകാരം ശുദ്ധമാക്കുന്നതു ആവശ്യം.” ക്രിസ്തു വാസ്തവമായതിന്‍റെ പ്രതിബിംബ മായി നമുക്കുവേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേ ക്കത്രേ പ്രവേശിച്ചത്.” എബ്രാ.9:9,23;8:2;9:24.വീച 423.2

    സ്വർഗ്ഗത്തിലെ സമാഗമനകൂടാരത്തിൽ യേശു നമുക്കുവേണ്ടി ശുശ്രൂഷ ചെയ്യുന്നു; അതിന്‍റെ വലിയ മാതൃകയിലായിരുന്നു മോശെ സമാഗമന കൂടാരം നിർമ്മിച്ചത്. ഭൂമിയിലെ സമാഗമന കൂടാരത്തിൽ വിശുദ്ധ സ്ഥലവും അതി വിശുദ്ധസ്ഥലവും എന്ന് രണ്ടു സ്ഥലങ്ങൾ ഉണ്ടായിരുന്ന തുപോലെ സ്വർഗ്ഗത്തിലെ സമാഗമന കൂടാരത്തിലും രണ്ട് സ്ഥലങ്ങൾ ഉണ്ട്. ദൈവകല്പനകൾ വെച്ചിരുന്ന പെട്ടകം, ധൂപപീഠം, ശുശ്രൂഷയ്ക്കുവേണ്ടുന്ന മറ്റു ഉപകരണങ്ങൾ എന്നിവ ഭൗമിക കൂടാരത്തിൽ ഉണ്ടായിരുന്നതുപോലെ സ്വർഗ്ഗീയമായ പ്രതിരൂപത്തിലും ഉണ്ടായിരുന്നു. വിശുദ്ധ ദർശനത്തിൽ അപ്പൊസ്തലനായ യോഹന്നാൻ സ്വർഗ്ഗത്തിൽ പ്രവേശിപ്പാൻ അനുവദിക്കപ്പെട്ടു. സ്വർഗ്ഗത്തിലെ “ദൈവാലയം തുറന്നപ്പോൾ” നിലവിളക്കും ധൂപപീഠവും “നിയമപെട്ടകവും കണ്ടു.” വെളി.4:5;8:3;11:9.വീച 424.1

    സത്യം അന്വേഷിക്കുന്നവർക്കു സ്വർഗ്ഗത്തിലെ സമാഗമന കൂടാര ത്തിന്‍റെ നിലനില്പിനെ സംബന്ധിച്ചു നിസ്തർക്കമായ തെളിവ് ലഭിച്ചു. ഭൗമിക സമാഗമന കൂടാരം മോശെ നിർമ്മിച്ചതു അവനു കാണിച്ചുകൊ ടുത്ത മാതൃകപ്രകാരം ആയിരുന്നു. പൗലൊസ് പ്രസ്ഥാവിച്ചിരിക്കുന്നത്: മാതൃക സ്വർഗ്ഗത്തിലുള്ള “സത്യകൂടാരത്തിന്‍റേത്” എന്നായിരുന്നു. (എബ്രാ.8:2,5). യോഹന്നാൻ സാക്ഷ്യം പറഞ്ഞിരിക്കുന്നത്: അവൻ കണ്ടു വെന്നത്രെ.വീച 424.2

    1844-ൽ 2300 ദിനങ്ങൾ അവസാനിച്ചപ്പോൾ അനേക നൂറ്റാണ്ടുകളായി ഭൂമിയിൽ സമാഗമനകൂടാരം ഇല്ലായിരുന്നു; അതിനാൽ തന്‍റെ പ്രസ്താവനയിൽ പരാമർശിച്ചിരിക്കുന്ന സമാഗമനകൂടാരം സ്വർഗ്ഗീയമായ തിനെക്കുറിച്ചാണ്, “രണ്ടായിരത്തി മുന്നൂറു സന്ധ്യയും ഉഷസ്സും തികയു വോളം തന്നെ; പിന്നെ വിശുദ്ധമന്ദിരം സ്ഥാനപ്പെടും.” എന്നാൽ സ്വർഗ്ഗ ത്തിലെ വിശുദ്ധമന്ദിരം ശുദ്ധീകരിക്കപ്പെടേണ്ട ആവശ്യമെന്ത്? വീണ്ടും തിരുവചനത്തിലേക്കു തിരിഞ്ഞ് പ്രവചന വിദ്യാർത്ഥികൾ മനസ്സിലാക്കിയത് ശുദ്ധീകരണം ശാരീരിക അശുദ്ധി നീക്കം ചെയ്യുന്നതിനെക്കുറിച്ചല്ല, അതു രക്തത്താൽ സാധിക്കേണ്ടതായിരുന്നു, അതിനാൽ അത് പാപത്തിൽ നിന്നുള്ള ശുദ്ധീകരണമാണ്. അപ്പൊസ്തലൻ ഇപ്രകാരം പറയുന്നു: “ആകയാൽ സ്വർഗ്ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈ വകയാൽ ശുദ്ധീകരിക്കുന്നത് ആവശ്യം. സ്വർഗ്ഗീയമായവയ്ക്കോ ഇവയെക്കാൾ നല്ല യാഗങ്ങൾ ആവശ്യം. ക്രിസ്തുവിന്‍റെ വിലയേറിയ രക്തംതന്നെ.” എബ്രാ. 9:23.വീച 424.3

    പ്രവചനം ചൂണ്ടിക്കാട്ടുന്ന ശുദ്ധീകരണത്തെക്കുറിച്ചു കൂടുതൽ ഗ്രഹി പ്പാൻ സ്വർഗ്ഗീയ സമാഗമന കൂടാര ശുശ്രൂഷയെക്കുറിച്ചു മനസ്സിലാക്കേണ്ടത് ആവശ്യമായിരുന്നു എന്നത്രെ. അതിനു ഭൗമിക കൂടാര ശുശ്രൂഷയെക്കുറിച്ച് പഠിച്ചാൽ മതി. കാരണം ഇവിടെ പുരോഹിതൻ ചെയ്യുന്ന ശുശ്രൂഷയെപ്പറ്റി, “അവൻ സ്വർഗ്ഗീയമായതിന്‍റെ ദൃഷ്ടാന്തവും നിഴലുമായതിൽ ശുശ്രൂഷ ചെയ്യുന്നു” (എബ്രാ. 8:5) എന്ന് പൗലൊസ് പ്രസ്താവിക്കുന്നു.വീച 425.1

    Larger font
    Smaller font
    Copy
    Print
    Contents